എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം[Chikku] 122

പോലും അപ്പു മറന്നു എന്ന് എനിക്ക് തോന്നിപ്പോയി. അപ്പൂസ് പ്ലീസ് ഞാൻ പെട്ടെന്ന്

തീർത്തിട്ട് വരാൻ നോക്കാം. പ്ലീസ് അപ്പൂസ്  പ്ലീസ്. എൻറെ മുഖത്ത്  വിഷമവും

വിനയവും വാരിവിതറി.. ഞാൻ പറഞ്ഞു മാക്സിമം ഞാൻ നേരത്തെ വരാൻ നോക്കാം.

എന്നെ ഉണ്ട കണ്ണുരുട്ടി ഒന്നു നോക്കി ഒന്നു മൂളി. ഞാൻ പിന്നെ അവിടെ നിന്നില്ല പെട്ടെന്ന്

ഇറങ്ങി. എൻറെയും അവളുടെയും അച്ഛനുമമ്മയും എന്നെ ഒരു വല്ലാത്ത രീതിയിൽ

നോക്കി നിൽക്കുന്നു. ഞാൻ അതൊന്നും കാര്യമാക്കാതെ അത് നേരെ വീട്ടിലേക്ക് വച്ചു

പിടിച്ചു. (വീട് എന്ന് പറയുമ്പോൾ ഒരു മതിലിനപ്പുറം അത്രേയുള്ളൂ).

 

ഞാൻ നേരെ റൂമിൽ  പോയി ബാത്റൂമിൽ കയറി ഷവർ തുറന്നിട്ട് പൊട്ടിക്കരഞ്ഞു.

ഇത്രയും നേരം ഞാൻ അടക്കിപ്പിടിച്ച എല്ലാം ഞാൻ കരഞ്ഞു തീർക്കാൻ ശ്രമിച്ചു.

കുറച്ചുനേരം തണുത്തവെള്ളത്തിൽ നിന്നപ്പോൾ ചെറിയൊരു ആശ്വാസം. പിന്നെ ഞാൻ

കട്ടിലിൽ വന്നു കിടന്നു  എൻറെ പഴയ കുട്ടിക്കാലത്തേക്ക് ഞാൻ പോയി  ഞാനും അപ്പു

കളിച്ചു നടന്ന കാലം. അപ്പു (അമൃത) എൻറെ എല്ലാമെല്ലാം ആയിരുന്നു അവൾ. നാളെ

അവൾ വേറൊരാളുടെ ആകുന്നു. ആരോടും പറയാതെ ഉള്ളിൽ കൊണ്ടുനടന്ന ഇഷ്ടം.

പേടിയായിരുന്നു പറയാൻ അത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നെ വിട്ടു പോയാലോ

എന്നുള്ള പേടി. അതായിരുന്നു എൻറെ ഇഷ്ടം അവളുടെ മുന്നിൽ പറയാൻ പറ്റാതെ

പോയത്. എനിക്ക് 10 വയസ്സുള്ളപ്പോൾ ഇപ്പോൾ വീട് മാറിവന്ന ഒരു മാലാഖ കുട്ടി. ഒരു

മതിലിനപ്പുറം അവളുടെ വീട് അവളുടെ വീട്ടിൽ അച്ഛൻ സുരേഷ് അമ്മ ഗീത. ഇവർ

മൂന്നു പേരും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. ആ സമയത്താണ് അച്ചു ജനിക്കുന്നത്

അത് എൻറെ പൊന്നാര അനിയത്തി കുട്ടി. എൻറെ പാർട്ണർ ഇൻ ക്രൈം. കണ്ണിൽ കണ്ട

ഞങ്ങൾ തമ്മിൽ അടിയാണ് ഇപ്പോൾ …. പക്ഷേ ഒരു 5 മിനിറ്റ് പോലും എനിക്കോ

അവൾക്കോ മിണ്ടാതിരിക്കാൻ കഴിയില്ല. സുരേഷ് മാമൻ വീട്ടിൽ ഇല്ലാത്തപ്പോൾ

മൊത്തം ഗീത മാമി ഞങ്ങളുടെ വീട്ടിലായിരുന്നു കൂടെ എൻറെ അപ്പു. ഞങ്ങൾ പെട്ടെന്ന്

അടുത്തു. (അവൾക്ക് എന്നെ കാട്ടി മൂന്ന് വയസ്സ് കുറവായിരുന്നു, സോറി ഞാൻ

എന്നെപ്പറ്റി പറഞ്ഞില്ലല്ലോ എൻറെ പേര് കൃഷ്ണകുമാർ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ

ആണ് ടെക്നോപാർക്കിൽ അത്യാവശ്യം നല്ലൊരു കമ്പനിയിൽ നല്ലൊരു

പൊസിഷനിൽ ഇരിക്കുന്നു. അച്ഛൻ സജീവ് ഞങ്ങളുടെ ഹോം അപ്ലയൻസസ് കടകൾ

നോക്കി നടത്തുന്നു. അമ്മ ഹൗസ് വൈഫ് ആണ്  പേര് ലക്ഷ്മി. പിന്നെ എൻറെ  അച്ചു

ഇപ്പോൾ പത്തിൽ പഠിക്കുന്നു. ഇപ്പോൾ ഒരു ഏകദേശ ഐഡിയ കിട്ടിക്കാണും അല്ലേ

എൻറെ കുടുംബത്തെ പറ്റി).

 

ഒരു സ്കൂളിൽ ഒരു വണ്ടിയിൽ പോയി ഉള്ള പഠിത്തവും സ്കൂൾ ജീവിതവും…. എപ്പോഴും

31 Comments

  1. ചിക്കു…

    കൊള്ളാം… നന്നായിട്ടുണ്ട്…????????

    ♥️♥️♥️♥️♥️♥️♥️

  2. നന്നായി, ഇങ്ങനെ ഒക്കെ ആകസ്മികമായി പോലും സംഭവിക്കുമോ?
    നല്ല എഴുത്ത്, ആശംസകൾ…

  3. Nicayind✌️

  4. പാലാക്കാരൻ

    Kollam onnukoode speed kurach ezhuthiyal mathi

  5. നന്നായിട്ടുണ്ട് ബ്രോ?♥️♥️
    അടുത്ത കഥയും ആയി വൈകാതെ വരുക..

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?ഇഷ്ട്ടായി ബ്രോ ?

  7. Super ❣️

  8. അടിപൊളി കഥ ബ്രോ
    ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. ❤️❤️❤️???

  9. നല്ല കഥ ???

    ഇഷ്ട്ടയിട്ടോ ചിക്കു ???

  10. ❤️
    Kollam nalla kadha oralpam speed kudi Anna preshnam matrame onlu

    1. സ്പീഡ് ശകലം കൂട്ടിയതാണ് എക്സാം ഡേറ്റ് വന്നായിരുന്നു. പിന്നെ എഴുതാൻ വെച്ച് എഴുതാൻ പറ്റില്ല….

      Thanks ???

  11. ???

  12. സൂപ്പർ സ്റ്റോറി ❤️
    എന്തായാലും ഫുൾ ക്രെഡിറ്റ്‌ ഗോസ് ടു അനിയത്തി കുട്ടി (അച്ചു)
    ?

  13. ❤️❤️❤️

    1. ❤️❤️❤️❤️❤️

  14. ബ്രോ
    കഥ നന്നായിട്ടുണ്ട് ?
    ❤️

    1. Thanks ☺️??

  15. Good night ????

  16. ഇതിൽ അക്ഷര തെറ്റുകൾ ഒരുപാടുണ്ട് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല അപ്പോഴേക്കും എക്സാം ഡേറ്റ് വന്നു….sorryyy….

    1. ❤️❤️❤️❤️❤️❤️

Comments are closed.