ഉമ്മാ [അപ്പൂട്ടൻ ♥️♥️] 69

മദ്രാസ വിട്ടു വരുമ്പോൾ ഉമ്മച്ചി വാങ്ങി വെക്കാറുള്ള തൊപ്പി തലയിൽ തന്നെ ഉണ്ട്.അത് കഴിച് വെക്കാന് നിന്നപ്പോൾ ഉപ്പച്ചി പറഞ്ഞു മോനെ അത് ഊരണ്ടാ.ഉച്ചയ്ക്ക് ഉമ്മച്ചി തരാറുള്ള ചോറും ചമ്മന്തിയും ഇന്ന് കിട്ടീല… നല്ലോണം വിശക്കുന്നുണ്ട്.

 

ഉസ്താദ് വന്നിട്ടുണ്ട് …!ആരോ വിളിച്ചു പറഞ്ഞു .മയ്യിത്ത് കുളിപ്പിച്ച് കഴിഞ്ഞോ ?കഴിഞ്ഞു കഫൻ ചെയ്യുകയാണ് …ഇനി ആരേലും കാണാനുണ്ടോ ?

 

ഉപ്പച്ചിയെ താങ്ങി പിടിച്ചു ഉമ്മയുടെ അടുത്തേക്ക് കൊണ്ട് പോയി.ഇന്നലെ ഉമ്മയും ഉപ്പച്ചിയും ഒരുപാട് തമാശകൾ പറഞ്ഞു ചിരിച്ചതാ.

 

ഉപ്പച്ചിയുടെ കുപ്പായം പാഴ്യത് ആയതോണ്ട് ഉമ്മച്ചി ഒരു പുതിയ കുപ്പായം വാങ്ങണം എന്നും പറഞ്ഞിരുന്നു.

 

ഇന്ന് ഉപ്പച്ചി പുതിയ കുപ്പായം ഇട്ടോണ്ട് ആണ് ഉമ്മച്ചീന്റെ അടുത്തേക്ക് വന്നത്.കെട്ടിപിടിച്ചു പൊട്ടികരയുന്നത് കാണുന്നവർക്ക് സഹിക്കാൻ പറ്റിണില്യാ.ഇജാസും അവസാനമായി ഉമ്മയ്ക്ക് ഒരുമ്മകൊടുത്തു.

 

ഉപ്പച്ചി അപ്പോഴും ഉമ്മയുടെ കാലിന്റെ ഭാഗം പിടിച്ചു കരയുകയായിരുന്നു ..മയ്യിത്ത് വീടിന്റെ പുറത്തേക്കെടുത്തു .ഉസ്താദ് പ്രാർത്ഥന തുടങ്ങി .

 

പലരും പള്ളിയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു .ഉപ്പച്ചി കരഞ്ഞു കൊണ്ട് മയ്യിത്ത് കട്ടിൽ പിടിക്കാൻ വന്നു.മുന്നില് ഇജാസിന്റെ ഇക്കാക്കയും അളിയനും പിടിച്ചു

 

ഉപ്പച്ചി അതിന്റെ കൂടെ പിടിച്ചു നടന്നു .പള്ളിയിൽ എത്തി.എല്ലാവരും വുളൂ എടുത്തോ എന്ന് ഉസ്താദിന്റെ ചോദ്യംകഴിഞ്ഞെന്ന് ആരോ മറുപടി പറഞ്ഞു .

Updated: May 6, 2022 — 10:18 pm

8 Comments

  1. അടിപൊളി വല്ലാത്ത ഒരു feeling കഥയിലെ ഒരു കഥാപാത്രം ആയതുപോലെ

  2. ആർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ… വല്ലാണ്ട് ഫീൽ ആയി…??…ആമി??

  3. എൻ്റെ പൊന്നപ്പു….
    ആകെ സങ്കടത്തിൽ ആക്കിയാലോ ?

    നന്നായിട്ടുണ്ട് ?

  4. കമന്റ്‌ കണ്ടു.. രാത്രി ആയതോണ്ട് വായിക്കുന്നില്ല…. അല്ലേലും ഈ സെന്റിമെന്റൽ കഥകൾ ഒന്നും രാത്രി വായിക്കാത്തത് ആണ് നല്ലത്… രാവിലെ വായിക്കാം

  5. രാത്രി മനുഷ്യനെ നിങ്ങള് കരയിപ്പിചെ അടങ്ങൂ അല്ലെ..ഒന്നും പറയാൻ ഇല്ല…???

  6. ?❤️

  7. ഉമ്മച്ചി

  8. Karayich kalanjallo manushya ningal?

Comments are closed.