ഉണ്ടകണ്ണി [കിരൺ കുമാർ] 311

ടാ നീ എന്തിനാ വീട്ട് മുറ്റത്തേക്ക് ഒക്കെ പോയത് അത് കല്യാണ പെണ്ണിന്റെ അനിയത്തി ആണ് ഭയങ്കര സാധനം ആണ് അഹങ്കാരത്തിന് കയ്യും കാലും വച്ചത് ന്നൊക്കെ പറയില്ലേ അത് തന്നെ”

“ഞാൻ ബഹളം കേട്ട് ഒന്ന് പോയ് നോക്കിയതാ ചേട്ടാ അല്ലാതെ”

“അറിയാം ടാ നിന്നെ എനിക്ക് അറിയില്ലേ.വാ പോയ് ഡ്രസ് ഇട് നമുക്ക് പടിപത് പണി ഉള്ളതാണ് , അവരൊക്കെ വലിയ വലിയ ആൾക്കാർ ആണ് കാശിന് മുകളിൽ കിടന്ന് ഉറങ്ങും നമ്മൾ നാളെ ചില്ലി കാശ് എവിടുന്ന് ഉണ്ടകാൻ പറ്റും ന്ന് ആലോചിച് ഉറക്കം ഇല്ലാതെ കിടക്കും … വ നിനക്ക് കോളേജിൽ പോവേണ്ടത് അല്ലെ നമുക്കു ഡ്രസ് വാങ്ങണ്ടേ ??? ”
ഞാൻ പുള്ളിക് അത് എങ്ങനെ മനസിലായി ന്ന് പുള്ളിടെ മുഖത്തേക്ക് നോക്കി
അവിടെ ഒരു ചിരി മാത്രം ഉണ്ട് എല്ലാം അറിയാം ന്ന് ഉള്ള ഭാവം ഞാൻ ഒരു പുഞ്ചിരി യോടെ മുന്നോട്ട് നടന്നു . കുറച്ചു പോയ് തിരിഞ്ഞു അവളെ ഒന്നു നോക്കിയപ്പോ എന്നെ തന്നെ നോക്കി ഭദ്രകാളി ഭാവത്തോടെ അവൾ നില്കുന്നത് അന്തം വിട്ട് ഞാൻ ഓടി കലവറ യിൽ കേറി ഡ്രസ് മാറി . പിന്നെ ഒരു അങ്കം ആയിരുന്നു സ്ഥിരം ചെയ്യുന്ന ജോലി ആയത് കൊണ്ട് ഭയങ്കര കൂൾ ആയി ഞാൻ വിളമ്പൽ തുടങ്ങി . സമയം 7 മണി ഒക്കെ കഴിഞ്ഞപ്പോൾ ആളുകൾ ഇരച്ചു വരാൻ തുടങ്ങി ഇടക്ക് ചിക്കൻ ന്റെ കസരോൾ ൽ തീർന്നപ്പോൾ ചിക്കൻ ഫിൽ ചെയ്യാൻ വേണ്ടി ഞാൻ. ആ പാത്രവും എടുത്ത് പോയി കലവറ യിൽ നിന്ന് ചിക്കനും എടുത്ത് ബഫെ സെറ്റ് ചെയ്ത് ഡസ്ക് നോക്കി നടന്നു വന്നപ്പോൾ പെട്ടെന്ന് എവിടുന്നോ അവൾ കേറി വന്നു തമ്മിൽ ഒറ്റ ഇടി ആയിരുന്നു .എന്റെ കയ്യിൽ ഇരുന്ന കാസരോൾ മറിഞ്ഞു ചിക്കൻ ഫുൾ അവളുടെയും എന്റെയും മെത്തും താഴെയും ഒക്കെ ആയി മറിഞ്ഞു
‘പ്ഠേ’
അടിയുടെ സൗണ്ട് ആയിരുന്നു കൂടെ അവിടെ നടന്ന ലൈറ്റ് മ്യൂസിക്ക് പരിപാടി നിന്നു എല്ലാവരും ഞങ്ങളെ നോക്കി കവിളും പൊത്തി കണ്ണു നിറഞ്ഞു നിൽക്കുന്ന ഞാൻ എന്നെ തല്ലി ദേഷ്യം നിറഞ്ഞ മുഖവുമായി അവൾ
“ആരാണ് ഇവനെ ഒക്കെ പണിക്ക് വിളിച്ചത് കൾച്ചർ ഇല്ലാത്ത ജന്തു നോക്കിക്കേ എന്റെ ഡ്രസ് ഒക്കെ കറി ആയി ,എഡോ അയ്യരെ … പറഞ്ഞു വിടടോ ഇവനെ ഒക്കെ ” അവൾ കിടന്ന് അലറുവാണ്.
പെട്ടെന്ന് നരച്ചു കുറി ഒക്കെ തൊട്ട് ഒരു ബാഗും തൂക്കി കാൻഗാരു നെ പോലെ നടക്കുന്ന ഒരാൾ ഓടി വന്നു അവരുടെ മാനേജരോ വല്ലോം ആവും
“മാഡം ഇപോ പറഞ്ഞു വിട്ടാൽ ബാക്കി കാര്യങ്ങൾ ഇവിടുത്തെ ചെയ്യണ്ടേ??”
അയാൾ ടെ ഭാവം ഭയം ഒക്കെ കണ്ടു ഞാൻ ഞെട്ടി നില്കുവാണ്
“ഒന്നും കേൾക്കണ്ട ഇപോ പറഞ്ഞു വിടണം ചില്ലി കാശ് കൊടുത്ത് പോവരുത് എത്ര രൂപ യുടെ ഡ്രസ് ആണ് ഈ നാശം ആയത് ന്ന് അറിയാമോ” അവൾക്ക് ഒരു കുലുക്കവും ഇല്ല ഞാൻ തിരിഞ്ഞു രാജൻ ചേട്ടനെ നോക്കി പുള്ളി എന്ത് ചെയ്യണം ന്ന് അറിയാതെ നില്കുവാണ്
“പറഞ്ഞത് കേട്ടില്ലന്ന് ഉണ്ടോ ഇറങ്ങി പോകുക” അയ്യർ ആണ് പറഞ്ഞത്
ഞാൻ തലയും താഴ്ത്തി നടന്നു

“ഒന്ന് നിന്നെ … ഈ കിടക്കുന്ന കറി ഒക്കെ തുടച്ചു വൃത്തിയാക്കിട്ട് പോയാൽ മതി” അവൾ പറഞ്ഞു
ഞാൻ തിരിഞ്ഞു നോക്കി എന്ത് ചെയ്യണം ന്ന് അറിയാതെ നിന്നു

“പറഞ്ഞത് കേട്ടില്ലേ ” അവൾ പിന്നെയും അലറി .
ചുറ്റും ഉള്ളവർ ഏതൊക്കെയോ പറഞ്ഞു കുശു കുശുക്കുകയാണ് .

“കേട്ടു”
ഞാൻ അതും പറഞ്ഞു കലവറ യിൽ പോയി ഒരു ബക്കറ്റിൽ വെള്ളവും തുടക്കാൻ ഉള്ള തുണിയും ആയി വന്നു കറി താഴെ ന്ന് തുടച്ചെടുക്കാൻ തുടങ്ങി കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ട് ഞാൻ ഒന്നും ചെയ്യാത്ത കുറ്റമാണ് അവളാണ് മേലെ നോക്കി നടന്നു വന്നു എന്റെ മേത്ത് ഇടിച്ചത് ന്നിട്ട് ഞാൻ ഇപോ ഇത്രേം പേരുടെ മുന്നിൽ നാണം കെട്ട് തുടക്കുന്നു… നല്ല ദേഷ്യം വന്നു എങ്കിലും എന്റെ ഉപബോധ മനസ് എന്നോട് പറയുന്നുണ്ട് അവരൊക്കെ വലിയ വലിയ ആളുകൾ ആണ്. നമ്മൾ മര്യാദക്ക് നിൽക്കുക ജോലി ചെയ്യുക പോകുക. കവിൾ മുഴുവന് കണ്ണീരുമായി അത് മുഴുവൻ തുടച്ചു മാറ്റിയ ഞാൻ ഡ്രസ് പോലും മാറാതെ മതിലിൻ സൈഡിൽ വച്ചിരുന്ന എന്റെ സൈക്കിൾ നു അടുത്തേക്ക് ഓടുകയായിരുന്നു .രാജൻ ചേട്ടൻ പുറകിൽ എന്തോ പറയുന്നുണ്ട് ഞാൻകേൾക്കാൻ നിൽക്കാതെ സൈക്കിൾ ചവിട്ടി വീട്ടിലേക്ക് പോന്നു..

23 Comments

  1. ❤❤❤❤

  2. നല്ല എഴുത്ത് അടുത്ത ഭാഗങ്ങൾ പോരട്ടെ ?

  3. Vannuulle santhosham❤️❤️

  4. Beautiful thread ☺️

  5. വന്നു…. അവൻ വന്നു…?

    1. കിരൺ കുമാർ

      ?

  6. മച്ചാനെ നീ ഇവിടെ വരാനായിട്ട് കാത്തിരിക്കുവാരുന്നു❤❤

    പിന്നെ ഇതൊന്ന് റിപീറ്റ് ചെയ്ത് വായിക്കുവാനും ?

    1. കിരൺ കുമാർ

      ❣️? വളരെ നന്ദിബ്രോ

  7. ചെകുത്താൻ

    Angane ivadeyum post cheythu alle….

    Nalla kaaryam….

    Chettan ingane Katha eyuthunnnath ellavarum ariyatte….
    Bro oru valiya ആളാകണം…..
    Aakum…..

    Appurath ittathinte baaki enn varum

    1. കിരൺ കുമാർ

      ❣️❣️ വളരെ നന്ദി

  8. പ്രവാസി

    ഇത് അബടെ വെയിറ്റ് ചെയ്ത് ഇരിക്കുവാ ഇങ്ങള് ഇബടെ ഒന്നെന്നു തുടങ്ങുവാണോ.. അക്ഷര..

    1. കിരൺ കുമാർ

      അവിടെ ബാക്കി വരും ഞാൻ അടുത്ത ഭാഗം എഴുതി തീരാറയ്

  9. ഇത് അപ്പുറത് വന്നത് അല്ലേ

    1. കിരൺ കുമാർ

      അതേ അവിടെ തുടരുന്നത് ആണ്

  10. ?MR_Aᴢʀᴀᴇʟ?

    ❤❤❤

  11. തുടക്കം നന്നായിട്ടുണ്ടട്ടോ കോളേജ് പ്രണയം ആണോ തീം.എതയാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. കിരൺ കുമാർ

      കോളേജി ലെ എന്നും വേണേൽ പറയാം

  12. Set kadha aduthath ennathekka thamasippikkalllu

    1. കിരൺ കുമാർ

      ആഹാ നല്ല പേര് ???

  13. Aaha..

    Ivideyum ethiyo..

    Orae episodes aayi porattaeyii..

    ?

    1. കിരൺ കുമാർ

      വന്നു…

  14. ❤️❤️❤️❤️

Comments are closed.