എന്റെ ചട്ടമ്പി കല്യാണി[വിച്ചൂസ്] 179

എന്റെ ചട്ടമ്പി കല്യാണി

Author : വിച്ചൂസ്

 

ഹായ് പങ്കാളിസ്

സുഖമെന്നു വിശ്വസിക്കുന്നു. ഞാൻ വിച്ചൂസ് ഇത് എന്റെ കഥയാണ് അതിൽ എൺപത് ശതമാനം സങ്കല്പവും 15 ശതമാനം സത്യവും ബാക്കി 5 ശതമാനം തള്ള് ആണ്, ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് അതിന്റെതായ തെറ്റുകൾ ഉണ്ടാവും…. പ്രീതിക്ഷയുടെ അമിത ഭാരം ഇല്ലാതെ നിങ്ങൾ ഈ കഥ സ്വീകരിക്കുമെന്നു വിശ്വസിക്കുന്നു

ചളികൾ ഉണ്ടാവും സഹിക്കണേ

രാവിലെ തന്നെ നിർത്താതെ ഉള്ള അലാറം കേട്ടാണ് ഞാൻ എണീറ്റത്… ഇന്നലെ കിടക്കുമ്പോ ഓഫ്‌ ചെയ്യാൻ മറന്ന ടീവി എപ്പോഴും ഓടികൊണ്ട് ഇരിക്കുന്നു..ഏഷ്യാനെറ്റ്‌ മൂവീസ് ആണ് രാവിലെ തന്നെ തൂവാനത്തുമ്പികൾ മഴ, ക്ലാര, ജയകൃഷ്ണൻ അഹ് അന്തസ്സ്.. ഞാൻ ഫോൺ എടുത്ത് നോക്കി…. ശ്രീഹരിയുടെ മെസ്സേജ് ഉണ്ട്…

“എഴുനേൽക്കുമ്പോൾ വിളിക്കടാ നാറി ” ഇതായിരുന്നു മെസ്സേജ് എന്തായാലും ഞാൻ വിളിക്കാൻ നിന്നില്ല ഫ്രഷ് ആയിട്ട് അവനെ കാണാൻ ചെല്ലാമെന്നു വിചാരിച്ചു…

അപ്പോ ഞാൻ ഇനി എന്നെ പറ്റി പറയാം എന്റെ പേര് വിച്ചു പഠിത്തമൊക്കെ കഴിഞ്ഞു നല്ല അന്തസ്സ് ആയി ഒഴപ്പി നടക്കുന്നു… അച്ചന്റെ അച്ഛനും പിന്നെ എന്റെ അച്ഛനും ഉണ്ടാക്കി വച്ചതൊക്കെ തിന്നു ജീവിക്കുന്നു.. ഇനി എന്റെ കുടുംബം ഞാൻ,അച്ഛൻ,അമ്മ പിന്നെ അച്ഛമ്മയും ബാക്കി കുറച്ചു പേരൊക്കെ ഉണ്ട് അത് ഞാൻ പോകുന്ന വഴിക്കു പറയാം

ഫ്രഷ് ആയി ഞാൻ ഇറങ്ങി ഈ ഫ്രഷ് ആയി ഇറങ്ങിയിന്നു പറഞ്ഞ ജസ്റ്റ്‌ പല്ല് തേപ്പു മാത്രം കുളി അങ്ങനെ പതിവ് ഇല്ല പല്ല് തേക്കാതെ അമ്മ ചായ തരില്ല അതുകൊണ്ടാ പല്ല് തേക്കുന്നെ.

താഴേക്കു ചെല്ലുമ്പോൾ അച്ഛമാ ഉണ്ട് ദോശ കഴിക്കുന്നു…എന്നെ കണ്ടിട്ടുണ്ട് പക്ഷേ മൈൻഡ് ഇല്ല.

ഞാൻ : “എന്താ മോളുസേ ജാട ആണോ???”

അച്ഛാമ : “നീ എന്നോട് മിണ്ടണ്ട…. നീ ശെരി അല്ല”

ഞാൻ : “ഇപ്പോ അങ്ങനെ ആയോ എന്താ കാര്യമെന്നു പറ മുത്തേ ”

“നീ ഇന്നലെ വൈകിട്ടു ബൈക്കിൽ കൊണ്ട് പോകാമെന്നു പറഞ്ഞിട്ടു പറ്റിച്ചതിന്റെ ദേഷ്യത്തിൽ ഇരിക്കുവാ”

എവിടെ നിന്നോ ഒരു ഒരു ശബ്ദം ഞാൻ തിരിഞ്ഞു നോക്കി അതാ മുറ്റത് ഒരു മൈന അല്ല അമ്മ…

25 Comments

  1. Thudakam kollam bro.. . Page’s kooti ezhuthanam bro…all the best ??

  2. നിധീഷ്

    1. വിച്ചൂസ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️??

    1. വിച്ചൂസ്

  4. ശരിക്കും ഇതൊരു one page part ആണ്…നന്നായി എഴുതാൻ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..വെറുതെ parts കൂട്ടാനായി എഴുതാതെ സ്വയം തൃപ്തി വരുന്ന രീതിയില്‍ എഴുത്…സ്വയം തൃപ്തി aayengil മാത്രമേ vaayikkunnavarkum തൃപ്തി വരൂ… ???

    1. വിച്ചൂസ്

      ഇപ്പോ എഴുതിയ പാർട്ട്‌ തന്നെ പലവട്ടം ഞാൻ മാറ്റിയത് ആണ് തുടക്കാരൻ ആണ് അതിന്റേതെയാ തെറ്റുകൾ ഉണ്ട് മാറ്റുന്നത് ആയിരിക്കും thanks❤

      1. തെറ്റുകൾ തിരിച്ചറിഞ്ഞു munnerunnathanu oralude വിജയം
        .thangalum vijayikkatte എന്ന് ആശംസിക്കുന്നു..ആഗ്രഹിക്കുന്നു ???

        1. വിച്ചൂസ്

          ശ്രെമിക്കുന്നത് ആണ്… ❤❤thanks

  5. രാഹുൽ പിവി

    തുടക്കം നന്നായിട്ടുണ്ട്. ആദ്യ കഥ ആയതിൻ്റെ കുറച്ച് തെറ്റുകൾ കാണാൻ ഉണ്ട്.ഓരോ വാക്യവും അവസാനിക്കുമ്പോൾ ഫുൾ സ്റ്റോപ്പ് ഇടാൻ മറക്കരുത്.കഥയിൽ പലയിടത്തും അതിൻ്റെ കുറവ് നന്നായി കാണുന്നുണ്ട്.കൂടാതെ തിരക്കഥയിൽ എഴുതുന്നത് പോലെ ഞാൻ: അച്ഛൻ: ഇങ്ങനെ ഒന്നും എഴുതേണ്ട കാര്യമില്ല.ഒന്നുകിൽ double inverted കോമ അപ്പുറത്തും ഇപ്പുറത്തും കൊടുത്ത് എഴുതുക.അല്ലെങ്കിൽ ഓരോരുത്തരും പറഞ്ഞ് കഴിഞ്ഞ് അടുത്ത വരിയിൽ ആയി ഞാൻ പറഞ്ഞു, അച്ഛൻ ചോദിച്ചു ഇങ്ങനെ ഒക്കെ കൊടുക്കുക.അപ്പൊ വായിക്കാനും ഒരു സുഖം ഉണ്ടാകും.നിങ്ങൾക്ക് കൂടുതൽ എഴുതി എന്ന തോന്നലും കിട്ടും.പിന്നെ പരമാവധി 2000words എങ്കിലും ആയിട്ട് അയക്കാൻ ശ്രമിക്കുക.എങ്കിലേ പരമാവധി 5,6 പേജ് ഉണ്ടാവൂ.കഥയെ കുറിച്ച് ഈ 2 പേജിൽ നിന്ന് ഒന്നും പറയാൻ സാധിക്കുന്നില്ല.എന്നാലും നല്ല എഴുത്ത് ആണ്.മുകളിൽ പറഞ്ഞ കാര്യങ്ങള് ഒക്കെ ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചും കൂടി നന്നാക്കാൻ കഴിയും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. വിച്ചൂസ്

      താങ്ക്സ് നല്ല ഒരു അഭിപ്രായം പറഞ്ഞതിന് തെറ്റുകൾ തിരുത്താൻ ശ്രെമിക്കുന്നതാണ്

  6. ബ്രോ അടിപൊളി വാഴിക്കാൻ oru ഫീലും floyum ഉണ്ട്?
    അടുത്ത part വേഗം തരണേ. ഒപ്പം kurach പേജ് koot ബ്രോ ???

    1. വിച്ചൂസ്

      ❤താങ്ക്സ് പേജ് കൂട്ടാൻ ശ്രെമിക്കം….അടുത്ത പാർട്ട്‌ ഉണ്ടാവും

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    page kootayirunnu bro

    pinne ezhuthinte 9ozhukke kollam ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      kooduthal kadha oru parudhi vare engoota povunne enne paranjitte cmnt adikkam ?

    2. വിച്ചൂസ്

      സത്യം പറയാലോ ബ്രോ ഞാൻ ഒരു കുഴി മടിയാന എഴുതി കുറച്ചു കഴിയുമ്പോ തോന്നും വേണ്ടാന്നു അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമികം….. പിന്നെ ഒരു ലോജിക് ഇല്ലാത്ത ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവും

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        logic nokiyirunnitte karyamilla bro ?
        sramikkuka mood nallathanel ezhuthuka ??

        pinne madiyananel ?……

        cherukadhakaol sramikkuka ?

        pinne tudarkkadha ezhuthuka
        first story alle udane tudarkadha vedayirunnu enne parayunnu

        nalla mood varumpol ezhuthan sramikkuka ?

        etrayum opadeshichene sorrytto ??

        take it easy ethe pakuthikke veche nirtharuthe ?

        1. വിച്ചൂസ്

          തുടങ്ങിയത് ഞാൻ എന്തായാലും അവസാനിപ്പിക്കും പിന്നെ ഉപദേശവും വിമർശനവും ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ അത്കൊണ്ട് നല്ലത് ആയാലും ചീത്ത ആയാലും പറയുക

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ????

            vimarshikkan enikke ariyillla

            pinne vtl ninne eppozhum upadesham ullonde athine oru panjjavum ella ?

            eniyum nannayi ezhutthan sramikkuka

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. വിച്ചൂസ്

      ❤? thanks

  9. മന്നാഡിയാർ

    ♥♥

    1. വിച്ചൂസ്

      ❤thanks

  10. ❤️

    1. വിച്ചൂസ്

Comments are closed.