ജെറി അവളെ വിളിച്ചു കിരൺ ന്റെ വീടിന് മുന്നിലേക്ക് നടന്നു
“അമ്മേ..”
അവൻ അമ്മയെയും വിളിച്ചുകൊണ്ട് അകത്തേക്ക് കയറി , സന്ധ്യ പുറത്തു മടിച്ച് നിൽക്കുകയാണ്
“ആഹാ ജെറി മോനോ… എന്താടാ നിന്റെ കൂട്ടുകാരൻ എപ്പോ വരും??”
അമ്മ അതും പറഞ്ഞു ഇറങ്ങി വന്നതും സന്ധ്യയെ കണ്ടു അന്തം വിട്ട് നിന്നു.
“ടാ… ആരാടാ ഇത്? നീ ഇറക്കി കൊണ്ട് വന്നതോ വല്ലോം ആണോ??”
അമ്മയുടെ ചോദ്യം കേട്ട് അവർ രണ്ടുപേരും അമ്പരന്നു
“അയ്യോ അമ്മേ… എന്തൊക്കെയ ഈ പറയുന്നേ… ഇത്…. ഇത് അമ്മയുടെ ഒരു ബന്ധുവാണ്”
“എന്റെ ബന്ധുവോ??”
അമ്മ അത്ഭുതത്തോടെ ചോദിച്ചു
“അതേ ” അവൻ അതും പറഞ്ഞു അവളെ നോക്കിയപ്പോഴും അവളും ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്.
“നിനക്ക് ഇത് ആരാ ന്ന് മനസിലായില്ലേ??”
“ഇല്ല….”
“ആഹാ … നീ തിരക്കി വന്ന കിരൺ ന്റെ അമ്മ ആണ് ഇത് ”
അവളുടെ മുഖം അത്ഭുതം കൊണ്ട് വികസിക്കുന്നത് ജെറി കണ്ടു
അമ്മ പക്ഷെ ജെറി പറഞ്ഞത് എന്താ ന്ന് ആലോചിച്ചു നിൽക്കുകയാണ്
“അനുവമ്മ???”
അവൾ മുന്നോട്ട് വന്നു അമ്മയുടെ കയ്യിൽ പിടിച്ചു.
“ആരാ മോനെ ഇത്?”
“അമ്മേ ഞാൻ…. ഞാൻ…. ”
അവൾ നിന്ന് പതറുന്ന കണ്ടു അമ്മ അവളുടെ മൂടിയിൽ തലോടി..
“മോളെ… എന്താ കാര്യം… ധൈര്യമായി പറഞ്ഞോ”
ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി
ഇതിന്റെ ഇടക്കൊരു ഭാഗം മിസ്സായോ എന്നൊരു സംശയം. അവസാനം വായിച്ച ഭാഗം 12ഉം ഇപ്പോൾ അതിന്റെ തുടർച്ചയായി വായിക്കുന്ന ഭാഗം 13ഉം തമ്മിൽ പല ഭാഗങ്ങളിലും കണക്ട് ആകുന്നില്ല.
എനിക്കും തോന്നി..
ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി
❤❤❤❤❤
Twist anallo monae
ഉണ്ടക്കണ്ണി 14 അല്ലെ
First ❤️