ഉണ്ടകണ്ണി 14[കിരൺ കുമാർ] 218

 

 

“ഹ ഹ… അതിന് അണ്ണനു പോലും അറിയില്ലായിരിക്കും ഇക്കാര്യം”

 

“അതെന്താ ??”

 

“ആ അതൊക്കെ അങ്ങനെ ആണ്.. അണ്ണാവുടെ അപ്പാ… … ശേ…. അണ്ണന്റെ അച്ഛൻ മരിച്ചപോൾ പോലും തിരിഞ്ഞു നോക്കാതെ പോയ എന്റെ അമ്മയെ അനുവമ്മ എന്തായാലും ഞങ്ങളെ ഒക്കെ ഒഴിവാക്കി ആയിരിക്കും വളർത്തിയിട്ടുണ്ടാവുക. ”

 

 

“നീ ഈ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല കേട്ടോ”

 

ജെറി പറഞ്ഞു

 

“അത് എനിക്ക് ജെറി ചേട്ടന്റെ മുഖം കണ്ടപ്പോ തന്നെ മനസിലായി ”

 

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു

 

“നീ എന്തായാലും നമ്മുട കോളേജിൽ അല്ലെ വഴിയേ എല്ലാം അറിയാം.. ഇപോ വന്നത് അവനെ കാണാൻ ആണോ??? അതിന് അവനെ നേരിട്ട് കണ്ടാൽ പോരെ…ഞാൻ എന്തിനാ??”

 

“അത് … പിന്നെ ചേട്ടാ ഞാൻ നിങ്ങളെ ഒക്കെ കോളേജിൽ വച്ചു കണ്ടിരുന്നു പക്ഷെ…. വന്നു പരിചയപ്പെടാൻ ഒരു മടി… അതും കിരണ് ചേട്ടൻ ഞാൻ ആരാ ന്ന് അറിഞ്ഞ എന്ത് പ്രതികരിക്കും എന്നൊന്നും അറിയില്ല എനിക്ക്…

അങ്ങനെ ഇരിക്കുമ്പോ ആണ് ചേട്ടനാണ് പുള്ളിയുടെ ഉറ്റ സുഹൃത്ത് ന്ന് മനസിലായത് അങ്ങനെ ചേട്ടൻ വഴി ഒന്ന് പരിചയപ്പെടാം എന്നോർത്ത..കോളേജിൽകൂട്ടുകാരോട് ഒക്കെ ചോദിച്ചപ്പോ കിരൺ അണ്ണന്റെ വീട് പലർക്കും അറിയില്ല എവിടാ ന്ന് ഒന്നും,  എല്ലാരും ജെറി ചേട്ടനോട് ചോദിക്കാൻ ആണ് പറഞ്ഞത് അങ്ങനെ ചേട്ടന്റെ വീട് കണ്ടുപിടിച ഞാൻ വന്നേ .. ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് വീട്ടിൽ ഉണ്ടാവും ന്ന് ഓർത്തു അതാ.”

 

 

“ഹ ഹ അതാണോ… ഇന്ന് തന്നെ പരിചയപ്പെടാം…. …. അയ്യോ….. ഇന്ന് പറ്റില്ല അവൻ ഇവിടെ ഇല്ല ല്ലോ … ”

ജെറി പെട്ടെന്ന് ആലോചിച്ചു പറഞ്ഞു

 

“എവിടെ പോയി??”

 

“അവനും അവളും കൂടെ മൂന്നാർ കറങ്ങാൻ പോയെക്കുവല്ലേ”

 

“അവള്??”

 

” ആ അതൊന്നും നിനക്ക് അറിയില്ലേ ??”

 

“എന്ത്?”

8 Comments

  1. കിരൺ കുമാർ

    ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  2. പാവം പൂജാരി

    ഇതിന്റെ ഇടക്കൊരു ഭാഗം മിസ്സായോ എന്നൊരു സംശയം. അവസാനം വായിച്ച ഭാഗം 12ഉം ഇപ്പോൾ അതിന്റെ തുടർച്ചയായി വായിക്കുന്ന ഭാഗം 13ഉം തമ്മിൽ പല ഭാഗങ്ങളിലും കണക്ട് ആകുന്നില്ല.

    1. എനിക്കും തോന്നി..

      1. കിരൺ കുമാർ

        ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  3. ❤❤❤❤❤

  4. Twist anallo monae

  5. ഉണ്ടക്കണ്ണി 14 അല്ലെ

  6. First ❤️

Comments are closed.