:മോനെ. പൊറോട്ട ഉണ്ട് ദോശ ഉണ്ട് പിന്നെ പൂരി ഉണ്ട്. കറി മുട്ടക്കറി, ചിക്കൻകറി, ബീഫും, മീനും ചമ്മന്തി ഉം ഉണ്ട്.
:എനിക്ക് പൊറോട്ടയും ചിക്കനും. നിനക്കോ….?
:ചേട്ടാ… രണ്ടു പേർക്കും ദോശ ഉം 2പ്ലേറ്റ് ചിക്കൻ കറിയും എനിക്ക് ഒരു പ്ലേറ്റ് ബീഫ് ഉം.. “പുള്ളി ഇപ്പോ തരാം എന്ന് പറഞ്ഞു പോയി. ഞാൻ അവൾക് നേരെ തിരിഞ്ഞു”
:നീ എന്തിനടി.. ദോശ മതി എന്ന് പറഞ്ഞെ പിന്നെ ബീഫ് അതെന്ന ഒരു പ്ലേറ്റ്. എനിക്ക് ബീഫ് തൊണ്ടയിൽനിന്ന് ഇറങ്ങില്ലേ..
:അയ്യോ പൊറോട്ട കഴിച്ചുടാ വാവേ കൊള്ളില്ല അത്… പിന്നെ ബീഫ് അത് വാവ കഴിക്കണ്ട ചേച്ചി കഴിച്ചോളാമേ.. എന്റെ പൊന്നല്ലേ…
“അവളുടെ എക്സ്പ്രഷൻ ഒക്കെ കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നേ. അപ്പോളേക്കും ആ ചേട്ടൻ എല്ലാം കൊണ്ട് വന്നു. കഴിക്കുന്നതിന് ഇടക്ക്. ഓരോ പീസ് ബീഫും ദോഷയും ആയി വായിൽ വച്ചു തരും രണ്ടു കട്ടനും അടിച്ചു ഞങ്ങൾ എവിടെ നിന്നും ഇറങ്ങി.. രാവിലെ തന്നെ വീട്ടിൽ വന്നു. കുളികഴിഞു പാൽ എടുക്കാൻ വെളിയിൽ വന്ന അമ്മ കാണുന്നത് ഞങ്ങളെ ആണ്. അവൾ തറയിൽ ഷീറ്റ് ഇട്ട് ഉറങ്ങുന്നു. ഞാൻ ചരിയിരുന്നു ഉറങ്ങുന്നു. ”
: രണ്ടും വന്നു കിടക്കുന്നത് കണ്ടോ. നാടോടികൾ വന്നു കടത്തിണ്ണയിൽ കിടക്കുന്ന പോലെ.. ദേ… നിങ്ങള് ഇത് കണ്ടോ….
അച്ഛൻ അവിടേക്കു വന്നു.
:എന്തുവാടി രാവിലെ തന്നെ കിടന്നു തൊള്ള പൊളിക്കുന്നെ…
:ദേ നോക്ക് നിങ്ങടെ മക്കള് ഊര് തെണ്ടി നടന്നിട്ട് വന്നു കിടക്കുന്നത്.. ആ ഹാ എന്താ ഒത്തൊരുമ… രണ്ടിനേം ഒരേ അച്ചിൽ ഇട്ട് വാർത്തതാണോ ദൈവമേ…
:ഹ ഹ.. ഇവനെ ഒന്ന് പെണ്ണ് കെട്ടിച്ചാൽ ഈ ഊരുതെണ്ടൽ തീരും എന്നാ കരുതിയെ ഇത് ഇപ്പോ. ചക്കിന് വച്ചത് കൊക്കിനു കൊണ്ടപോലെ ആയല്ലോടി…
:നിങ്ങടെ അല്ലെ മോൻ… ഡാ.. പോത്തേ… എണീക്കാൻ…. ഡി.. മോളെ…. മോളെ ദേ… അവൻ നിന്നെ കൂട്ടാതെ അമ്പലത്തിൽ പോകാൻ ഒരുങ്ങുന്നു..
“എന്തോ കേട്ടപോലെ അവൾ ചാടി എന്നിക്കുന്നത് ഞാൻ അറിഞ്ഞിരുന്നു. ഞാൻ നേരെത്തെ ഉണർന്നായിരുന്നു ഇപ്പോ കള്ളഉറക്കം ആണ്. ”
:ഞാനും വരുന്നു….. ‘എന്നും പറഞ്ഞു ചവിട്ടി തുള്ളി അകത്തേക്ക് പോകുന്നത്. അമ്മയുമാച്ഛനും ഒരേ ചിരി. ഉറങ്ങികിടന്ന ഞാൻ വരെ ചിരിച്ചു പോയി. അപ്പൊ തന്നെ ചന്തിക്കെട്ട് ഒരു അടിയും കിട്ടി ”
:നീ കള്ളഉറക്കം ആയിരുന്നല്ലേടാ തെമ്മാടി… (ചിരിച്ചു കൊണ്ടാണ് അമ്മ അത് പറഞ്ഞത് )
:ഞാൻ ഇപ്പോ എണീറ്റെ ഉള്ളു അമ്മാ… ‘അതും പറഞ്ഞു ഞാനും എണിറ്റു. അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു. അപ്പോ ദേ വരണു അവൾ ‘
: കഷ്ട്ടൊണ്ട്ട്ടോ അമ്മേ. ഞാൻ പേടിച്ചു പോയി ഏട്ടൻ ഒറ്റക്ക് അമ്പലത്തിൽ പോയോ എന്ന്.
:കണക്കായി പോയി, നേരം കാലം ഇല്ലാതെ ഇങ്ങനെ നടന്ന മതിയല്ലോ രണ്ടിനും.. എവിടെയാ പോയെ രണ്ടും. മാളു കാണിച്ചായിരുന്നു രണ്ടിന്റെയും ഫോട്ടോ.
“അച്ഛൻ ഒന്ന് ചിരിച്ചോണ്ട് അകത്തേക്കു പോയി.”
:ഇടുക്കി, മൂന്നാർ.. (ഇടക്ക് പോകുന്നത് കാരണം, അപ്പുറത്തെ വീട്ടിൽ പോയ പോലെ ഉള്ള ഭാവത്തിൽ പറഞ്ഞു. അത് അവർക്കും പുതുമ അല്ല )
: ഉം. മോളെ ഇവൻ വണ്ടി ഇട്ട് വല്ല കാസർത്തും കാണിച്ചോ… ( “ഊഞ്ഞാല..” പെട്ട്. ഞാൻ കണ്ണുകൊണ്ട് പറയല്ലേ എന്ന് കാണിച്ചു.)
: അഹ് അമ്മേ, പറയുടെ മണ്ടെന്നു ഒക്കെ ചാടിച്ചു.. കണ്ടിട്ട് എനിക്ക് തന്നെ പേടി ആയി.. (ശവം… ഉടനെ ഫോൺ എടുത്തു വീഡിയോ ഒക്കെ കാണിക്കാൻ തുടങ്ങി.ഞാൻ കണ്ണുകൊണ്ടു കാണിക്കുന്നത് ശെരിയാകാഞ്ഞിട്ട് ആണോ ഇവൾക്ക് മനസിലാകാത്തെ. ഞാൻ അച്ഛനെ ഒന്ന് നോക്കി. പുള്ളി കിട്ടുന്നത് വാങ്ങിച്ചോ എന്ന മട്ടിൽ ആണ്.. നൈസ് ആയിട്ട് വലിയാം.)
:ഡാ… ഒന്ന് നിന്നെ.. നീ ചാടിക്കോ അഭ്യാസം കാണിച്ചോ. കാലൊടിഞ്ഞാ ഞാൻതിരിഞ്ഞു നോക്കത്തില്ല കേട്ടല്ലോ…
(ഞാൻ തല ആട്ടി. അവളെ നോക്കി കലിപ്പിച്ചു. കൊഞ്ഞനം കുത്തി അമ്മേടെ കൂടെ പോയി. ഞാൻ പോയി റെഡി ആയി ഹാളിൽ വന്നപ്പോ മാഡം റെഡി ആയി ഇരിപ്പുണ്ട്. ഞാൻ ഫുഡ് കഴിക്കാൻ ഇരുന്നു.)
:നീ കഴിച്ചോ (പ്ലേറ്റ് നേരെ വച്ചോണ്ട് ഞാൻ അവളോട് ചോദിച്ചു )
Faasttt tooo fast
❤️?❤️❤️❤️???
ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️
അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️
വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രിയ അബ്ദു
വാക്കുകൾക്ക് നന്ദി ❤️❤️
Super
വേടൻ ബ്രോ,
ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…
എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ് ആണോ…
Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…
ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?
Kollaam…❤️
Nice
ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???
രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?