:മം ഞാനും മാളും ഒന്നിച്ചാ ഇരുന്നേ…
(എന്റെ പ്ലേറ്റിലേക്കു ഇഡലി വച്ചുകൊണ്ടവൾ പറഞ്ഞു )
:നിനക്ക് എപ്പോളാ പോകണ്ടേ കോളേജിൽ.
:10ആകുമ്പോ ചെന്നാ മതി.
“ഒരു കഷ്ണം സാമ്പാറിൽ മുക്കി അവൾക്കു വായിൽ വച്ചു കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു. ”
അമ്മ അവിടേക്ക് വന്നു….
:അവള് കഴിച്ചതാടാ.. നീ ഇരുന്നു കഴിക്കാൻ നോക്ക്
‘എന്നും പറഞ്ഞു ഒരു ചിരിയോടെ അമ്മ തിരിച്ചു നടന്നു. പെട്ടെന്ന് എന്തോ ഓർത്തത് പോലെ തിരിച്ചു വന്നു.’
:എടാ.. നീ ഇന്ന് മോളുടെ കോളേജ് വരെ ഒന്ന് പോകണം, ഇവൾക്ക് എന്തോ മീറ്റിംഗ് ഉണ്ട് അവളുടെ അമ്മയാ എന്നെ വിളിച്ചു പറഞ്ഞെ അവർ പാലക്കാട് ഒരു കല്യാണത്തിന് പോകുവാ എന്ന്.
:അച്ഛൻ എന്തിയെ അച്ഛനോട് പറ.
(ഞാൻ വെളിയിലേക്ക് നോക്കി ചോദിച്ചു )
:എടാ അച്ഛൻ എന്തോ കാര്യത്തിന് വെളിയിൽ പോയേക്കുവാ. വൈകും. നീ ഒന്ന് ചെല്ല് അമ്മക്ക് വയ്യ അതാ..
: ആം.. എപ്പോളാടി സമയം.??
‘ ഞാൻ അവളെ നോക്കി ‘
: ഏട്ടൻ ഒരു രണ്ട് ആകുമ്പോ കോളേജിൽ വന്നാൽ മതി.
ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. അവളെ കോളേജിൽ വിട്ട് ഞാൻ ഓഫിസിൽ ചെന്ന്. പിന്നെ ഉച്ചയോടെ ഓഫീസിൽ നീതുവിനോട് പറഞ്ഞു ഞാൻ ഇറങ്ങി . നേരെ ഒരു ഹോട്ടലിൽ ചെന്ന് ഒരു ബിരിയാണി ഓർഡർ ചെയ്ത് കഴിച്ചു . മൂന്ന് മസാലദോസയും പാർസൽ വാങ്ങി. അവളുടെ കൂട്ടുകാരികൾക്കും കൂടെ ആണ്. കഴിപ്പൊക്കെ കഴിഞു ബില്ലും കൊടുത്ത് പാർസലും വാങ്ങി കോളേജിലോട്ട് വിട്ട്. ഞാൻ ചെന്നപ്പോ കറക്റ്റ് ലഞ്ച് ടൈം ആയിരുന്നു. ഞാൻ അവളെ വിളിച്ചു.
:എടി നീ എവിടാ.. ഞാൻ ദേ നിന്റെ കോളേജിൽ ഉണ്ട്.
:ഏട്ടാ ഞാൻ ഫുഡ് കഴിക്കാൻ പോകുവാ കഴിച്ചിട്ട് വരാം.
: അതൊന്നും സാരമില്ല. പെട്ടന്ന് വന്നിട്ട് പൊക്കോ. വേഗം വാ..
:ഉം.
———————————–
: ഏട്ടൻ വന്നിട്ട് കുറെ ആയോ..??,
:ഇല്ലെടി ഞാൻ ഇപ്പോ വന്നേ ഉള്ളു. ഇന്നാ ഇത് കൊണ്ട് പൊക്കോ…
:എന്താ ഇത്.. (കവർ അവളുടെ കൂട്ടുകാരിക്ക് കൊടുത്ത് അവൾ മണത്തു നോക്കുണ്ട് )
:ഒരുപാട് മണക്കണ്ട, മസാലദോശയാ. പോയി കഴിച്ചോ ചെല്ല്….
:എന്റെ ചക്കര ഏട്ടൻ…
“എന്റെ കവിളിൽ പിടിച്ചു അങ്ങോട്ട് ഇങ്ങോട്ടു ആട്ടി. അപ്പോ അവളുടെ കൂട്ടുകാരി.”
:ഓ അവൾക്കു മാത്രമേ ഉള്ളോ. (എന്നും പറഞ്ഞു കവർ ദേവൂന് തിരിച്ചു കൊടുത്ത് )
:നിങ്ങൾക്കും ഉണ്ടെടി… മൂന്നെണ്ണം ആ വാങ്ങിച്ചെ…
Faasttt tooo fast
❤️?❤️❤️❤️???
ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️
അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️
വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രിയ അബ്ദു
വാക്കുകൾക്ക് നന്ദി ❤️❤️
Super
വേടൻ ബ്രോ,
ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…
എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ് ആണോ…
Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…
ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?
Kollaam…❤️
Nice
ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???
രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?