എന്റെ ഗീതൂട്ടി ??3 [John Wick] 269

ഇന്നത്തെ ദിവസം ആരോ കാലേകൂട്ടി നിശ്ചയിച്ചത് പോലെ എനിക്ക് തോന്നി…..

 

ഗീതൂട്ടിയോട് ഒറ്റയടിക്ക് പ്രേമം തോന്നുന്നു…..അത് പ്രേമമല്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ ചുറ്റുമുള്ള അത് പ്രേമം തന്നെ എന്ന് ഊട്ടിയുറപ്പിക്കുന്നു….

 

.ഇതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് തല പെരുക്കുന്നത് പോലെ തോന്നി…..

 

അങ്ങനെ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു….എപ്പോഴോ പണിയൊക്കെ തീർത്ത് അമ്മയും എന്റെ കൂടെ വന്ന് കിടന്നു……

 

പിറ്റേന്ന് രാവിലെ ഞാൻ എണീറ്റ് പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് വേഗം യൂണിഫോം ഇട്ടുകൊണ്ട് ചെന്നു…..

 

ഞാൻ നേരെ ഭക്ഷണം കഴിക്കാൻ വേണ്ടി തീൻ മേശയിലേക്ക് നടന്നു….. അവിടെ എത്തിയപ്പോൾ അതാ ഇരിക്കുന്നു ഗീതൂട്ടി……

 

ഞാൻ ഗീതൂട്ടിയുടെ മുഖത്തേക്ക് നോക്കാതെ അവൾക്കെതിരെയുള്ള കസേരയിലേക്ക് ഇരുന്നു……

 

എന്നിട്ട് നല്ല ചൂടുള്ള ഇഡലി പ്ലേറ്റിലേക്ക് ഇട്ടു…….

 

“ഇന്ന് ഗീതൂട്ടിക്ക് മോർണിംഗ് ക്ലാസ്സ്‌ ഇല്ല്യേ?”ഞാൻ ഇഡലിയിലേക്ക് സാമ്പാർ ഒഴിക്കവേ ചോദിച്ചു…….

 

“ഇന്ന് ഞാൻ പോയില്ല്യ…..”ഗീതൂട്ടി പാത്രത്തിൽ നിന്ന് തലപൊക്കാതെ പറഞ്ഞു…..

 

“ആഹ്….”ഞാൻ മറുപടി കൊടുത്തുകൊണ്ട് എന്റെ പാത്രത്തിലേക്ക് തലതാഴ്ത്തി….എന്നിട്ട് പതിയെ ഗീതൂട്ടിയെ ഏറു കണ്ണിട്ടു നോക്കി…..

 

ഗീതൂട്ടിയും എന്നെ പതിയെ ഏറു കണ്ണിട്ടു നോക്കുന്നത് ഞാൻ കണ്ടു….ഞാൻ കണ്ടു എന്ന് മനസിലാക്കിയപ്പോൾ ഗീതൂട്ടി ഒന്നുമറിയാത്തപോലെ ഭക്ഷണം കഴിക്കാൻ തുടങ്ങി……

 

ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്ന് പോകാനായി ബാഗ് ഇട്ടു നിന്നു….അപ്പോഴേക്കും ഞങ്ങളെ യാത്രയാക്കാൻ അടുക്കളയിൽ നിന്നും ചെറിയമ്മയും സരസ്വതിയമ്മയും വന്നു…..

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.