എന്റെ ദേവൂട്ടി 3 [വേടൻ] 235

:അത് ഓർത്തു നീ വിഷമിക്കണ്ട. ഹോസ്റ്റൽ ഓക്കേ ഞാൻ പറഞ്ഞോളാം. പിന്നെ മാളുനും ഒരു കൂട്ടാകും അല്ലോടാ.. നീ ഇപ്പോ ഞങ്ങളോട് ഒന്നും സംസാരിക്കുന്നില്ലലോ…..

” ഞാൻ ഒന്നും മിണ്ടില്ല,. ”

ഈ കാര്യം അച്ഛനോട്‌ ഞാൻ ഇടക്ക് പറഞ്ഞു

: എനിക്ക് അവളെ മറക്കണം എന്നുണ്ട്… ഇത്രയ്ക്കു ജീവൻ ആയിരുന്നോ അവൾ. എന്ന് ഞാൻ എന്നോട് തന്നെ ഇടക്ക് ചോദിക്കാറുണ്ട്. അതിന് മാത്രം എന്റെ കൈയിൽ ഉത്തരം ഇല്ല.. മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാകുമോ എന്ന് ഉള്ളത് എന്റെ ഉള്ളിലെ വലിയൊരു ചോദ്യം ആണ്……!!!!

“അതിന് പുള്ളി ഒന്നേ പറഞ്ഞുള്ളു. അതിന്റെ പൊരുൾ ഇന്നാണ് ഏകദേശം മനസ്സിലായി തുടങ്ങിയെ ”

: എടാ ഒരു ചോദ്യം ഉണ്ടങ്കിൽ അതിന് ഉള്ള ഉത്തരവും ഉണ്ടാകും. അത് നിന്നെ തേടി വരുകേം ചെയ്യും….

ആ ഉത്തരം അണോ ഇനി ദിവ്യ……????

———————————————————————-
ഞാൻ അവളേം കൊണ്ട് നേരെ വീട് ലക്ഷ്യം ആക്കി ഓടിച്ചു ഇടക്ക് അവൾ ചിഞ്ചുവിനെ വിളിച്ചു ഓരോന്നും പറയുണ്ടായിരുന്നു പുള്ളി ഹാപ്പി ആണ്. വീട്ടിലെക് ആണെന്ന് അറിഞ്ഞതോടെ പുള്ളിക് ടെൻഷൻ ആയി.. ഇവളെ കണ്ടാലേ അമ്മ നിലവിളക്ക് എടുക്കും.

വീട്ടിലേക്ക് ഉള്ള പോക്കറ്റ് റോഡ് കേറിയപ്പോ അവൾ മിണ്ടി. ഇതിന് നാക്ക് ഉണ്ടായിരുന്നോ…

: അതെ ഞാൻ വരണത് ഏട്ടന് ഇഷ്ടം അല്ലങ്കിൽ ഞാൻ പൊക്കോളാം. എന്നെ ഓട്ടോ സ്റ്റാൻഡിൽ വിട്ടേരെ… ” കുറച്ചു വിഷമത്തോടെ ആണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി ”

: എനിക്ക് കുഴപ്പം ഒന്നും ഇല്ലെടോ…. എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല.. പിന്നെ ഒരു പരിജയം ഇല്ലാത്ത എന്റെ വീട്ടിൽ താൻ…

‘മുഴുവൻ ആക്കുന്നതിന് മുൻപ് അവൾ പറഞ്ഞു ‘

: ഏട്ടനെ ഞാൻ കാണാൻ തുടങ്ങിട്ട് 3 കൊല്ലം ആയി. ഫുൾ ബയോ എന്റെ കൈയിൽ ഉണ്ട്. ധൈര്യം ആയി ഏട്ടന്റെ കൂടെ ഒരു റൂമിൽ കിടക്കാനും എനിക്ക് പേടി ഇല്ല…

: ഓ അങ്ങനെ… അതെ ഞാൻ അത്ര പാവം ഒന്നും അല്ല.. സ്ത്രികൾ എന്റെ ഒരു വീക്നെസ് ആണ്… ‘ അവൾ അതിന് ഒന്നും ചിരിച്ചു. ഞാനും ‘

വീട്ടിൽ എത്തി. ബൈക്ക് സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി . അവൾക് നല്ല ടെൻഷൻ ഉണ്ട് എന്റെ ബാക്കിൽ ഒളിച്ചേക്കുവാ. മാളു ഇല്ല ട്യൂട്ടിഷനു പോയി കാണും. അപ്പോ അവൾ അറിഞ്ഞില്ല..

:എന്താ മോളെ അവന്റെ പുറകിൽ തന്നെ നില്കുന്നത് ഇങ് വായോ… ” എന്നെ നോക്കി, ഞാൻ ചെല്ലാൻ പറഞ്ഞു. മടിച്ചു ആണെകിലും പോയി. പോകുന്ന പോക്കിൽ എന്നെ തിരിഞ്ഞു നോക്കും.

:മോള് പേടിക്കണ്ട. ഇവിടെ ഉള്ളവര് ആരും മോളെ ഒന്നും പറയില്ല….

അമ്മ അവളെ ചേർത്ത പിടിച്ചു അകത്തോട്ടു കേറി ഞാനും.. റൂമിൽ പോയി ഒന്നും മുഖം കഴുകി ബെഡിൽ വന്നു ഇരുന്നു. ചുമ്മാ ഇൻസ്റ്റാഗ്രാം നോക്കി ഇരുന്നു… കതകിൽ ഒരു മുട്ട് ഞാൻ തല പൊക്കി നോക്കി അവൾ ആണ്.. കേറി വരാൻ പറഞ്ഞു. മുറി ആകെ നോക്കി ആണ് കേറി വരുന്നേ..

:ഡ്രസ്സ്‌ മാറുന്നങ്കിൽ മാറിക്കോ. ഞാൻ താഴെ ഉണ്ടാകും… എന്നും പറഞ്ഞു പോകാൻ നോക്കിയ എന്നെ വട്ടം ചാടി ബ്ലോക്ക്‌ ചെയ്ത്..

:ഉം…. ഞാൻ പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു

:ഏട്ടന്റെ മനസ്സിൽ ഇപ്പോളും ആ പെണ്ണ് ഉണ്ടോ… ” വളരെ കൂൾ ആയി ചുറ്റും നോക്കി അവൾ ചോദിച്ചു )

: എടോ അങ്ങനെ മറന്നിട്ടൊന്നും ഇല്ല. ഒരുപാട് നോക്കി. ബട്ട്

” അവൾ മുഖത്തു ഒരു ചിരി വരുത്തി തിരിഞ്ഞു നടന്നു. ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു എന്നിലേക്കു അടുപ്പിച്ചു. കണ്ണുകളിലേക് നോക്കി ”

: നിനക്ക് എന്നെ അത്രക്കും ഇഷ്ടം ആണോടി പെണ്ണെ…. “എന്റെ സ്വരം ഒന്ന് ഇടറിയോ ”

: എന്നെകാളും മാറ്റാരെക്കാളും..!!!

എന്റെ നെഞ്ചിലേക് വീണു ഒറ്റ കരച്ചിൽ ആയിരുന്നു… ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. നിറഞ്ഞമിഴികളും ആയി എന്നെ നോക്കി നിന്ന്. ഞാൻ ആ മുഖം രണ്ട് കൈകളിൽ കോരി എടുത്ത് എന്നിലേക്കു അടുപ്പിച്ചു. ആ ചുവന്ന പവിഴ ചുണ്ടിലേക് എന്റെ ചുണ്ടുകളെ അയച്ചു.
——–

13 Comments

  1. Faasttt tooo fast

  2. ❤️?❤️❤️❤️???

  3. ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️

    അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️

  4. വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രിയ അബ്ദു

      വാക്കുകൾക്ക് നന്ദി ❤️❤️

  5. Super

  6. വേടൻ ബ്രോ,
    ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
    ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
    അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…

  7. വഴിയേ പോയ വയ്യാവേലി

    എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ്‌ ആണോ…
    Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…

    1. ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?

  8. °~?അശ്വിൻ?~°

    Kollaam…❤️

  9. ഇത്തിരി പൂവ്‌

    ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???

    1. രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?

Comments are closed.