എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2592

 

ഉപ്പാക് ആകെ ഒരു അനിയനെ ഉള്ളു.. നിസാർ..

 

“അയാളുടെ കല്യാണം കഴിഞ്ഞിട്ട് പത്തു കൊല്ലത്തോളം ആയിട്ടുണ്ടാവും..

 

എളാമ ഇതെങ്ങനെ സഹിക്കും.. ആ വീട്ടിൽ എന്നോട് ചിരിക്കുന്ന ഒരാളെ ഉള്ളു.. അതാണ് എളാമ…

 

എളാമ ജീവനോടെ ഉണ്ടായിരിക്കുമ്പോൾ തന്നെ ഉമ്മയെ രണ്ടാം കെട്ട് കെട്ടുകയോ …!

 

ഏതായാലും റഹീം ഹാജി (ഉപ്പൂപ്പ ) അറിയാതെ ഈ നിക്കാഹ് നടക്കില്ലല്ലോ ..?..”

 

“എന്തേലും ലാഭമില്ലാതെ ഉപ്പൂപ്പ ഈ നിക്കാഹ് നടത്തിക്കുകയുമില്ല…!”

 

എന്റെ ഉള്ളിലെ സേതുരാമഅയ്യർ സട കുടഞ്ഞു എഴുന്നേൽക്കാൻ തുടങ്ങി…

 

പട്ടരെ അടക്കി നിർത്തിയില്ലേൽ തടി കേടാവുവാൻ സാധ്യത കാണുന്നുണ്ട്..

 

ഉപ്പൂപ്പ അയിന് വേണ്ടി മാത്രം മൂന്നാല് ആളുകളെ ചെല്ലും ചെലവും കൊടുത്തു തറവാട്ടിൽ നിർത്തുന്നുണ്ട്.. അജ്ജാറ് അമിതാബ് ബച്ഛന്റെ ഉയരമുള്ള ധജ്ജാലുകളെ..

 

അവരെ കണ്ടാൽ തന്നെ വഴി മാറി നടക്കുവാനാണ് ഉമ്മൂമ്മയുടെ ഓർഡർ… പാണ്ടി ലോറി കയറി ഇറങ്ങിയ തവളയുടെ അവസ്ഥ ആവണ്ട എന്ന് കരുതിയാകും…

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.