ഉമ്മാ [അപ്പൂട്ടൻ ♥️♥️] 69

നിസ്കാരത്തിന് ഉസ്താദ് ഇമാമത്തുനിന്ന്

അതിനിടയിൽ ഉപ്പച്ചിയുടെ പൊട്ടിക്കരയൽ കൂടെ നിസ്കരിക്കുന്നവരെ അത്ഭുതപ്പെടുത്തി .

 

മയ്യിത്ത് പള്ളിക്കാട്ടിലേക്ക് .…!ആദ്യമായിട്ടാണ് കുഴിച്ച ഖബർ ഇജാസ് കാണുന്നത് .

 

കൗതുകത്തോടെ ഇജാസ് അതിലേക്ക് തന്നെ നോക്കിയിരുന്നു .പെട്ടെന്ന് മയ്യിത്ത് അതിലേക്ക് ഇറക്കി .ഇജുവിന് അത് കണ്ട് നില്ക്കാൻ പറ്റിയില്ല .

 

അവന് ഇനിയും ഉമ്മച്ചിയെ കാണണം എന്ന് വാശി പിടിച്ചു.കണ്ടുനിന്നവരുടെ ഖൽബ് പിടഞ്ഞു .അവസാനം മൂടുകല്ലും വെച്ച് മൈലാഞ്ചി ചെടികൾ രണ്ടറ്റത്തും വെച്ചു.

 

പലരും അവിടെ നിന്നും മെല്ലെ നീങ്ങി.പക്ഷെ ഉപ്പച്ചിയും ഇക്കാക്കയും അവിടെ

തന്നെ നിൽക്കുന്നുണ്ടായിരുന്നു .

 

ഇക്കാക്ക ഉമ്മയുടെ കാലിന്റെ ഭാഗത്തുള്ള കല്ല് പിടിച് പൊട്ടി കരഞ്ഞു മാപ്പ് പറയുന്നുണ്ടായിരുന്നു .

 

ഇന്നലെ അവൻ കാരണം ഉമ്മച്ചി ഒരുപാട്

കരഞ്ഞിരുന്നു. അതായിരിക്കണം ഇത്രേം

സങ്കടം

 

ഉപ്പച്ചിയുടെയും ഇക്കാക്കയുടെയും കരച്ചിലും പറച്ചിലും കണ്ടപ്പോൾ ആണ്.ഇജാസിന് ഒരു കാര്യം ഓർമ്മ വന്നത് .കഴിഞ്ഞ മാസം മദ്രസയിൽ നടന്ന പരീക്ഷയുടെ പേപ്പർ ഇന്ന് രാവിലെ ഉസ്താദ് തന്നിരുന്നു .

 

അതില് 50ൽ 46 മാർക്ക് കിട്ടിയിരുന്നു .അത് അവന് ഉമ്മയുടെ ചെവിയുടെ ഭാഗത്തുപോയി പറഞ്ഞു .ഉമ്മച്ചിയുടെ ഇജൂന് ഇന്ന് പരീക്ഷ പേപ്പർ കിട്ടി .നല്ലോണം മാർക്കും കിട്ടി

 

പക്ഷെ ……!ഇനി ഇതൊക്കെ ഞാൻ ആരോടാ ഉമ്മച്ചി പറയാ…?തിരിച്ചു നടക്കുമ്പോൾ ഉപ്പയുടെ കയ്യും പിടിച്ചു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി

 

ഉപ്പച്ചി …!ഇനി ഉമ്മച്ചിനെ ഉറക്കത്തിൽ മാത്രല്ലേ കാണൂ.……!ഇതെല്ലം ഖബറിൽ കിടന്ന് ആ ഉമ്മച്ചികേൾക്കുന്നുണ്ടായിരുന്നു. അവന് പോകുന്നത് നോക്കി കാണുകയായിരുന്നു ഖബറിൽ കിടന്ന്.

 

പെട്ടെന്ന് ഇജാസിന്റെ തൊട്ട്മുന്നില് ഒരു കല്ല് .ഉമ്മച്ചി ഞെട്ടിഎന്റെ മോന് ആ കല്ലിൽ തട്ടി വീഴുമോ …റബ്ബേ ?ഇല്ലാ ……!എന്റെ മോൻ അത് കണ്ടിരിക്കുന്നു.സന്തോഷമായി………!

Updated: May 6, 2022 — 10:18 pm

8 Comments

  1. അടിപൊളി വല്ലാത്ത ഒരു feeling കഥയിലെ ഒരു കഥാപാത്രം ആയതുപോലെ

  2. ആർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ… വല്ലാണ്ട് ഫീൽ ആയി…??…ആമി??

  3. എൻ്റെ പൊന്നപ്പു….
    ആകെ സങ്കടത്തിൽ ആക്കിയാലോ ?

    നന്നായിട്ടുണ്ട് ?

  4. കമന്റ്‌ കണ്ടു.. രാത്രി ആയതോണ്ട് വായിക്കുന്നില്ല…. അല്ലേലും ഈ സെന്റിമെന്റൽ കഥകൾ ഒന്നും രാത്രി വായിക്കാത്തത് ആണ് നല്ലത്… രാവിലെ വായിക്കാം

  5. രാത്രി മനുഷ്യനെ നിങ്ങള് കരയിപ്പിചെ അടങ്ങൂ അല്ലെ..ഒന്നും പറയാൻ ഇല്ല…???

  6. ?❤️

  7. ഉമ്മച്ചി

  8. Karayich kalanjallo manushya ningal?

Comments are closed.