ഉണ്ടകണ്ണി 14[കിരൺ കുമാർ] 218

 

“അമ്മേ ഞാൻ… ഞാൻ മോഹനൻ അച്ചന്റെ അനിയത്തി  യുടെ മോൾ…. …”

 

പെട്ടെന്ന് അമ്മയുടെ കൈ അവളിൽ നിന്ന് പിൻവലിഞ്ഞു. ജെറി അത് ശ്രദ്ധിച്ചു..

 

“മോളെ… നീ…. മാനസ യുടെ മോൾ ആണോ??”

 

അമ്മ അവളോട് ഒരു നടുക്കത്തോടെ ആണ് ചോദിക്കുന്നത്

 

“അതേമ്മെ … അമ്മ…. അമ്മ എന്നും പറയുമായിരുന്നു എനിക്ക് ഇവിടെ ഇങ്ങനെ കുറച്ചു ബന്ധുക്കൾ ഉള്ള കാര്യം … ”

 

അമ്മ ഒന്ന് ചിരിച്ചു (അതിൽ ഒരു പുച്ഛം ഒളിഞ്ഞിരിക്കുന്നത് ജെറി ശ്രദ്ധിച്ചു . അവനു ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല)

 

“എനിക്ക് അറിയാം അമ്മേ… മോഹനൻ അച്ചൻ മരിച്ചു കിടന്നപ്പോൾ നിങ്ങളെ ഒന്നും ഒന്നു തിരക്കുക കൂടി ചെയ്യാതെ ഇവിടെ വന്നു പോവേണ്ടി വന്ന കാര്യം …അക്കാര്യം ഒക്കെ പറഞ്ഞമ്മ എപ്പോഴും കരയുമായിരുന്നു ..  എന്റെ

അമ്മയുടെ അവസ്‌ഥ അതായിരുന്നു.  അപ്പാ യുടെ നിർദേശ പ്രകാരം നാടുമായി ഒരു ബന്ധവും പാടില്ല എന്ന കർശന വ്യവസ്ഥിതി യിൽ ആയിരുന്നു അമ്മയുടെ ജീവിതം , അന്ന് കാണാൻ വന്നത് തന്നെ അമ്മ അത്ര കിടന്ന് കരഞ്ഞു ബഹളം വച്ചിട്ടാണ് വരിക ഒന്ന് കാണുക എന്ന മാത്രം നിബന്ധനയിൽ ആയിരുന്നു. കൂടെ ആളുകളെ  വിട്ടതൊക്കെ അതിന് വേണ്ടി ആയിരുന്നു. പിന്നെ ഞാൻ വലുതായി കഴിഞ്ഞു നിങ്ങളെ എല്ലാം വന്നു കാണണം എന്നു മരിക്കുന്നെന് മുന്നേ കൂടെ പറഞ്ഞിരുന്നു .. അങ്ങനെ ആണ് ഞാൻ ഇവിടെ പഠിക്കാൻ വന്നത് തന്നെ…”

 

അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി

അവൾ കരയുന്ന കണ്ടു ജെറി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയി, അവർ തമ്മിൽ പറയുന്ന കാര്യങ്ങൾ ഒന്നും അവനു മനസിലാവുന്നുണ്ടായിരുന്നില്ല

 

“അയ്യേ… മോളെ കരയെല്ലേ…. ദേ നോക്കിയേ… എനിക്ക് ഒരു വിധ്വേഷവും ഇല്ല നിന്നോട് .. ഒന്നും ഇല്ലേലും നീ വന്നല്ലോ അത് മതി അമ്മക്ക് ”

 

അമ്മ അവളെ കെട്ടി പിടിച്ചു ..അമ്മയുടെ തോളിൽ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ ഒക്കെ ശമിച്ചു.

 

“നീ എന്നിട്ട് കിരൺ നെ കണ്ടോ മോളെ ”

 

അമ്മ അവളെ തോളിൽ നിന്ന് പിടിച്ചു നേരെ നിർത്തി ചോദിച്ചു

 

“അതിന് അവൻ ട്രിപ്പിൽ അല്ലെ … കോളേജിൽ വച്ചു കണ്ടു ഇവൾ ”

 

ഉത്തരം പറഞ്ഞത് ജെറി ആണ്

 

8 Comments

  1. കിരൺ കുമാർ

    ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  2. പാവം പൂജാരി

    ഇതിന്റെ ഇടക്കൊരു ഭാഗം മിസ്സായോ എന്നൊരു സംശയം. അവസാനം വായിച്ച ഭാഗം 12ഉം ഇപ്പോൾ അതിന്റെ തുടർച്ചയായി വായിക്കുന്ന ഭാഗം 13ഉം തമ്മിൽ പല ഭാഗങ്ങളിലും കണക്ട് ആകുന്നില്ല.

    1. എനിക്കും തോന്നി..

      1. കിരൺ കുമാർ

        ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  3. ❤❤❤❤❤

  4. Twist anallo monae

  5. ഉണ്ടക്കണ്ണി 14 അല്ലെ

  6. First ❤️

Comments are closed.