എന്റെ ഗീതൂട്ടി ??3 [John Wick] 269

“മ്മ്മ്….. ഇനി ഇണ്ടാവില്ല….”ഞാൻ പറഞ്ഞു….

 

“ന്നാ….ഗീതൂട്ടിക്ക് ഒരുമ്മ തന്നെ നിയ്യ്…..”ഗീതൂട്ടി കവിളിൽ തൊട്ടു കാണിച്ചു കൊണ്ട് പറഞ്ഞു…..

 

ഞാൻ കേൾക്കേണ്ട താമസം ഗീതൂട്ടിയെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ കൊടുത്തു…..

 

അങ്ങനെ ഞങ്ങൾ വീണ്ടും പഴയത് പോലെ കളിയും ചിരിയുമായി സ്കൂളിലെ വിശേഷങ്ങൾ പറയുവാൻ തുടങ്ങി……

 

ലേശം കഴിഞ്ഞപ്പോഴേക്കും എനിക്കുള്ള വിളി വന്നു….. വേറെ ആരുമല്ല….. അമ്മ കടയിൽ നിന്ന് വന്നതാണ്……

 

ഹോട്ടലിൽ ആണ് അമ്മ നിൽക്കാറ്……ഒഴിവ് സമയങ്ങളിൽ അമ്മ വീട്ടിലേക്ക് വരാറുണ്ട്…..

 

വൈകുന്നേരങ്ങളിൽ പാടത്തു പണി കഴിഞ്ഞു പോകുന്നവർ ചായ കുടിക്കാനായി എത്തുന്ന സമയമാണ്……

 

അവരെ ഒക്കെ ഡീൽ ചെയ്യുവാൻ അമ്മ അമ്മയുടെ വലം കൈയ്യായ സരള ചേച്ചിയെ ഏൽപ്പിച്ചാണ് എന്നും വൈകീട്ട് അമ്മ വീട്ടിലേക്ക് വരാറുള്ളത്…….

 

വൈകീട്ട് ഞാൻ സ്കൂൾ വിട്ട് വരുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരിക്കണം എന്നത് അച്ഛന്റെ ഓർഡറാണ്…..

 

ചെറിയമ്മ എന്റെ കാര്യങ്ങൾ എല്ലാം നോക്കുമെന്ന് അറിയാവുന്നത് കൊണ്ട് അമ്മ അച്ഛൻ ഇട്ട ഓർഡർ നിഷ്‌ക്കരുണം എന്നും ലംഘിക്കാറുമുണ്ട്……

 

പക്ഷെ….അതികം വൈകാതെ തന്നെ അമ്മ വീട്ടിൽ എത്താറുണ്ട്….. വരുമ്പോൾ കടയിൽ ഉള്ളത് എന്തെങ്കിലും കൊണ്ടുവരാറുമുണ്ട്……

 

ഇന്ന് എന്തായിരിക്കും എന്ന് ആലോചിച്ചു കൊണ്ട് ഞാൻ അമ്മയുടെ അടുത്തേക്ക് കോണിയിറങ്ങി ചെന്നു……

 

എന്നെ കണ്ടതും അമ്മ എന്റെ കവിളിൽ ചെറുതായി ഒന്ന് മുത്തി….. എട്ടിൽ എത്തിയിട്ടും….. ആറടി പൊക്കം വെച്ചിട്ടും….ഞാൻ ഇവരുടെ കൊച്ചു കുട്ടി ആണ്….. അതൊക്കെ ഞാൻ ആസ്വദിക്കാറുമുണ്ട്…..

 

“ഇന്നെന്താ അമ്മേ കൊണ്ടുവന്നേ….”ഞാൻ അമ്മയോട് ചോദിച്ചു…..

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.