ഉണ്ടകണ്ണി 9 [കിരൺ കുമാർ] 321

“കണ്ട ഞാൻ പറഞ്ഞതല്ലേ ഒന്നും അറിയണ്ട ന്ന് അവസാനം നല്ല സങ്കടമാവും എന്നൊക്കെ ”

അമ്മ തോളിൽ തല വച്ചു കരയുന്ന അവളുടെ തലയിൽ തലോടി

“മോൾ വിഷമിക്കണ്ട , ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട കേട്ടോ മോൾ എന്നും എന്റെ മോൾ തന്നെയാണ് വ നമുക്ക് അകത്തേക്ക് പോവാം ”

അമ്മ അക്ഷരയുടെ കണ്ണൊക്കെ തുടച്ചു അവളുമായി അകത്തേക്ക് കയറി

ജെറിയും കിരണും എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയായിരുന്നു

“ഹ വന്നോ അമ്മയും മരുമോളും ”

“ടാ…”
കിരൺ ദേഷ്യംത്തോടെ അവനെ വിളിച്ചു

“ശെടാ ഞാൻ ഒന്നും പറയുന്നില്ലേ… ഇതെന്താ നിന്റെ കണ്ണോകെ കലങ്ങി ഇരിക്കുന്നെ കരച്ചിലും പിഴിച്ചിലും ഒക്കെ ആയി സീരിയൽ ആയിരുന്നോ ?? ”

ജെറി ടെ ചോദ്യത്തിന് അക്ഷര ഒന്നും മിണ്ടിയില്ല . അവൾ നടന്നു ചെന്നു കിരൺ ന്റെ തലയിൽ ഒന്ന് തലോടി അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവന്റെ മുഖത്തേക്ക് വീണു , അവൻ അത് ശ്രദ്ധിച്ചു അവൻ ഈർഷ്യ യോടെ അത് തുടച്ചു കളഞ്ഞു , അവൾ ഒരു പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് അവിടെ ഇരുന്നു , അമ്മ അവളെ നോക്കി അരുത് ന്ന് കണ്ണു കാണിക്കുന്നുണ്ടായിരുന്നു

“അക്ഷര നീ അറിഞ്ഞോ നിന്റെ മറ്റേ കാമുകനെ ആരോ തല്ലി ഒടിച്ചിട്ടു ന്ന് ”

” ഹരിയേട്ടനെ ആരോ തല്ലിന്ന് ഞാൻ അറിഞ്ഞു ഇവിടെ അഡ്മിറ്റ് ആണ് സർജറി എന്തോ ഉണ്ട് ”

അവളുടെ നാക്കിൽ നിന്ന് ആ പേരു കേട്ടതും കിരൺ നു ചൊറിഞ്ഞു വന്നു അവൻ ദേഷ്യം കടിച്ചമർത്തി

“ആഹാ ഇവിടെ ഉണ്ടോ എന്ന ഒന്ന് കാണണമല്ലോ ”

ജെറി കള്ള ചിരിയോടെ കിരൺ നെ നോക്കി . അവൻ അപ്പോഴും ദേഷ്യത്തോടെ അക്ഷരയെ നോക്കി ഇരിക്കുവാണ്

“ഡെയ് ഡെയ് ഇങ്ങനെ നോക്കാതെ അവൾ ഉരുകി തീരും ”

“പോടാ നാറി ”
കിരൺ അടുത്തിരുന്ന പത്രം എടുത്ത് ജെറിയെ എറിഞ്ഞു ..

അന്നത്തെ ദിവസം വൈകിട്ട് വരെ അക്ഷരയും ജെറിയും അവിടെ കിരൺ ന്റെയും അമ്മയുടെയും കൂടെ തന്നെ ഇരുന്നു . ഉച്ച കഴിഞ്ഞപോൾ കോളേജിൽ നിന്ന് അവരുടെ കൂട്ടുകാരും മഹേഷ് സർ ഉം ഒക്കെ കിരൺ നെ കാണാൻ വന്നിരുന്നു .
എല്ലാരും പിരിഞ്ഞു വൈകിട്ട് 5 മണി ആയപ്പോൾ അക്ഷരയുടെ ഫോണിൽ വീട്ടിൽ നിന്ന് വിളി വന്നു തുടങ്ങി

“അമ്മേ ഞാൻ അപ്പോ പോയിട്ട് വരാം , നാളെ കോളേജിൽ പോയിട്ട് വൈകിട്ട് വരാമേ ”

” മതി മോളെ… മോൾ പോയിട്ട് വ ഞാൻപറഞ്ഞത് ഒന്നും മറക്കണ്ട ”

“ശരിയമ്മേ “

18 Comments

  1. ♥♥♥♥

  2. Bro avide publish cheythillengill ivide idu bro
    Ithippo avideyum illa ivideyum illa

    1. കിരൺ കുമാർ

      ഒറ്റ വട്ടം കൂടെ ട്രൈ ചെയ്തു നോക്കട്ടെ ഇല്ലേൽ ഇവിടെ വരും

  3. Repetition aanallo mashe…
    Sradhikkuka, please take care of health ?

    1. Please ignore this above.
      I got confused with another story, kshamikkuka ???

      1. കിരൺ കുമാർ

        ?

  4. ithalle bro orazcha munp onnittath…?
    varanakkare ingane oonjalattalle……

    1. എവിടെ ഇട്ടു. Kkയിൽ കയറാത്ത ധാരാളം ആളുകൾ ഈ ഗ്രൂപ്പിൽ ഉണ്ട്. അവർക്കു വേണ്ടി ഇടുന്നതാണ് ഇവിടെ അതെങ്ങനെ ഊഞ്ഞാലാട്ടം ആവും

      1. Bro ഇതിൽ uplod chey kk hill chumma nokki irikkunaa

    2. കുഞ്ഞുമോൻ

      njan ithinu munp ingane oru part kandittilla …. chettan kanchavu vallathum adichittano message ittathu?

      1. കുഞ്ഞുമോൻ

        @Sivaraj

  5. ❤❤❤????

  6. Bro kkyil ini ഇടില്ലെ

    1. Part 10 ഇന്ന് Submit ചെയ്തെന്ന് പറഞ്ഞിരുന്നു.

  7. ❤️❤️

  8. ഇത്തിരി പൂവ്‌

    ??❤

  9. First ✌️

Comments are closed.