എന്റെ ഗീതൂട്ടി ??3 [John Wick] 269

കിടത്തത്തിൽ പൊങ്ങിയിരുന്ന ഗീതൂട്ടിയുടെ ടോപ്പിന്റെ വിടവിലൂടെ കാണുന്ന ചെമ്പൻ മുടികളുള്ള….സ്വർണവർണമുള്ള അവളുടെ അണിവയറിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഞാൻ പതിയെ തടവി…….

 

ഇപ്പോൾ ഗീതൂട്ടിയുടെ ഞെരക്കങ്ങൾ മാറി….. പതിയെയുള്ള ശ്വാസഗതിയിലേക്ക് അത് തിരിച്ചു വന്നുകൊണ്ടിരുന്നു……

 

കുറച്ച് നേരം കൂടി ആ അണിവയറിലേക്ക് നോക്കി തടവി കൊണ്ടിരുന്ന ഞാൻ തലപൊക്കി നോക്കിയപ്പോൾ കണ്ടത് എന്നെ വാത്സല്യത്തോടെ നോക്കുന്ന ഗീതൂട്ടിയെ……

 

ഒരുനേരം പോലും പതറാതെ ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു…..

 

ആ കണ്ണുകളിലേക്ക് ഞാൻ നോക്കിക്കൊണ്ടിരിക്കവേ…… ആ കണ്ണുകളിലെ വാത്സല്യ ഭാവം മാറി…..പതിയെ ഒരു ആരാധനാ ഭാവത്തിലേക്കും….. അവിടെ നിന്ന് ഒരു പ്രേമഭാവത്തിലേക്കും കടന്നു…..

 

എന്റെ തടവൽ ഏറ്റ് വാങ്ങിക്കൊണ്ട് ഗീതൂട്ടി പതിയെ കണ്ണുകളടച്ചു…..പതിയെ തടവൽ നിർത്തിയ ഞാൻ എഴുനേറ്റ് ഗീതൂട്ടിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…..

 

ഒരു വേള എന്റെ ചുംബനം ഏറ്റുവാങ്ങാവേ ഗീതൂട്ടി ദീർഘമായി നിശ്വസിച്ചത് ഞാൻ കേട്ടു…..

 

ഞാൻ പതിയെ മുറിയുടെ വാതിലടച്ചു കോണി ഇറങ്ങി താഴേക്ക് എത്തി….ഉമ്മറത്ത് എത്തിയപ്പോൾ അച്ഛൻ വന്നിരിക്കുന്നു…..

 

അവിടെ കുറച്ചു നേരം സംസാരിച്ചിരുന്നു എങ്കിലും എന്റെ മനസ്സ് കുറച്ച് മുന്നേ നടന്ന സംഭവങ്ങളിൽ ആയിരുന്നു……

 

എന്ത് ധൈര്യത്തിലാണ് ഞാൻ ഇതൊക്കെ ചെയ്തതെന്ന് എനിക്ക് തന്നെ അറിയില്ല….. ആ ഒരു നിമിഷം ഞാൻ എല്ലാം മറന്നു പോയിരുന്നു…….

 

ഗീതൂട്ടിയുടെ സ്വർണനിറമുള്ള അണിവയറും….. വാത്സല്യവും ആരാധനയും പ്രേമവും നിറഞ്ഞു നിന്നിരുന്ന ആ കണ്ണുകളും എന്നെ ഒരു മായാലോകത്ത് എത്തിച്ചിരുന്നു……

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.