എന്റെ നഷ്ടപ്രണയം[ABHI SADS] 108

കിച്ചു……ഞാൻ അത് വിളിച്ചപ്പോൾ അവളുടെ കണ്ണിൽ ഒരുതരം സന്തോഷം കണ്ടു…… ആ കാഴ്ച എന്നിൽ പ്രതിക്ഷ ഉയർത്തി….

ഇതുവരെ നീ മറുപടി ഒന്നും പറഞ്ഞില്ല…

അവളെന്നെ ഒന്ന് നോക്കിയ ശേഷം അവിടെനിന്നു പോയി കളഞ്ഞു….
അവളുടെ അവഗണന എന്നെ സങ്കടത്തിൽ ആഴ്ത്തിയെങ്കിലും നേരത്തെ അവളുടെ കണ്ണിൽ കണ്ട സന്തോഷം എന്നിൽ വീണ്ടും പ്രതിക്ഷ ഉണർത്തി…

6മാസങ്ങൾക്ക് ശേഷം….

ജഗന്നഥന്റെ മണ്ണിലെ അടുത്ത ഉത്സവരംമ്പ നാൾ…

ഉത്സവ കൊടിയേറ്റത്തിലും കൊടിയിറക്കത്തിലും പ്രാർത്ഥിച്ചാൽ നല്ലതാണെന്നു അമ്മ പറഞ്ഞുതന്നത്കൊണ്ട് ഞാനും എന്റെ വനരപടയും വൈകുന്നേരം മുതൽ അവിടെ ഉണ്ടാകും.. രാത്രി 10മണിയോടെ ആണ് കൊടിയേറ്റം…..തന്നില്ലെങ്കിൽ അവളും അവളില്ലെങ്കിൽ താനുമില്ല. അങ്ങനെ ഉള്ള കൈലാസനാഥന്റെ തിരുസന്നിധിയിൽ വച്ചാണ് അവളെ എനിക്ക് കിട്ടണേ എന്ന് പ്രാർത്ഥിച്ചത്….. വൻ ജനവലിയായിരുന്നു.. ആ സമയം…
ആ ജനസാഗരത്തിലും എന്റെ കിച്ചുവിനെ ഞാൻ നോക്കി നടന്നെങ്കിലും നിരാശയായിരുന്നു ഫലം..
തുടർന്നുള്ള 2-3ദിനങ്ങളിലും ഇത് തന്നെയായിരുന്നു ഫലം…

ഉത്സവത്തിന്റെ നാലാം നാൾ ഞാൻ അവളെ മിന്നായം പോലെ കണ്ടെങ്കിലും അവളെ പിന്നീട് കാണാൻ പറ്റിയില്ല…. രാത്രിയായപ്പോൾ ഞങ്ങൾ വീട്ടിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോൾ ആണ് തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞ പോലെ അവളെന്റെ മുന്നിൽ വന്നത്….. വീടിനടുത്തുള്ളതായത് കൊണ്ട് അവൾ ഫ്രണ്ട്സിന്റെ കൂടെ ആയിരുന്നു വന്നത്….

അവളെന്നെ കടന്നു മുന്നോട്ട് പോയി കണ്ടതെ ഇല്ല….. ഞാൻഎന്റെ കൂടെ ഉള്ളവരോട് നടന്നോളാൻ പറഞ്ഞിട്ട് അവളുടെ പുറകെ പോയി…. കുറച്ചു ദൂരം പിന്നിട്ടപ്പോൾ കിച്ചുന്നു ഞാൻ വിളിച്ചതും അവളൊന്നു തിരിഞ്ഞു നോക്കി….

എന്നെ കണ്ടതും ചെറുതായൊന്നു ഞെട്ടിയെങ്കിലും അവളിൽ ഒരു കള്ളപുഞ്ചിരി ഉണ്ടായിരുന്നു….

ഇന്നെങ്കിലും ഒരു മറുപടി താ…. ഒരു വർഷമായില്ലേ…. ഞാൻ….
എന്നെ മുഴുവനും പറയാൻ അവൾ സമ്മതിച്ചില്ല അതിനുമുന്പേ അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി… അവൾ നടന്നു നീങ്ങിയ ആ വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു ഞാൻ….

അപ്പോൾ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു… അവൾ കൈ കൊണ്ട് എന്തോ കാണിച്ചെങ്കിലും ജനങ്ങൾ ഉള്ളതിനാൽ എനിക്ക് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ല….ഞാൻ വേഗം തന്നെ അവളുടെ അടുത്തേക്ക് ഓടി ചെന്നു…

അവളുടെ കൈയിൽ വിരലുകളിലേക്ക് ഞാൻ നോക്കിയതും ഈ പ്രപഞ്ചവും എന്റെ കീഴിലായ പ്രീതിയായിരുന്നു….

46 Comments

  1. Good one chetta?keep going

  2. Abhi bro പൊളി…??

    1. @Kannan Km Thanks Bro ❤️

  3. ?gud work chttyii? keep writing

    1. @Athi Thanks മോളെ

  4. അസുരപുത്ര രാവണൻ

    സ്വന്തം ജീവിതവും കൊറച്ചു കുട്ടിച്ചേർകലുകളുമായി നീ എഴുതുന്ന കഥ അത് പലരുടെയും ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് അത് പോലെ പലരെയും ചിന്തിപ്പിക്കുന്ന ഒന്നും

    1. ഇതിൽ കൂട്ടി ചേർക്കൽ ഇല്ല ബ്രോ 6വർഷത്തെ ജീവിതം ചെറിയൊരു Short സ്റ്റോറി പോലെ എഴുതി എന്ന് മാത്രം….

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

    1. @തൃശൂർക്കാരൻ ❤️❤️

  6. Nice!!!
    But I hate sad endings!!

    1. നല്ലൊരു കഥാവിഷ്ക്കാരം.ഇഷ്ടമായി. അനുഭവം ആയതിനാൽ കൂടുതൽ മനസിലേക്ക് ഇറങ്ങി. നന്നായി മുന്നോട്ട് പോകു nanba… അഭിനന്ദനങ്ങൾ ❤❤❤

      1. @Preethi Thanks… അനുഭവം ഗുരു എന്നല്ലേ…

    2. @Sujith.S ബ്രോ ഇത് Real Life സ്റ്റോറി ആണ് അതുകൊണ്ടാ മ്യാമനോടൊന്നും തോന്നല്ലേ

  7. Eyall ntha eppollum sed stories ezhuthunne

    1. Love സ്റ്റോറിസ് എഴുതാൻ രാജാക്കന്മാർ ഉണ്ട് ഇവിടെ അപ്പൊ സെഡ് സ്റ്റോറി എഴുതാൻ ആളുണ്ടാവില്ലല്ലോ അതാ ?…

  8. Good ❤️❤️

      1. @Rahul Thanks Bro ❤️…

      1. Sads vanno?

        1. തിരുമ്പി വന്നിട്ടേ ?….

  9. Uff poli nanbaa….??kalakki.. Super????

    1. @Preethi സ്നേഹം മാത്രം ❤️❤️❤️

  10. ????

    1. @Adithyan ❤️❤️

  11. Veendum sed akkiyallo sads??

    1. @Vrinda ഇതൊക്കെ ഒരു രസമല്ലേ…

      1. Pinne nalla rasama sambhar akkaruthu ennu vach???

  12. നിധീഷ്

  13. നഷ്ട്ട പ്രണയം …..പറയാൻ ഒന്നും ഇല്ല്യാ എന്നാലും അവനു ഒരു ചാൻസ് ഉണ്ടായിരുന്നിലെ atleast ഒന്നു ട്രൈ ചെയ്യായിരുന്നു ഒരു ജോലി പിന്നെ വീട്ടുകാരോട് ഒന്നു സംസാരിച്ചു എല്ലാം ശെരിയാക്കമായിരുന്നിലെ..???…..ഇത്ര വര്ഷത്തെ പ്രണയം അങ്ങു വിട്ടുകളയുമ്പോ ഉള്ള ആ വേദന ഇയോ ആലോചിക്കാൻ കൂടി വയ്യ….ന്തായാലും നന്നായിരുന്നു…ഇഷ്ട്ടായി?????സ്നേഹത്തോടെ???

    1. @Teetotallr Bro നമ്മുക്ക് പറയാൻ എളുപ്പം ആണ് പക്ഷേ പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ അതിലേറെ പ്രശ്നങ്ങളും ഉണ്ട് കഥകളിൽ ഓക്കേ അങ്ങനെ ചിന്തിച്ചെഴുതാം അവന്ടെ മനസ്സിൽ ഒന്ന് മാത്രമായിരുന്നു അവളുടെ മുത്തശ്ശിയും അച്ഛനും മാത്രം കിച്ചു അവരുടെ പ്രാണനാ… അപ്പൊ ഒരു കൂടുംബത്തെ മൊത്തം സങ്കടത്തിൽ ആഴ്ത്തി അവർ രണ്ടു പേരും ജീവിക്കുന്നതിനേക്കാൾ അവർ രണ്ടുപേർ മാത്രം വിഷമിക്കുന്നതല്ലേ… നഷ്ട പ്രണയം ആണെങ്കിലും ഇപ്പൊ അവന്ടെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളാണ് അവന്ടെ കിച്ചു…

    1. നമ്മക്ക് ഒരു ഹാപ്പി എൻഡിങ് കഥ പരീക്ഷിച്ചൂടെ?
      എന്തായാലും കഥ നന്നായിട്ടുണ്ട് ചില സമയത്ത് ഇതെപോലത്തെ നഷ്ടപ്രണയ കഥകൾ വായിക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്.
      പുതിയ കഥയും ആയി വേഗം വരുക.
      സ്നേഹത്തോടെ.♥️♥️♥️

      1. Anand Bro ഇത് Real സ്റ്റോറി ആണ് അനുഭവം അതൊന്ന് പകർത്തിഎഴുതി എന്ന് മാത്രം ❤️❤️❤️Happy Ending ഉള്ള ഒന്ന് മനസ്സിൽ കണ്ടിട്ടുണ്ട് എഴുതാൻ Time എടുക്കും…

        1. സമയം എടുത്ത് എഴുതിയാൽ മതി waiting♥️

          1. പേജ് കുറച്ചു കുറച്ചു ആയെ എഴുതുന്നുള്ളു വർക്ക്‌ ഉള്ളത് കൊണ്ട് ഡെയിലി ആകെ Half Hour മാത്രെ എഴുതാൻ പറ്റു night ആകും വിട്ടിൽ എത്താൻ…

Comments are closed.