എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2592

 

ഒരു മാറ്റം അതാവശ്യമാണ്… എന്റെ തളർച്ച എന്നേക്കാൾ ബാധിക്കുന്ന രണ്ടു പേരുണ്ട് ഇവിടെ.. 

 

“എങ്ങോട്ടേലും ഓടി പോയാലോ…

 

ഒളിച്ചോടി പോവുക…

 

പല സിനിമകളിലും കണ്ടത് പോലെ കള്ള വണ്ടി കയറി…കുറെ വർഷം മറ്റേതെങ്കിലും സ്ഥലത്ത് എല്ലു മുറിയെ പണി യെടുത്തു..  വല്യ പാണക്കാരനായി വന്നു.. ഉമ്മയുടെ മുന്നിൽ വന്നിറങ്ങി ഞെട്ടിക്കണം..

 

നിങ്ങൾ എന്നെ ഇട്ടെറിഞ്ഞു പോയിട്ടും നിച്ചു തകർന്നില്ല എന്ന് കാണിച്ചു കൊടുക്കണം…

 

അന്ന് ഒരു പക്ഷെ ഉപ്പയുടെ തറവാട് ക്ഷയിച്ചു പോയിട്ടുണ്ടാവും..

 

കുടുംബങ്ങൾ എല്ലാം വിറ്റ് തുലക്കാനായി നിൽക്കുമ്പോൾ…കയ്യിലുള്ള കോടികൾ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു അത് വാങ്ങി …. ഒരു വിനീതനെ പോലെ നിൽക്കുന്ന ഉപ്പൂപ്പ യുടെ മുഖത്ത് നോക്കി പറയണം ഞാൻ നിങ്ങളുടെ മകൻ സത്താറിന്റെ ഓരോ ഒരു മകൻ നിയാസ് ആണെന്ന്. 

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.