എന്റെ ദേവൂട്ടി 3 [വേടൻ] 235

“ചാടി കേറി. ‘പോട്ടെ വണ്ടി ‘ എന്നും പറഞ്ഞു കൈ ചുണ്ടി. ഞാൻ വണ്ടിമുൻപോട്ട് എടുത്ത് ഒരു ചിരിയോടെ… അകത്തു കയറിയപ്പോ എല്ലാരും ഞങ്ങളെ നോക്കുന്നു ചിലർ ചിരിക്കുണ്ട് ചില ഗേൾസ് അൽഭുതപെട്ട് നോക്കുന്നുണ്ട്. ചിലരുടെ മുഖത്തു നിനക്ക് ഇത് തന്നെ വരണം എന്നൊരു ഭാവം.. ഏയ്യ് തോന്നിയതായിരിക്കും. ഞാൻ വണ്ടി കേറ്റി നിർത്തി. അവൾ ഇറങ്ങി എന്റെ അടുത്തേക് വന്നു ചെവിയുടെ അരികിൽ വന്നു. ”

:അതേ ഒന്നും ഇല്ല. ചുമ്മാ ഷോ കണികാണാൻ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണേ… “എന്ന് ചെവിയിൽ പറഞ്ഞിട്ട് ചിരിച്ചോണ്ട് മുകളിലേക്കു നോക്കി പോയി. ഞാൻ അത് കണ്ട് അറിയാതെ തന്നെ ചിരിച്ചു.

:ഈ പെണ്ണ്…. അതും ആലോചിച്ചു ഓഫീസിൽ എത്തി, സിറ്റെയിൽ ഒക്കെ പോയി ഉച്ചക്ക്, ഞാനും നീതും (നീതു എന്റെ കോളിഗ് ആണ് ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ് )ആയി ഫുഡ്‌ കഴിക്കുമ്പോൾ അവളുടെ ഫോൺ വന്നു ഞാൻ കൈ കഴുകാൻ പോയിരുന്നത് കൊണ്ട് അവളോട് ഫോൺ എടുക്കാൻ ആവശ്യപ്പെട്ട്. ക്ലൈന്റ് ആണെന്ന് കരുതി.

:ദേ ഡാ ഏതോ പെണ്ണ്. വിളിച്ചിട്ട് അവളുടെ ഏട്ടന് കൊടുക്കാൻ..
‘അപ്പോളാ മനസിലായെ ഇതവളാ .. ?) ഞാൻ ഫോൺ വാങ്ങി.

: ഹെലോ

:അഹ് ഡി…

:ആരാ ഫോൺ എടുത്തേ…

:അത് എന്റെ ഫ്രണ്ട് ആണ് (ഞാൻ നീതുനെ നോക്കി കണ്ണടച്ചു കാണിച്ചു. അവൾ അതിന് ആക്കിയ ഒരു ചിരി )

:ആം കഴിച്ചോ വല്ലതും.. ഞാൻ കഴിച്ചു.. ബിരിയാണി.

: ‘ഞാൻ ഒന്ന് ചിരിച്ചു ‘ അയിന്…..?

:ഉണ്ട.., പറ മനുഷ്യ…. കഴിച്ചോ.

:ആടി ഞങ്ങൾ ഇപ്പോ കഴിച്ചേ ഉള്ളു… നിങ്ങളെ പോലെ ബിരിയാണി ഒന്നും അല്ല.

: മം..ഏട്ടാ നമ്മുടെ കാര്യം വീട്ടിൽ അറിയിക്കണ്ടേ….

:നമ്മുടെ എന്ത് കാര്യം..? (?)

:എടാ പട്ടി… എന്നെ പറ്റിച്ചാൽ ഞാൻ കേസ് കൊടുക്കും..

:കെടന്ന് കയറു പൊട്ടിക്കാതെ. ഞാൻ സംസാരികാം പോയി. പോരെ..

:അങ്ങനെ വഴിക് വാ മോനെ… പേടി ഉണ്ടല്ലേ….

: പേടി നിന്റെ തന്തക്കു…

:പുള്ളിക് പേടി ഒന്നും ഇല്ലേ.

:നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ. മര്യാദയ്ക്ക് പഠിച്ചു നല്ല മാർക്കോടെ ജയിച്ചാലേ ഞാൻ കെട്ടു നിന്നെ പറഞ്ഞേകാം…

:ഇയ്യ്യോ.. എന്ന ശെരി ഞാൻ ഇരുന്ന് പഠിക്കട്ടെ. ബൈ. ഉമ്മാ…

അവൾ ഫോൺ കട്ട് ചെയ്ത്. പിന്നെ ഞാൻ ജോലി തുടർന്നു.

” മാസം 4 കഴിഞു അവളുടെ വീട്ടിൽ പോയി കാര്യങ്ങൾ എല്ലാം പറഞ്ഞു അവൾക്കും ഇഷ്ടം ആണെന്ന് പറഞ്ഞതോടെ ആർക്കും വേറെ എതിർപ്പ് ഇല്ലായിരുന്നു. എന്നെ വലിയ കാര്യം ആയി. അവളുടെ അച്ഛൻ ബ്രിക്‌സ് &സ്റ്റീൽ ബിസിനസ് ആണ് അത്കൊണ്ട് ബിസിനസ് ഇലും ഞാനും ആയി നല്ല കമ്പനി ആയി. അത് എന്റെ മറ്റൊരു വീട് ആയി മാറി. അവളുടെ പഠിത്തം കഴിഞ്ഞിട്ട് മതി എന്ന് ഞാൻ പറഞ്ഞു. പെണ്ണിന് ആണെങ്കിൽ എന്റെ കൂടെ ഇപ്പൊ വരാനും റെഡി ആണെന്ന മട്ടാ..”

13 Comments

  1. Faasttt tooo fast

  2. ❤️?❤️❤️❤️???

  3. ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️

    അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️

  4. വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രിയ അബ്ദു

      വാക്കുകൾക്ക് നന്ദി ❤️❤️

  5. Super

  6. വേടൻ ബ്രോ,
    ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
    ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
    അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…

  7. വഴിയേ പോയ വയ്യാവേലി

    എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ്‌ ആണോ…
    Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…

    1. ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?

  8. °~?അശ്വിൻ?~°

    Kollaam…❤️

  9. ഇത്തിരി പൂവ്‌

    ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???

    1. രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?

Comments are closed.