എന്റെ ഗീതൂട്ടി ??3 [John Wick] 269

അളിയന്റെ ശെരിക്കുമുള്ള വീട് മലപ്പുറത്താണ്….. പുള്ളി കൂടുതലും ബാംഗ്ലൂർ ആണ്….നാട്ടിൽ വന്നാലും അവരുടെ വീട്ടിൽ രണ്ട് ദിവസം നിന്നിട്ട് വേഗം ഇങ്ങോട്ട് ഓടി വരും …..

 

‘വിഷം വമിക്കുന്ന നഗരജീവിതം മടുക്കുമ്പോൾ ഇവിടുത്തെ മണ്ണിന്റെ മണമുള്ള കാറ്റാസ്വധിക്കാനാണെനിക്കിഷ്ട്ടം…..’അളിയൻ പറയുമായിരുന്നു……

 

അളിയൻ നല്ല ഫോമിൽ തന്നെ കത്തിയടിക്കുകയാണ്….. ഞാൻ ഏറ്റവും ചെറിയ വാക്കുകളിൽ അതിനുള്ള മറുപടികൾ കൊടുത്ത്…. എന്റെ മനസ്സിനെ അതിന്റെ ആശങ്കകളിലേക്ക് കടത്തി വിട്ടു….

 

അളിയനോട് എന്ത് പറയണമെന്നതിനെ കുറിച്ച് എനിക്കൊരു എത്തും പിടിയുമില്ല….. അല്ലേലും ഞാൻ എന്ത് പറയാനാ….

 

‘അളിയാ….എനിക്ക് നിങ്ങടെ ഭാര്യേടെ അനിയത്തിയെ ഇഷ്ട്ടമാണ്….നിങ്ങൾ ഞങ്ങളെ സഹായിക്കണം….’എന്ന് പറഞ്ഞാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ????ഹോ ആലോചിക്കാൻ വയ്യ….

 

അങ്ങനെ ഞങ്ങൾ നടന്നു നടന്നു കള്ള് ഷാപ്പിന്റെ മുന്നിലെത്തി…..ഞങ്ങളെ കണ്ടയുടനെ ഷാപ്പിന്റെ എല്ലാമെല്ലാമായ മണികണ്ടേട്ടൻ ഇറങ്ങി വന്നു……

 

പുള്ളി എന്റെ അച്ഛന്റെ ഒരു സുഹൃത്ത് കൂടിയാണ്….. തറവാട്ടിൽ ഞാനും അളിയനും മാത്രമേ മദ്യസേവയെന്ന കലയിൽ ഏർപ്പെട്ടിട്ടുള്ളു…..

 

ഞാൻ ആണെങ്കിൽ അളിയന്റെ കൂടെ മാത്രമേ അടിക്കാറുള്ളു…..അതും രണ്ടെണ്ണം….ഇല്ലേൽ വീട്ടിലുള്ള മൂന്ന് ദേവിമാരും ഭദ്രകാളികൾ ആകും…..

 

അമ്മയ്ക്കും ചെറിയമ്മക്കും ഗീതൂട്ടിക്കും ഞാൻ രണ്ടെണ്ണം അടിക്കുന്നതിൽ വിരോധമില്ല….. ഈ കാലത്ത് രണ്ടെണ്ണം അടിക്കാത്ത ആരാ ഉള്ളത് എന്നാണ് അവരുടെ വാദം….

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.