എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം
Author:CHIKKU
ഞാനിവിടെ എൻറെ പുതിയ പരീക്ഷണവുമായി വരുകയാണ് അക്ഷരത്തെറ്റോ
എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ഞാൻ ഒരു എഴുത്തുകാരനല്ല ഒരു രസം
തോന്നി എഴുതിയതാണ്…
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
കല്യാണതലേന്ന് പാർട്ടി നടക്കുന്ന വീട്………
ഫോൺ റിംഗ് ചെയ്യുന്നു
{
മധു പോലെ പെയ്ത മഴയെ
മനസ്സാകെ അഴകായ് നനയേ
ഇണയായ ശലഭം പോലെ…
ഇണയായ ശലഭം പോലെ
നീയും ഞാനും മാറും
വിദൂരം മാഞ്ഞുവോ
ഹൃദയം പാടിയോ
അധരം എന്തിനോ
മധുരം തേടിയോ……….
}
അപ്പു ഒരു മിനിറ്റ് ഞാൻ ഈ കോൾ ഒന്ന് അറ്റൻഡ് ചെയ്യട്ടെ…
മ്മ്…..
ഞാൻ അവിടെ നിന്ന് മാറി കോൾ എടുത്തു.
Jon:(എൻറെ ഒരു കൂട്ടുകാരൻ) ഡാ ഞാൻ സമയത്ത് തന്നെയല്ലേ വിളിച്ചത്….
ഞാൻ: നിനക്ക് കുറച്ചു മുന്നേ വിളിച്ചു കൂടായിരുന്നോ…
Jon: സോറി കുറച്ച് തിരക്കിലായി പോയി അതാ വിളിക്കാൻ താമസിച്ചു പോയത്..
ഞാൻ:മ്മ്…..
Jon: പ്ലാൻ പോലെ എല്ലാം നടക്കുന്നില്ലേ…..
ഞാൻ:മ്മ്….. നടക്കുന്നുണ്ട്…..
(ഇനിയുള്ള അവരുടെ സംഭാഷണം മുഴുവൻ ഇംഗ്ലീഷിലാണ് ആണ് അതിനു വലിയ
പ്രാധാന്യം ഇല്ലാത്തതുകൊണ്ട് ഞാൻ ഇവിടെ പറയുന്നില്ല. അതിൻറെ കാരണം വഴിയെ
മനസ്സിലാവും…
ഈ കഥയിലെ കഥാപാത്രങ്ങളേൾ എല്ലാം ഞാൻ വഴിയെ പരിചയപ്പെടുത്താം……)
അച്ചു നിൻറെ ചേട്ടൻ കുറച്ചു നേരം ആയല്ലോ പോയിട്ട് എവിടെപ്പോയി…. ചേട്ടന്
പുറത്തുനിന്ന് ആരോടോ ഇംഗ്ലീഷിൽ കത്തി വയ്ക്കുന്നു…കൂടെ കൂടെ no, that’s not the way
എന്നൊക്കെ പറയുന്നുണ്ട്. ദാ വരുന്നല്ലോ. എന്തായിരുന്നു കിച്ചു ഏട്ടാ ഇത്രയും വലിയ
സംസാരം. ഇവിടുന്ന് എങ്ങും പോകില്ല എന്ന് എനിക്ക് വാക്ക് തന്നതാണ്. ഞാൻ നാളെ
വേറൊരു വീട്ടിലേക്ക് പോവല്ലേ അപ്പൊ കിച്ചു ഏട്ടൻ എൻറെ അടുത്ത് വേണം.
ഇനിയെനിക്ക് എൻറെ എട്ടൻറെ കൂടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ. ഇത് അവൾ
പറഞ്ഞപ്പോൾ എൻറെ മനസ്സിൽ ഒരു കല്ലെടുത്തുവെച്ച് ഫീൽ ആയിരുന്നു. ഞാൻ
കരഞ്ഞു പോകും എന്നുപോലും എനിക്ക് തോന്നിപ്പോയി. പക്ഷേ ഞാൻ എല്ലാം ഒതുക്കി
പിടിച്ചുനിന്നു. ഞാൻ പറഞ്ഞു അതൊരു client ആണ് പുള്ളി ഇപ്പോൾ ഓൺലൈനിൽ
വരും അവർക്ക് കുറച്ച് സംശയങ്ങൾ ഉണ്ടെന്ന് അത് ചോദിക്കാൻ. അപ്പോ ഇവിടെന്ന്
പോവാണോ… (ഒരു അലർച്ചയായിരുന്നു വേറെ ആരുമല്ല അപ്പു. ഞാനും അച്ചുവും ഒന്ന്
ഞെട്ടി). അപ്പൂസ് ഡി ജോലിയുടെ കാര്യം അല്ലേ അത് ക്ലിയർ ചെയ്തു കൊടുത്തില്ലെങ്കിൽ
പണി പോകും. അപ്പൊ പോകുവാണോ…. അതൊരു കല്യാണ വീട് ആണെന്നുള്ള കാര്യം
പോലും അപ്പു മറന്നു എന്ന് എനിക്ക് തോന്നിപ്പോയി. അപ്പൂസ് പ്ലീസ് ഞാൻ പെട്ടെന്ന്
തീർത്തിട്ട് വരാൻ നോക്കാം. പ്ലീസ് അപ്പൂസ് പ്ലീസ്. എൻറെ മുഖത്ത് വിഷമവും
വിനയവും വാരിവിതറി.. ഞാൻ പറഞ്ഞു മാക്സിമം ഞാൻ നേരത്തെ വരാൻ നോക്കാം.
എന്നെ ഉണ്ട കണ്ണുരുട്ടി ഒന്നു നോക്കി ഒന്നു മൂളി. ഞാൻ പിന്നെ അവിടെ നിന്നില്ല പെട്ടെന്ന്
ഇറങ്ങി. എൻറെയും അവളുടെയും അച്ഛനുമമ്മയും എന്നെ ഒരു വല്ലാത്ത രീതിയിൽ
നോക്കി നിൽക്കുന്നു. ഞാൻ അതൊന്നും കാര്യമാക്കാതെ അത് നേരെ വീട്ടിലേക്ക് വച്ചു
പിടിച്ചു. (വീട് എന്ന് പറയുമ്പോൾ ഒരു മതിലിനപ്പുറം അത്രേയുള്ളൂ).
ഞാൻ നേരെ റൂമിൽ പോയി ബാത്റൂമിൽ കയറി ഷവർ തുറന്നിട്ട് പൊട്ടിക്കരഞ്ഞു.
ഇത്രയും നേരം ഞാൻ അടക്കിപ്പിടിച്ച എല്ലാം ഞാൻ കരഞ്ഞു തീർക്കാൻ ശ്രമിച്ചു.
കുറച്ചുനേരം തണുത്തവെള്ളത്തിൽ നിന്നപ്പോൾ ചെറിയൊരു ആശ്വാസം. പിന്നെ ഞാൻ
കട്ടിലിൽ വന്നു കിടന്നു എൻറെ പഴയ കുട്ടിക്കാലത്തേക്ക് ഞാൻ പോയി ഞാനും അപ്പു
കളിച്ചു നടന്ന കാലം. അപ്പു (അമൃത) എൻറെ എല്ലാമെല്ലാം ആയിരുന്നു അവൾ. നാളെ
അവൾ വേറൊരാളുടെ ആകുന്നു. ആരോടും പറയാതെ ഉള്ളിൽ കൊണ്ടുനടന്ന ഇഷ്ടം.
പേടിയായിരുന്നു പറയാൻ അത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നെ വിട്ടു പോയാലോ
എന്നുള്ള പേടി. അതായിരുന്നു എൻറെ ഇഷ്ടം അവളുടെ മുന്നിൽ പറയാൻ പറ്റാതെ
പോയത്. എനിക്ക് 10 വയസ്സുള്ളപ്പോൾ ഇപ്പോൾ വീട് മാറിവന്ന ഒരു മാലാഖ കുട്ടി. ഒരു
മതിലിനപ്പുറം അവളുടെ വീട് അവളുടെ വീട്ടിൽ അച്ഛൻ സുരേഷ് അമ്മ ഗീത. ഇവർ
മൂന്നു പേരും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. ആ സമയത്താണ് അച്ചു ജനിക്കുന്നത്
അത് എൻറെ പൊന്നാര അനിയത്തി കുട്ടി. എൻറെ പാർട്ണർ ഇൻ ക്രൈം. കണ്ണിൽ കണ്ട
ഞങ്ങൾ തമ്മിൽ അടിയാണ് ഇപ്പോൾ …. പക്ഷേ ഒരു 5 മിനിറ്റ് പോലും എനിക്കോ
അവൾക്കോ മിണ്ടാതിരിക്കാൻ കഴിയില്ല. സുരേഷ് മാമൻ വീട്ടിൽ ഇല്ലാത്തപ്പോൾ
മൊത്തം ഗീത മാമി ഞങ്ങളുടെ വീട്ടിലായിരുന്നു കൂടെ എൻറെ അപ്പു. ഞങ്ങൾ പെട്ടെന്ന്
അടുത്തു. (അവൾക്ക് എന്നെ കാട്ടി മൂന്ന് വയസ്സ് കുറവായിരുന്നു, സോറി ഞാൻ
എന്നെപ്പറ്റി പറഞ്ഞില്ലല്ലോ എൻറെ പേര് കൃഷ്ണകുമാർ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ
ആണ് ടെക്നോപാർക്കിൽ അത്യാവശ്യം നല്ലൊരു കമ്പനിയിൽ നല്ലൊരു
പൊസിഷനിൽ ഇരിക്കുന്നു. അച്ഛൻ സജീവ് ഞങ്ങളുടെ ഹോം അപ്ലയൻസസ് കടകൾ
നോക്കി നടത്തുന്നു. അമ്മ ഹൗസ് വൈഫ് ആണ് പേര് ലക്ഷ്മി. പിന്നെ എൻറെ അച്ചു
ഇപ്പോൾ പത്തിൽ പഠിക്കുന്നു. ഇപ്പോൾ ഒരു ഏകദേശ ഐഡിയ കിട്ടിക്കാണും അല്ലേ
എൻറെ കുടുംബത്തെ പറ്റി).
ഒരു സ്കൂളിൽ ഒരു വണ്ടിയിൽ പോയി ഉള്ള പഠിത്തവും സ്കൂൾ ജീവിതവും…. എപ്പോഴും
എൻറെ കൂടെ ഒരു നിഴലായി ഉണ്ടായിരുന്നു അവൾ. ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്
അവൾക്ക് എൻറെ കൂടെ പ്രേമമാണെന്ന് പോലും. അതുപോലെയായിരുന്നു ചില
സമയത്ത് അവളുടെ പെരുമാറ്റം. എൻറെ പേടി കാരണം എൻറെ ഇഷ്ടം ഞാൻ ഒരിക്കൽ
പോലും അവളുടെ പറഞ്ഞിട്ടില്ല. അത് ഞാൻ എൻറെ ഉള്ളിൽ തന്നെ സൂക്ഷിച്ചു. സ്കൂൾ
കോളേജ് ജീവിതം കഴിഞ്ഞ് ഞാൻ it ഫീൽഡിൽ ജോലിക്ക് കയറി. കുറച്ചുനാൾ
കഴിഞ്ഞ് അവൾ അവളുടെ അച്ഛൻറെ ഒരു സൂപ്പർ മാർക്കറ്റ് ചുമതല ഏറ്റെടുത്തു.
അങ്ങനെ ഇണക്കവും പിണക്കവും ആയി ആയി ഞങ്ങൾ മുന്നോട്ട്
പൊയ്ക്കൊണ്ടിരുന്നു. ഞാൻ ജോലിയുടെ ആവശ്യമായ നാട്ടിൽ ഇല്ലാത്ത സമയത്ത് ഒരു
വാർത്തയറിഞ്ഞു. ഒരു ഇടിമിന്നൽ പോലെയാണ് എനിക്ക് തോന്നിയത്. അപ്പുവിനെ
കാണാൻ ഒരു കൂട്ടർ വന്നു അവരിത് ഉറപ്പിച്ചു….. എന്തോ ഭാഗ്യത്തിന് തിരിച്ചുവരാൻ
ഒരുങ്ങുമ്പോഴാണ് ഞാൻ ഈ വാർത്ത അറിഞ്ഞത്. എൻറെ കളിയും ചിരിയും എല്ലാം
സ്വിച്ച് ഇട്ട പോലെ നിന്നു.
പിന്നെ നാട്ടിലേക്കുള്ള മടങ്ങിവരവിൽ എല്ലാം നഷ്ടപ്പെട്ട ഒരാളുടെ മനസ്സ് ആയിരുന്നു
എൻറെ ഏത്. ഞാൻ അതൊന്നും പുറത്തുകാണിക്കാതെ അഭിനയിച്ചു നടന്നു.എപ്പോഴും
വീട്ടിൽ ഇരിക്കാൻ ആഗ്രഹിച്ച ഞാൻ വീട്ടിൽ വൈകി വരാൻ തുടങ്ങി. പതിയെ പതിയെ
അപ്പു വിൽ നിന്ന് അകലാൻ ശ്രമിച്ചു തുടങ്ങി.വേറൊന്നും കൊണ്ടല്ല അപ്പു എൻറെ
അടുത്തുള്ളപ്പോൾ എന്ത് മനസ്സ് കൈ വിട്ടു പോകുമെന്ന് എനിക്ക് നല്ല പേടി
ഉണ്ടായിരുന്നു. പക്ഷേ രണ്ട് കണ്ണുകൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു അതൊന്നും
ഞാൻ അറിഞ്ഞില്ല. നിശ്ചയം ഒന്നുമുണ്ടായിരുന്നില്ല ചെറുക്കൻ ഗൾഫിൽ ആണെന്നും
ഒന്നും വരാൻ പറ്റില്ലെന്ന് അതുകൊണ്ട് നിശ്ചയം വേണ്ടെന്ന് ചെറുക്കനെ വീട്ടുകാർ
തീരുമാനിച്ചെന്നും അമ്മ പറയുന്നത് കേട്ടു അതുകൊണ്ട് എനിക്ക് ചെറുക്കനെ കാണാൻ
പറ്റിയില്ല. ഒരിക്കൽ അവൾ എന്നെ ഒരു ഫോട്ടോ കാണിച്ചിട്ടുണ്ട് അവൾക്ക് ചേരുന്ന ഒരു
പയ്യൻ. പിന്നെ ഞാൻ ആരോടും അതിനെപ്പറ്റി സംസാരിച്ചിട്ടില്ല. പതിയെപ്പതിയെ
അവളുടെ മുന്നിൽ വരാതിരിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ
കല്യാണത്തിന് ഒരാഴ്ച മുന്നേ ഞാൻ ലീവ് എടുത്തു. രണ്ടു മാസത്തെ ലീവ്… അവളുടെ
കല്യാണം കഴിഞ്ഞാൽ എനിക്ക് അവളെ മറക്കാൻ ഒരു യാത്ര പോകാൻ ഞാൻ
തീരുമാനിച്ചു. മറക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും ഞാൻ ആ യാത്രയ്ക്ക് തയ്യാറെടുത്തു.
അവളുടെ ഓർമ്മകളിൽ നിന്നും ഒളിച്ചോടാൻ ഞാൻ ആഗ്രഹിച്ചു ഒരു
ഭീരുവിനെപ്പോലെ………
ഞാൻ ഇതൊക്കെ ആലോചിച്ചു കിടന്നപ്പോൾ പെട്ടെന്ന് ഫോൺ റിങ് ചെയ്തു കിച്ചു ഏട്ടാ
വരാറായി ല്ലേ. അപ്പു അത്…. അത്….. ഇത് തീരാൻ ഒരു 12:00 എങ്കിലും ആകും. അപ്പുറത്തു
നിന്നും ഒരു പതിഞ്ഞ ശബ്ദത്തിൽ ഒരു തേങ്ങൽ ഞാൻ കേട്ടു. ഞാൻ വല്ലാത്തൊരു
അവസ്ഥയിലായി. അപ്പുറത്തുനിന്ന് ഫോൺ വെച്ചു.
രാത്രിയിൽ എപ്പോഴും ഞാൻ ഉറങ്ങി…. രാവിലെ അച്ചുവിൻറെ എൻറെ വിളി കേട്ടാണ്
ഞാൻ ഉണരുന്നത്. സമയം എത്ര എന്നറിയാമോ എല്ലാവരും ഒരുങ്ങി ടേബിൾ അപ്പു ചേച്ചി
സെലക്ട് ചെയ്തു മുണ്ടും ഷർട്ട് ഉണ്ട് അത് എടുത്തിട്ട് പെട്ടെന്ന് വാ. ഞാൻ എഴുന്നേറ്റ്
ടേബിളിലേക്ക് നോക്കി ചുവപ്പും ബ്രൗൺ കലർന്ന ഒരു ഷർട്ടും ഒരു കസവുമുണ്ടും.
എൻറെ കണ്ണിൽ നനവ് പടർന്നു. ഞാൻ പെട്ടെന്ന് റെഡിയായി ആയി അവളുടെ വീട്ടിൽ
പോയി ആ പരിസരത്ത് അത് ചുറ്റിപ്പറ്റിനിന്നു ഒരിക്കൽപോലും അവളുടെ മുന്നിൽ
പെടാതിരിക്കാൻ ഞാൻ ശ്രമിച്ചു. ഒരു ഒട്ടിച്ചുവെച്ച ചിരിയുമായി ഞാൻ അവിടേക്ക്
നടന്നു……
അങ്ങനെ വീട്ടിൽനിന്നിറങ്ങി ഇറങ്ങി എല്ലാവരും മണ്ഡപത്തിൽ എത്തി.
മുഹൂർത്തത്തിന് സമയം ആകുന്നതേയുള്ളൂ എൻറെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.
കല്യാണ ചെറുക്കൻ വരാൻ സമയമായി അതോർത്തു നിന്നപ്പോൾ പെട്ടെന്ന് ഒരു കൈ
വന്ന് എന്നെ പിടിച്ചു വലിച്ചു. അച്ചു വരുന്നത് അത് പെട്ടെന്ന് എന്ന് അവൾ പറഞ്ഞു
“അപ്പു ചേച്ചി അവിടെ”പിന്നെ ഞാൻ ഒരു ഓട്ടമായിരുന്നു ഓടി പാഞ്ഞു ഡ്രസ്സിംഗ് റൂമിന്
മുന്നിൽ ചെന്നപ്പോൾ എൻറെ അമ്മ അവിടെ നിൽക്കുന്നു. നീ എന്തിനാ ഇങ്ങനെ കിടന്നു
ഓടുന്നത് ഇവിടെ ആരും പെറ്റു കിടപ്പിലാ ഇല്ല അമ്മ ചെന്നപാടെ എന്നോട് പറഞ്ഞു.
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അച്ചു വാ പൊത്തി ചിരിക്കുന്നു…ഞാൻ വിക്കി വിക്കി
പറഞ്ഞു അപ്പു അവൾക്ക്…ഞാൻ ഒന്നു നിർത്തി.അവൾക്കൊന്നും പറ്റിയിട്ടില്ല അവൾക്ക്
എന്തെങ്കിലും പറ്റിയ നിനക്കെന്താ. അമ്മ എൻറെ കൂടെ പറഞ്ഞു ഞാൻ ഒന്നും മിണ്ടാതെ
അതെ തലതാഴ്ത്തി നിന്നു. പെട്ടെന്ന് അമ്മ എൻറെ ചെവിയിൽ പിടിച്ചു തിരിച്ചു.
ആ……………അമ്മയെ വീട് വീട് എനിക്ക് ചെവി വേദനിക്കുന്നു…കുറച്ചു ഉറക്കെ
ആയിരുന്നു ഞാൻ പറഞ്ഞ അമ്മ ചെവിയിൽ നിന്ന് കൈ എടുത്തു. പെട്ടെന്ന് അമ്മ നാല്
ഡയറി എടുത്ത് എൻറെ മുന്നിൽ വെച്ചു. ഞാൻ നല്ലപോലെ പതറിപ്പോയി…. എന്നിട്ട്
അമ്മ എന്താ ഇത് ??
Njan: (പതിഞ്ഞ ശബ്ദത്തിൽ) ഡയറി…….
അമ്മ: അതെനിക്ക് മനസ്സിലായി. ഇത് ആരുടെയാണ്??
ഞാൻ: എൻറെ…..
അമ്മ: ഇതിനകത്ത് എന്താ???
ഞാൻ:(പെട്ടെന്ന് അറിഞ്ഞിട്ടും ഞാൻ കിടന്ന് ഉരുളാൻ ശ്രമിച്ചു) അതിൻറെ പ്രൈവസി
ആണ് ഞാൻ പറയില്ല…..
പെട്ടെന്ന് എനിക്കൊരു നുള്ളും മുതുകത്തു അടിയും കിട്ടി. ഞാൻ തിരിഞ്ഞു നോക്കി…
എൻറെ ദേവി ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞു പോയി. ചുവന്ന പട്ടുസാരിയിൽ
സർവ്വാഭരണ വിഭൂഷിതയായി എൻറെ അപ്പു. ഇത്രയായിട്ടും എന്നെ ഇഷ്ടമാണെന്ന്
പറയാൻ വയ്യ അല്ലേ…കൊച്ചുകുട്ടികളെപ്പോലെ മുഖവും കൂർപ്പിച്ചു നിൽക്കുന്ന
അവൾ.സത്യത്തിൽ ഇവിടെ എന്താണ് നടക്കുന്നത് എന്നുള്ളതിൽ എനിക്കൊരു പിടിയും
കിട്ടുന്നില്ല. ഞാനൊരു സ്വപ്നലോകത്ത് എന്ന പോലെ എനിക്ക് തോന്നുന്നു. ഞാൻ
തിരിഞ്ഞു നോക്കിയപ്പോൾ എൻറെ അവളുടെയും അച്ഛനും അമ്മയും എന്നെ നോക്കി
ചിരിക്കുന്നു കൂടെ എൻറെ ആത്മാർത്ഥ സുഹൃത്തുക്കൾ ആയ ജോണും സ്റ്റെല്ലയും.
(ജോണും സ്റ്റൈലും കോളേജിൽ പഠിക്കുമ്പോൾ തൊട്ടുള്ള എൻറെ ബെസ്റ്റ് ഫ്രണ്ട്സ്
ആണ്.രണ്ടിനെയും വീട്ടീന്ന് ചാടിച്ചു കല്യാണം കഴിപ്പിച്ചു കൊടുത്തത് ഞാനാണ്.)
പെട്ടെന്ന് ജോൺ എടാ പൊട്ടാ നിൻറെ കല്യാണം ആണ് ഇന്ന്. ഇത് കേട്ടപ്പോൾ ഞാൻ
എല്ലാവരെയും നോക്കി എല്ലാവരും ഒരുപോലെ ചിരിക്കുന്നു. ഇത് എനിക്ക്
ഭ്രാന്തായതാണോ അതോ ഇവിടെ ഉള്ള എല്ലാവർക്കും ഭ്രാന്തായതാണോ എന്ന്
എനിക്കറിഞ്ഞുകൂടാ. സത്യത്തിൽ ഇതുകേട്ടപ്പോൾ എൻറെ കിളി എല്ലാം പോയി…….
എന്തായിരുന്നു ഇന്നലത്തെ പെർഫോമൻസ് ഒരിടത്ത് ഇരിക്കുന്നില്ല,
വീട്ടിൽ നിൽക്കുന്നില്ല, ഇല്ലാത്ത ഒരു client entey പേര് പറഞ്ഞു മുങ്ങുന്നു
എന്തൊക്കെയായിരുന്നു.അതൊക്കെ പോട്ടെ റൂമിലിരുന്ന് എന്തായിരുന്നു
പെർഫോമൻസ് അങ്ങോട്ട് നടക്കുന്നു ഇങ്ങോട്ടും നടക്കുന്നു കരയുന്നു …hoooo……
ഇതെല്ലാം പറഞ്ഞത് എൻറെ അനിയത്തി ആണ് കേട്ടോ. പെട്ടെന്ന് ഞാൻ റൂമിൽ ഞാൻ
ഇങ്ങനെ നടന്നതാണെന്ന് നിന്നോട് ആരു പറഞ്ഞു. പെട്ടെന്ന് അവൾ എന്നെ ഒരു പേന
പൊക്കി കാണിച്ചു. ദൈവമേ pen cam .(എൻറെ മനസ്സിൽ സബാഷ്….). അപ്പോൾ
എല്ലാവരും ചേർന്നുള്ള പ്ലാനിങ് ആയിരുന്നു അല്ലേ. ഇതൊന്നും ഞങ്ങളുടെ പ്ലാനിങ്
അല്ലടാ ഇതെല്ലാം നിൻറെ പൊന്നാര അനിയത്തിയുടെ പ്ലാനിങ് ആണ്. അമ്മ പറഞ്ഞു
നിർത്തി. ഞാൻ ശരിക്കും ഞെട്ടി. സത്യത്തിൽ എനിക്ക് ദേഷ്യം അല്ല വന്നത് സന്തോഷം
ആണ് അവൾ അടുത്ത വട്ടം കറക്കണം എന്ന് പോലും തോന്നിപ്പോയി. അല്ല എനിക്ക്
അപ്പുവിനെ ഇഷ്ടമാണെന്ന് നിനക്ക് എങ്ങനെ മനസ്സിലായി.
അമ്മ: രണ്ടു മാസം മുന്നേ ജോലിയുടെ ആവശ്യത്തിന് നീ പുറത്തു പോയത്
ഓർകുനോ…..
ഒരു ദിവസം നിൻറെ റൂം അടിച്ചു വാരാൻ അച്ചു കയറി അപ്പോൾ അച്ചുവിൻറെ കൂടെ
എന്തോ പറയാൻ വന്നതായിരുന്നു അപ്പു അങ്ങനെ അവർ നിൻറെ റൂം അടുക്കി
വെക്കുമ്പോൾ നിൻറെ അലമാര തുറന്നു നിൻറെ ഡ്രസ്സും അടുക്കുകയായിരുന്നു.
അപ്പോൾ അച്ചുവിനെ നിൻറെ ഡയറി കിട്ടി അവള് തുറന്നു വായിച്ചു. അതിൽ
മൊത്തം അപ്പു അപ്പു അപ്പു എന്നു മാത്രമേ ഉള്ളായിരുന്നു. ഇത് കണ്ട് അപ്പു കരഞ്ഞോണ്ട്
വീട്ടിൽനിന്ന് പോയി. കൂടെ അച്ചുവും പോയി. അപ്പു റൂമിൽ കയറി കതകടച്ചു. അച്ചു
ജനലിൽ കൂടെ നോക്കുമ്പോൾ നീ മേടിച്ചു കൊടുത്ത സാധനങ്ങളും കെട്ടിപ്പിടിച്ച്
ഇരുന്നു കരയുന്നു. അപ്പോൾ ഇവൾക്ക് മനസ്സിലായി നിങ്ങൾ അസ്ഥിക്ക് പിടിച്ച
പ്രേമം ആണെന്ന് പക്ഷേ പറഞ്ഞിട്ടില്ല എന്ന്…ഇവൾ ഇത് നേരെ വന്നു ഞങ്ങളുടെ കൂടെ
പറഞ്ഞു. ഞങ്ങൾ രണ്ടു വീട്ടുകാർക്കും ഇത് 100 പ്രാവശ്യം സമ്മതമായിരുന്നു. പിന്നെ
നിൻറെ അനിയത്തി പറഞ്ഞു നിന്നെക്കൊണ്ട് അപ്പുവിനെ കൂടെ ഇഷ്ടമാണെന്ന്
പറയിപ്പിക്കുന്ന. അതിനുവേണ്ടി ഇവൾ കാട്ടി കൂട്ടിയതാണ് ഇതൊക്കെ ഇതിൽ
ഞങ്ങൾക്ക് ഒരു രസം തോന്നി അതുകൊണ്ട് ഞങ്ങളും സപ്പോർട്ട് ചെയ്യും നിനക്ക്
ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് ഞങ്ങളുടെ കൂടെ പറഞ്ഞു അച്ഛൻ പറഞ്ഞു
നിർത്തി. ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും ചേട്ടൻ എന്താ അപ്പു ചേച്ചിയുടെ കൂടെ
ഇഷ്ടമാണെന്ന് പറയാഞ്ഞത്. കാളി മോട് ഓണാക്കി എൻറെ അനിയത്തി.
ഞാൻ ആലോചിച്ചു 16 വയസ്സുള്ള എൻറെ അനിയത്തി തന്നെയാണോ ഇതെന്ന്.
അപ്പോഴേക്കും അപ്പു വിൻറെ എൻറെ അച്ഛൻ പറഞ്ഞു മുഹൂർത്തത്തിന് സമയമായെന്ന്.
ജോൺ എന്നെ കുട്ടി മണ്ഡപത്തിലേക്ക് നടന്നു. എനിക്കൊന്നും പറയാൻ
പറ്റുന്നില്ലായിരുന്നു ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്….. മണ്ഡപത്തിൽ
ഇരുന്നപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിക്കുന്നത് ഇതിൽ എൻറെയും അപ്പുവിനെയും
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉള്ളൂ എന്ന്. ഞാനെന്താ ഇവരെ
നേരത്തെ കാണാതിരുന്നത് ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ എല്ലാം
പെട്ടെന്നായിരുന്നു അപ്പുൻറെ കഴുത്തിൽ ഞാൻ താലിചാർത്തി നെറുകയിൽ സിന്ദൂരം
തൊട്ടു. അവിടുത്തെ ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടിലെത്തി.കുറച്ചു ബന്ധുക്കളുടെയും
സുഹൃത്തുക്കളുടെയും സംസാരിച്ച് നിന്ന് സമയം പോയി….
രാത്രി ഞങ്ങൾക്കായി ഒരുക്കിയ എൻറെ റൂമിൽ കയറി ഞാൻ മൊത്തം ഒന്ന് തിരിച്ചു
പറക്കി. ഇന്നലത്തെപ്പോലെ വല്ല pen cam um ഉണ്ടോയെന്ന്. അങ്ങനെ ഓരോന്ന്
ആലോചിച്ച് ഇരുന്നപ്പോൾ അപ്പോൾ ദാ വരുന്നു എൻറെ അപ്പു ഒരു ഗ്ലാസ് പാലുമായി
അകത്തുകയറി വാതിൽ കുറ്റിയിട്ടു കൊണ്ടുവന്ന പാൽ ഗ്ലാസ് ക്ലാസ് മേശപ്പുറത്ത് വെച്ചു.
അന്നിട്ട് എന്നെ തള്ളി കടലിലിട്ടു എൻറെ നെഞ്ചിൽ കടിച്ചു. ഞാൻ കിടന്ന് കൂവി
വിളിച്ചു പോയി …. എന്തിനാ അപ്പൂസ് എന്നെ കടിച്ചത്. നിൻറെ കൂടെ എൻറെ ഇഷ്ടം
പറയാത്തത് കൊണ്ടാണോ. അല്ല……. പിന്നെ….. ഇത്രയും നാളും എന്നോട് മിണ്ടാതെ
നടന്നതിന്. ഞാനവളെ മുറുകെ കെട്ടിപ്പിടിച്ചു. എന്താ ഏട്ടാ എൻറെ കൂടെ ഏട്ടൻ ഇഷ്ടം
പറയാഞ്ഞത്. എനിക്ക് പേടിയായിരുന്നു എൻറെ ഇഷ്ടം നീ അറിഞ്ഞാൽ നീ എന്നെ വിട്ടു
പോകുമോ എന്ന്. അല്ല നിനക്ക് എന്നെ ഇഷ്ടം അല്ലായിരുന്നോ നീ എന്താ പറഞ്ഞേ.
എനിക്കും ഏട്ടൻറെ ഈ പേടി തന്നെ ആയിരുന്നു…ഞാൻ എല്ലാം തുറന്നു പറഞ്ഞ് ഏട്ടൻ
എന്നെ വിട്ടു പോകുമോ എന്നുള്ള പേടി…. ഞാൻ അവളെ ഒന്നുകൂടി മുറുക്കി
കെട്ടിപിടിച്ചു. ഞാൻ ആലോചിക്കുകയായിരുന്നു എന്തിനുവേണ്ടിയായിരുന്നു എൻറെ
ഈ മൗനം….
അപ്പുവിനെയും കിച്ചുവിൻറെയും ഒരുമിച്ചുള്ള ജീവിതം ഇവിടെ തുടങ്ങുകയാണ്…
ശുഭം………
ചിക്കു…
കൊള്ളാം… നന്നായിട്ടുണ്ട്…????????
♥️♥️♥️♥️♥️♥️♥️
നന്നായി, ഇങ്ങനെ ഒക്കെ ആകസ്മികമായി പോലും സംഭവിക്കുമോ?
നല്ല എഴുത്ത്, ആശംസകൾ…
Nicayind✌️
Kollam onnukoode speed kurach ezhuthiyal mathi
????
നന്നായിട്ടുണ്ട് ബ്രോ?♥️♥️
അടുത്ത കഥയും ആയി വൈകാതെ വരുക..
❤️❤️❤️
Nice
???
❤️?❤️?❤️?ഇഷ്ട്ടായി ബ്രോ ?
????
Super ❣️
❤️
അടിപൊളി കഥ ബ്രോ
ഒരുപാട് ഇഷ്ട്ടമായി ?
♥️♥️♥️
❤️❤️❤️???
നല്ല കഥ ???
ഇഷ്ട്ടയിട്ടോ ചിക്കു ???
Thanks ????
❤️
Kollam nalla kadha oralpam speed kudi Anna preshnam matrame onlu
സ്പീഡ് ശകലം കൂട്ടിയതാണ് എക്സാം ഡേറ്റ് വന്നായിരുന്നു. പിന്നെ എഴുതാൻ വെച്ച് എഴുതാൻ പറ്റില്ല….
Thanks ???
???
????
സൂപ്പർ സ്റ്റോറി ❤️
എന്തായാലും ഫുൾ ക്രെഡിറ്റ് ഗോസ് ടു അനിയത്തി കുട്ടി (അച്ചു)
?
?????????
❤️❤️❤️
❤️❤️❤️❤️❤️
ബ്രോ
കഥ നന്നായിട്ടുണ്ട് ?
❤️
Thanks ☺️??
Good night ????
ഇതിൽ അക്ഷര തെറ്റുകൾ ഒരുപാടുണ്ട് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല അപ്പോഴേക്കും എക്സാം ഡേറ്റ് വന്നു….sorryyy….
?
❤️❤️❤️❤️❤️❤️