എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2508

 

ജീവനും കയ്യിൽ പിടിച്ചുള്ള ഓട്ടമായിരുന്നു… കുറെ ഏറെ ദൂരം…ഓടിയതിന് ശേഷമാണ് ഞാൻ നിന്നത്.. ഉമ്മയെ കുറച്ചു നേരം കൂടേ കാണുവാൻ കഴിയാത്തതിലുള്ള സങ്കടമേ ഉള്ളൂ മനം നിറയെ..

 

നേരത്തെ ഞാൻ കേട്ട ശബ്ദം.. അതാരാണെന്നു എനിക്ക് നല്ലത് പോലെ അറിയാമായിരുന്നു…

 

അയാൾ എന്നെ കണ്ടാലുള്ള കാര്യം ഓർത്തപ്പോൾ തന്നെ വീണ്ടും കാലുകൾ വിറക്കുവാൻ തുടങ്ങി….

 

റഹീം ഹാജിക് തല്ലാനും വെട്ടാനും കൊല്ലാനും നടക്കുന്ന കോടാലി ജബ്ബാറിന്റെ ശബ്ദമായിരുന്നു കേട്ടത്..

 

കയ്യിൽ എപ്പോഴും ചൊറിയ ഒരു കോടലിയുമായി നടക്കുന്ന കോടാലി ജബ്ബാർ…

 

അയാൾ വരുന്നുണ്ടെന്ന് അറിഞ്ഞാൽ ഞങ്ങൾ കുട്ടികൾ മറ്റൊരു റോഡിലൂടെ ആയിരുന്നു സ്കൂളിലേക്ക് മറ്റും പോയിരുന്നത്..

 

അങ്ങാടിയിലേക് എത്തുവാൻ ആയിട്ടുണ്ട്…

 

ഇനി ഒരു കൊപ്ര കളമുണ്ട് തറവാട് വക തന്നെ ഉള്ളതാ.. അവിടെ ഇപ്പോ ഒന്നുമില്ല.. ആകെ കാട്‌ മൂടി പിടിച്ചു കുറച്ചു ബിൽഡിങ് അല്ലാതെ…

 

അതും കൂടേ കഴിഞ്ഞു ഒരു അൻപത് മീറ്റർ നടന്നാൽ അങ്ങാടിയിൽ എത്തി..

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.