മരിച്ചു കിടക്കുകയാണെങ്കിലും ഉമ്മച്ചിക്ക് ഇജൂന്റെ കാര്യത്തിൽ വേവലാതി ആയിരുന്നു.ഉമ്മച്ചി…ഉമ്മച്ചി രാവിലെ തന്ന ചായയും ബിസ്ക്കറ്റും ഇനിയും വേണം .മോനെ…ഉമ്മച്ചിക്ക് കേൾക്കാനേ പറ്റൂ.ഇനി ഉമ്മച്ചിക്ക് ഒന്നും ചെയ്യാന് പറ്റൂല.
ഇക്കാക്കവന്ന് വീണ്ടും ആ തുണി ഉമ്മയുടെ മുഖത്തിട്ടു .കല്യാണം കഴിഞ്ഞ താത്തയും അളിയനും വരുന്നുണ്ട് .പക്ഷെ…!ഇന്ന് വരുമ്പോൾ കയ്യില് പൊതികളൊന്നും ഇല്ല .
ഉമ്മാ എന്ന് അലറിക്കൊണ്ടാണ് താത്ത വരുന്നത്.അത് കണ്ട് ഇജാസ് പൊട്ടിക്കരഞ്ഞു .മയ്യിത്തെടുക്കാനുള്ള സമയം തീരുമാനിച്ചോ .ദൂരെ നിന്നും ആരും വരാനില്ലല്ലോ എന്ന്
അളിയന് ചോദിച്ചു
ഇല്ലാ എന്ന് പറഞ്ഞപ്പോൾ …!എന്നാൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എടുക്കാം .ഇനി വിളിക്കുന്നവരോടെക്കെ മൂന്ന് മണിക്ക് മയ്യിത്ത് എടുക്കും എന്നും കൂടി പറഞ്ഞോളീ .ആരോ ഒരു തുണികഷ്ണം കൊണ്ട് വന്ന് ഉമ്മയുടെ കാല് തൊട്ട് തലവരെയുള്ള ഭാഗം അളവെടുത്തു.
അത് ഖബർ കുഴിക്കാനുള്ള അളവാണ് എന്ന് ആരോ പറയുന്നുണ്ടായിരുന്നു .വിശക്കുന്നുണ്ട് .എന്നും മദ്രസവിട്ടുവരുമ്പോൾ ഉമ്മച്ചി ചായേം കടീം ഉണ്ടാക്കി കാത്തുനില്കലായിരുന്നു .ഇന്ന് സമയം 10 കഴിഞ്ഞു .പക്ഷെ ഇത് വരെ ആരും ഒന്നും തന്നിട്ടില്ല.
അതിനിടയിൽ അടുത്ത വീട്ടിലെ ആയിഷ താത്തവന്ന് ഇജാസിനെ വിളിച്ചു കൊണ്ടുപോയി .മോനെ അനക്ക് ചായേല് പാൽപ്പൊടി ഇടണോ ?എനിക്ക് ഇഷ്ട്ടംആണ് .പക്ഷെ ഉമ്മച്ചി അളിയൻ വരുന്ന അന്ന് മാത്രമേ ചായേല് പാൽപ്പൊടി ഇട്ട് താരോള്ളൂ .
ഇനി ഞാൻ എപ്പോഴും ഇജാസിന് തരേണ്ട്.ഇത്താ ഇന്റെ ഉമ്മച്ചിക്ക് എന്താ ണ്ടായേ ?ഉമ്മച്ചി രാവിലെ എനിക്ക് ചായേം ബിസ്ക്കറ്റും തരുമ്പോ ഒന്നും ഇല്ല്യല്ലോ ?ഉമ്മച്ചിക്ക് ഒരു നെഞ്ച് വേദന .പിന്നെ കേൾക്കണത് ഉമ്മച്ചീ മരിഛീന്നാ.
ഇനി ഇനിക്ക് ആരാ ചായേം ബിസ്ക്കറ്റും ചോറും തരുന്നത് .ഇനി ഇജാസിന് ഞങ്ങള് എല്ലാരും ഉണ്ടല്ലോ .ഒരു മണി കഴിഞ്ഞപ്പോൾ ബല്യ ചെമ്പിൽ വെള്ളം തിളപ്പിക്കുന്നത് കണ്ടു.
അതെന്തിനാന്ന് ചോദിച്ചപ്പോൾ പറയാ …!ഉമ്മച്ചീനെ കുളിപ്പിക്കാനാണെന്ന്.വീട്ടിൽ നിറച്ചും ആളാണ്.പലരും ഇജാസിനെ തന്നെ ആണ് നോക്കുന്നത് .
അടിപൊളി വല്ലാത്ത ഒരു feeling കഥയിലെ ഒരു കഥാപാത്രം ആയതുപോലെ
ആർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ… വല്ലാണ്ട് ഫീൽ ആയി…??…ആമി??
എൻ്റെ പൊന്നപ്പു….
ആകെ സങ്കടത്തിൽ ആക്കിയാലോ ?
നന്നായിട്ടുണ്ട് ?
കമന്റ് കണ്ടു.. രാത്രി ആയതോണ്ട് വായിക്കുന്നില്ല…. അല്ലേലും ഈ സെന്റിമെന്റൽ കഥകൾ ഒന്നും രാത്രി വായിക്കാത്തത് ആണ് നല്ലത്… രാവിലെ വായിക്കാം
രാത്രി മനുഷ്യനെ നിങ്ങള് കരയിപ്പിചെ അടങ്ങൂ അല്ലെ..ഒന്നും പറയാൻ ഇല്ല…???
?❤️
ഉമ്മച്ചി
Karayich kalanjallo manushya ningal?