: ഞാൻ… എനിക്ക്…. എന്റെ ദിവ്യ… എന്റെ ദിവ്യ എവിടെ അവൾക് എന്തെങ്കിലും…
: അഹ് പറയാം… താൻ അവിടെ അടങ്ങി കിടക്കേടോ…
അവർ എന്നെ ആ ബെഡിൽ കിടത്തിട്ട് വെളിയിലേക്ക് പോയി, ആ വിടവിലൂടെ ആരൊക്കയോ നോക്കുന്നു.. എനിക്ക് വ്യക്തമാകുന്നില്ല ഒന്നും.. കുറച്ചു കഴിഞപോ വേറെ ഒരു നേഴ്സ് വന്നു.
: എന്നെ മനസ്സിലായോ….
നേർത്ത ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു.. എനിക്ക് ഒരുപാട് ആലോചിക്കണ്ട വന്നില്ല
:ഗായത്രി….??
( ചിഞ്ചുന്റ കൂട്ടുകാരി/അമ്പലം )
:അഹ് അപ്പോ ഓർമ്മശക്തി പോയിട്ടില്ല….
:അവൾ….. ദിവ്യ …. അവൾക്കു വല്ലതും… അവൾക്കു ഇപ്പോ എങ്ങനെ ഉണ്ട്…..?
അതിന് അവൾ ഒന്ന് പരുങ്ങി .. പെട്ടെന്നു വെളിയിലേക്ക് പോയി… അമ്മയും ചിഞ്ചു യും അച്ഛനും എല്ലാരും വന്നു ഒരുപാട് കരഞ്ഞു. ദിവ്യയോ അവളുടെ വീട്ടുകാരെയോ കണ്ടില്ല.. ചിലപ്പോ അവളുടെ മുറിയിൽ ആയിരിക്കും.. അമ്മയുടെ കണ്ണുനീർ കാണാൻ എനിക്ക് കഴിയുമ്മായിരുന്നില്ല… അവർ പോയ്കഴിഞു ഗായത്രി വരും അവൾ എന്തൊക്കയോ പറയും എന്തൊക്കയോ ചെയ്യുന്നു … എനിക്ക് എന്റെ പെണ്ണിനെ ഒന്ന് കണ്ടാൽ മതി എന്നായി…
മൂന്നാഴ്ച്ച കഴിഞു ഇത് വരെ അവളെ കാണണോ സംസാരിക്കാനോ പറ്റിയില്ല. ചോദിക്കുമ്പോൾ പറയും , ട്രാട്മെന്റിൽ ആണ് എന്ന്… ദേഹത്തെ വേദന ഒക്കെ മാറി നടക്കാൻ ഒക്കെ തുടങ്ങി.
അങ്ങനെ ഒരു ദിവസം അവളുടെ അച്ഛനും അമ്മയും റൂമിൽ വന്നു. രണ്ടുപേർക്കും പഴയ സന്തോഷം ഇല്ല എങ്ങനെ ഉണ്ടാവും മോള് വയ്യാതെ ഹോസ്പിറ്റലിൽ കിടക്കുവല്ലേ…
:അച്ഛാ ദിവ്യ… അവൾക് എങ്ങനെ ഉണ്ട്… എന്നെ ഇവർ ഒന്ന് കാണിക്കാൻ പോലും സമ്മതിക്കുന്നില്ല..
രണ്ടുപേരും തലകുനിച്ചു നിൽക്കുന്നു.. അമ്മ എന്റെ അടുത്ത് വന്നിരുന്നു എന്റെ തലയിൽ പതിയെ തലോടി..
: മോന് ഇപ്പോ എങ്ങനെ ഉണ്ട്..
മേൽച്ചുണ്ട് കടിച്ചുപിടിച്ചുകൊണ്ടു എന്നോട് ചോദിച്ചു. ഞാൻ അച്ഛനെ നോക്കി ഭിത്തിയിൽ നോക്കി നിൽക്കുന്നു ആ മിഴികളിലെ നനവ് എന്റെ ഹൃദയത്തിൽ വിങ്ങൽ സൃഷ്ടിച്ചു.
: അമ്മേ .. എന്റെ… എന്റെ ദിവ്യ അവൾ എന്ത് പറ്റി പറ….
ഞാൻ അലറുക ആയിരുന്നു.. എന്റെ ശബ്ദം കേട്ടുനിന്ന എല്ലാരും റൂമിലേക്ക് വന്നു. എല്ലാർക്കും ഒരു സഹതാപം.
: മോനെ…. അവള്……….. അവളുപോയെടാ…….
അമ്മ കരഞ്ഞോണ്ട് എന്റെ ദേഹത്തേക്ക് വീണ്. ഞാൻ നിച്ഛലം ആയി. എന്റെ ശരീരം അനങ്ങുന്നില്ല. കരയണം എന്ന് ഉണ്ട് കണ്ണീര്പോലും എന്നോട് വിധേയത്വം കാണിക്കുന്നു.
: എന്നെ… എന്നെ ഒന്ന് കാണിക്കത്തില്ലായിരുന്നോ… ഞാൻ..എന്റെ മോളെ… അയ്യോ……. ഇതിനായിരുന്നോ….. നിങ്ങള് എന്നോട് കള്ളം… കള്ളംപറഞ്ഞെ ഏഹ്….
എന്റെ ശബ്ദം അവിടെ എന്നല്ല ആ ഹോസ്പിറ്റലിൽ മുഴുവൻ മുഴങ്ങി.ആരും ഒന്നും പറയുന്നില്ല..
അല്ലേലും ഇനി എന്ത് പറയാൻ… അവസാനമായി എനിക്ക് ആ മുഖം ഒന്ന് കാണാൻ കുടി കഴ്ഞ്ഞില്ലാലോ ദൈവമേ… ഏഹ് ദൈവം…….. എന്തിന് ആ പാവത്തിന്റെ ജീവൻ നീ എടുത്തേ… എന്നെ എന്നെ കൊണ്ടുപോകരുതായിരുന്നോ….
പൊന്നുമാൻ ഇപ്പോഴാണ് ഈ കഥ വായിച്ചേ 4/10/2022, അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ നല്ല കഥകൾ എന്നും വൈകിയേ വായിക്കാൻ കിട്ടു
കണ്ണുകൾ നിറച്ചേ ഇങ്ങനെയുള്ള കഥകൾ വായിക്കാൻ പറ്റു ❤❤❤???
Nannayirunnu. Kurachadikaam speed kooduthalayirunnu. ennalum enikkishtamayi. All the best for your story.
Thankks
നന്ദി sujith ???
അവസാനം സെഡ് ആക്കി എന്നാലും നല്ല കഥയായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു❤️❤️
കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം little devil ?
കുറച്ച് വിഷമം വന്നെങ്കിലും?, loved the story❤️
Dear വേടൻ ,
കഥയുടെ തീം കൊള്ളാമായിരുന്നു , story outline ഉം പൊളിയാണ്. പക്ഷേ presentation പോര.
1 സ്പീഡ് കൂടുതൽ ആയിരുന്നു. Over Speed ആയിരുന്നു
2 ഇപ്പൊ പെണ്ണും ചെക്കനും കണ്ടുമുട്ടി അവരു തമ്മിൽ ഒരു chemistry workout ആകുന്നതിന് മുമ്പ് തന്നെ പ്രണയവും കല്യാണവും ഒക്കെ ആയി.
3 പിന്നെ ദിവ്യ യെ അവൻ്റെ അച്ഛൻ കടയിൽ വെച്ച് കാണുന്ന സീൻ ഒക്കെ ഒരു realistic ഫീൽ ഇല്ലായിരുന്നു.
4 പിന്നെ അവരുടെ first മീറ്റ് ബീച്ചിൽ വെച്ചുള്ളത് , അതൊക്കെ നോളന് പോലും
മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു.
പക്ഷേ തീം നല്ലയത്തായിരുന്ന് , പിന്നെ ഒരു suggetion ഉണ്ട് അടുത്ത കഥ എഴുതുമ്പോൾ , ആ കഥ കമ്പ്ലീറ്റ് എഴുതിയ ശേഷം പർട് പർട് ആയി upload ചെയ്യണം. പിന്നെ upload ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എങ്കിലും വായിച്ച് നോക്കണം. Proofreading ൻ്റെ നല്ല അഭാവം വേടൻ്റെ കഥയിൽ കാണാൻ ഉണ്ട്.
Keep Writing
We with you
എന്ന്
K K യിലെ ഒരു എഴുത്തുകാരൻ
( ഐഡൻ്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹം ഇല്ല ?)
ഉറപ്പായും… തെറ്റുകൾ ചൂണ്ടികാണിച്ചതിൽ നന്ദി.. ആദ്യമായി എഴുതുന്നതിന്റ എല്ലാ കുറവുകളും ഉണ്ട് തുടർ കഥകളിൽ അത് ഉണ്ടാകാതെ നോക്കുന്നതാണ്… ❤️
Keep going man
തെറ്റുകൾ ചൂണ്ടി കാണിച്ചാലെ കഥാകാരന് അത് തിരുത്താൻ സാധിക്കു. അതാണ് എന്റെ പോളിസി.
തനിക് കഴിവ് ഉണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കുക
ഇത്രയും സിമ്പിൾയായി എനിക്ക് മോട്ടിവേഷൻ കിട്ടിയിട്ടില്ല… Love you bro.. ഇനിയും വരും ❤️
സ്പീഡ് കുറച്ചു കൂടി പിന്നെ കൊല്ലണ്ടായിരുന്നു
കഥ അടിപൊളിയായിരുന്നുട്ടോ
?❤️
ബ്രോ
ഗായത്രി എന്ന് പറയുന്ന കഥാപാത്രം ദിവ്യ മരിക്കുന്നത് വരെ വലിയ രീതിയിൽ impact ഇല്ലാത്തത് പോലെ തോന്നി. അത്കൊണ്ട് പെട്ടന്ന് ആ കഥാപാത്രം നായകൻ്റെ ജീവിതത്തിൽ കടന്നു വന്ന പോലെ ഒരു ഫീൽ എനിക്ക് തോന്നി. ഇത് എനിക്ക് തോന്നിയത് ആണ് ബ്രോ പക്ഷേ നല്ല എഴുത്ത് ❤️
അടുത്ത കഥകളിൽ പോരായ്ന്മ വരാതെ നോക്കാം ❤️❤️ വാക്കുകൾക്ക് നന്ദി
???
രാവണ.. നീയും ??
കൊന്ന് കളഞ്ഞേല്ലേടാ ദുഷ്ടാ ……….??✡️✝️
ക്ഷമിക്കു ബ്രോ ഇനി ഉണ്ടാവില്ല ?
മൈരൻ തന്റെ ഒലിപ്പിക്കൽ കണ്ടപ്പഴേ ഞാൻ ഉറപ്പിച്ചതാ എന്റെ കൊച്ചിനെ കൊലക്ക് കൊടുക്കും എന്ന്
ബ്രോ ദിവ്യ മാറിയാലല്ലേ ഗൗരിക്ക് വരാൻ പറ്റു… അവളുടെ സ്നേഹവും നമ്മക്ക് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലാലോ….
Last kond kalam udachalle…?
Pinne ellaa storysum ore genre aayal seriyavillallo athond sarilla….❤️
എപ്പോളും എപ്പോളും നായികക്കു നായകനെ കിട്ടിയാൽ ഒക്കില്ലലോ, ഇടക്ക് ഒരു ചേഞ്ച് വേണ്ട…. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. ഇനി ഉള്ള കഥകളിൽ ഒന്നും ഇത്പോലെ ഒരു എൻഡിനിംഗ് വരില്ല
Kadha okk super pakshe oru mathiri cheythayipoyi?
വിഷമിപ്പിച്ചതിൽ അടിയമേ സോറി ആയിഷ
കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ വരാതെ ആയപ്പോൾ ആണ് ഇങ്ങനെ എഴുതിയത് ??
നിങ്ങൾ വെറും സാഡിസ്റ് ആണ് ?????????????????????????
ഇത്തിരി പൂവ്.,
???