എന്റെ ദേവൂട്ടി 3 [വേടൻ] 235

:ഏട്ടൻ കല്യാണം കഴിക്കാൻ പോകുന്നത് എന്നെ ആണ്…

“അവളുടെ മുഖം ഒന്ന് വടിയോ… എന്നിട്ട് എന്നെ ഒന്ന് നോക്കി ”

:ആണോ ചേട്ടൻ കെട്ടാൻ പോകുന്ന കൂട്ടി ആണോ.?

:ഉം, ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.

“അവൾ ഒന്ന് ചിരിച്ചു കാണിച്ചു വേഗം അവിടെ നിന്നും പോയി.. കൂട്ടുകാരികളും കൂടെ. ഇവർക്കു ഇത് എന്താ പറ്റിയെ. ഇപ്പോള ഓർത്തെ പേര് ചോദിച്ചില്ല )

:അതേ….. പേര് പറഞ്ഞില്ല…..

: അറിഞ്ഞിട്ട് എന്ത് വേണം…???

“അവളുടെ കൂട്ടുകാരി ആണ്. എനിക്ക് അങ്ങ് പെരുത്ത് കേറി. നിന്റെ തന്തക്ക് ഒന്നുടെ ചോറുകൊടുക്കാൻ എന്ന് പറയട്ടെ എന്ന് കരുതിയതാ. അമ്പലം ആയത് കൊണ്ടും മാളൂന്റെ കുട്ടുകാർ ആയത് കൊണ്ടും വേണ്ടന്ന് വെച്ച്.. അപ്പോളേക്കും അവൾ തിരിഞ്ഞുനിന്നു ”

:ഗായത്രി..
‘എന്നും പറഞ്ഞു ഒറ്റ ഓട്ടം.. അയെന്ന അത്ര മോശം പേര് ആണോ ഗായത്രി…. ഏയ്യ് ‘

“അത് ചിന്തിച്ചു നിൽകുമ്പോൾ ഒരു പെരുപ്പ്….. ഇയ്യോ….. നാറി വയറ്റിൽ നുള്ളിയതാ. ”

: എന്തോന്നാ ഡി… ( വേദന എടുത്ത ആ കലിപ്പിൽ ഞാൻ ചോദിച്ചു )

:ഏതാ അവളുമാര് ഏഹ്. എന്നെ ഒറ്റക്ക് അകത്തേക്ക് വിട്ടത് ഇതിനായിരുന്നു അല്ലെ…!!

: ഞാൻ എന്തോ ചെയ്‌തെന്ന അവളുമാര് മാളുവിന്റെ ഫ്രണ്ട്‌സ് ആണ്. കണ്ടു സംസാരിച്ചു.. അത്ര ഉള്ളു…

:ഓ.. പിന്നെ എന്തിനാ ദേഹത്തു ഒക്കെ തൊട്ട് സംസാരികുന്നേ എനിക്ക് ഇതൊന്നും ഇഷ്ടം അല്ല പറഞ്ഞേക്കാം

“എനിക്ക് ചന്ദനം തൊടുന്നതിന് ഇടക്ക് പറഞ്ഞു. പിണക്കത്തിൽ ആണ് കക്ഷി. ഞാൻ സംസാരിച്ചതൊന്നും ഇഷ്ടം ആയില്ല. ”

: എടി കുശുമ്പി കാണാൻ കൊള്ളാവുന്ന ആണുങ്ങളോട് പെണ്ണുങ്ങൾ വന്നു സംസാരിച്ചു എന്നൊക്കെ വരും, അതിന് അസൂയ പെട്ടിട്ട് കാര്യം ഇല്ല…

” ഞാൻ ചുമ്മാ അങ്ങ് പറഞ്ഞു. ചുമ്മാ
ഒന്നും അല്ല കാര്യം ഉള്ളത് തന്നാ ”

:അയ്യടാ കണ്ടാലും മതി . കോന്തൻ…. (അവൾ അതും പറഞ്ഞു ചിരിച്ചു )

:കോന്തൻ നിന്റെ അച്ഛൻ…..

: ദേ ….. ആഹ്ഹ്.

അങ്ങനെ അടി ഒക്കെ കുടി ബൈക്കിന്റ് അവിടെ എത്തി. ബൈക്കിൽ കേറി പുറകിൽ നിന്നുള്ള അടിയും പിച്ചും എല്ലാം നാം ഏറ്റുവാങ്ങി ഒടുവിൽ വീട്ടിൽ ചെന്ന്.. മാളു കാപ്പി കുടിക്കുവായിരുന്നു. ഞങ്ങളെ കണ്ട്..

:അഹ് ഏട്ടനും ഏട്ടത്തിയും എവിടെ പോയിട്ട് വരുവാ…??
‘കേൾക്കണ്ട താമസം അവൾ നാണത്താൽ ചിരിച്ചോണ്ട് റൂമിലേക്കു പോയി. അവൾ ഒരു ദിവസം കൊണ്ട് ഇവിടെ ഉള്ളവർക്കു എല്ലാം ആയിക്കഴിഞ്ഞിരുന്നു. രാത്രിയിൽ ഫുഡ്‌ ഉം കഴിച്ചു ഉറങ്ങി രാവിലെ തന്നെ പോകാൻ റെഡി ആയി അവളും, എനിക്ക് ഇന്ന് ഒരു സൈറ്റിൽ പോകണം. ‘

അവിടെ ആകെ സീൻ, അമ്മയുടെ കരച്ചിൽ കണ്ടാൽ തോന്നും 10 വർഷം പരിജയം ഉള്ള ആരോ ഗൾഫിൽ പോകുവാ എന്ന്. പിന്നെ വർഷങ്ങളിൽ അല്ലലോ കാര്യം സ്നേഹത്തിൽ അല്ലെ. അവസാനം കണ്ണീർ സീരിയൽ പരുപാടി എല്ലാം കഴിഞു. അവളെ കോളേജിൽ കൊണ്ട് പോയി വിട്ടു. അപ്പോ അകത്കൊണ്ട് വിടണം എന്ന്.. എന്നെ കെട്ടിപിടിച്ചു ഇരിക്കുന്നത് കൂട്ടുകാരികളെ കാണിക്കണം അയിനാണ്..

:എടി അത് വേണോ. ഇവിടെ ഇറങ്ങിയാൽ പോരെ നിനക്ക്…

:പറ്റില്ല, എനിക്ക് കുറച്ചു ഡോഗ് ഷോ കാണിക്കണം അവളുമാർക്ക് മുന്നിൽ. കൊണ്ട് വിടാൻ പറ്റുമോ ഇല്ലയോ.. ഇപ്പോ പറയണം…? ഞാൻ ഏട്ടന്റെ പുറകെ നടന്നപ്പോൾ എന്നെ ഒരുപാട് കളിയാക്കിയ കുറെ എണ്ണം ഉണ്ട് ഇവിടെ..

:അഹ് ശരി ശരി.. വാ കേറ്..

” വേറെ നിവർത്തി ഇല്ലാതെ വന്നപ്പോ സമ്മതിക്കേണ്ടി വന്നു “

13 Comments

  1. Faasttt tooo fast

  2. ❤️?❤️❤️❤️???

  3. ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️

    അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️

  4. വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രിയ അബ്ദു

      വാക്കുകൾക്ക് നന്ദി ❤️❤️

  5. Super

  6. വേടൻ ബ്രോ,
    ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
    ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
    അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…

  7. വഴിയേ പോയ വയ്യാവേലി

    എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ്‌ ആണോ…
    Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…

    1. ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?

  8. °~?അശ്വിൻ?~°

    Kollaam…❤️

  9. ഇത്തിരി പൂവ്‌

    ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???

    1. രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?

Comments are closed.