ഉണ്ടകണ്ണി [കിരൺ കുമാർ] 311

ഞാൻ സന്തോഷതോടെ കിടന്നു എന്തായാലും ഒരു ഷർട്ടും പറ്റിയാൽ ഒരു ബാഗും വാങ്ങണം.

വെള്ളിയാഴ്ച
വൈകിട്ട് 3 മണിക്ക് രാജൻ ചേട്ടൻ അയച്ചു തന്ന ലൊക്കേഷനിൽ എത്തണം ഞാൻ എന്റെ പഴേ ബാഗിൽ കാറ്ററിങ് യൂണിഫോം എടുത്ത് വച്ചു അച്ചൻ ബാക്കിയാക്കി പോയ സൈക്കിളും എടുത്ത് ലൊക്കേഷനിൽ കാണിച്ച വീട് ലക്ഷ്യമാക്കി പോയി

“മോനെ ചോറ് കഴിച്ചിട്ട് പോടാ” അമ്മയാണ്
“വേണ്ടമേ ഏതായാലും അവിടെ ചെന്ന നല്ല ഫുഡ് തട്ടാം ” ഞാൻ അമ്മയെ നോക്കി ഗോഷ്ഠി കാണിച്ചു ഇറങ്ങി
അന്യായ ലാഗ് ആയ എന്റെ ആ ഫോണിൽ മാപ്പ് വച്ചു ആ സ്ഥലം കണ്ടുപിടിച എനിക് മിക്കവാറും സാംസങ് കാർ വല്ല അവാർഡും തരും. ലോക്കേഷൻ എത്തി
വീട് കണ്ട ഞാൻ ഒന്ന് ഞെട്ടി മിക്കപ്പോഴും വലിയ വീടുകളിൽ കാറ്ററിങ് നു വിളമ്പാൻ പോയിട്ടുണ്ട് എങ്കിൽ കൂടെ ഇമ്മാതിരി ഒരു വീട് ഞാൻ ആദ്യമായ് കാണുവാ

“എന്താടാ വായും പൊളിച്ചു നിൽകുന്നേ മാറി പോ ഇവിടെ വലിയ വലിയ ആൾക്കാർ ഒക്കെ വരുന്നത് ആണ് അവനും അവന്റെ ഒരു തുക്കട സൈക്കിളും ”
ഗേറ്റിങ്ങൾ ആർച്ചിനു താഴെ വായും പൊളിച്ചു നിൽകുന്ന എന്നെ കണ്ട സെക്യൂരിറ്റി ആയിരുന്നു

“അല്ല ചേട്ടാ ഞാനിവിടെ ഈ കാറ്ററിങ് രാജൻ ചേട്ടന്റെ കൂടെ ഉള്ളത” അവസാനം കാര്യം പറഞ്ഞപോ പുള്ളി കയറ്റി വിട്ടൂ
ഞാൻ കാറ്ററിങ് ന്റെ കാര്യങ്ങൾ ഒരുക്കിയിരിക്കുന്ന സ്ഥലം തപ്പി നടന്നു അപ്പോഴാണ് വീടിന് മുന്നിൽ ഒരു ബഹളം കണ്ടത് എന്താ ന്ന് അറിയാൻ പോയി നോക്കിയപ്പോ ഒരു പെണ്ണ് കൂറെ ആൾക്കാരേ ഇട്ട് ചാടിക്കുകയാണ് അവിടുത്തെ ജോലിക്കാരെ ആണെന്ന് തോന്നുന്നു , അവർ എല്ലാം അവൾ പറയുന്നത് ഒക്കെ ഭയഭക്തിയോടെ കേട്ട് നിൽക്കുന്നു നടക്കാൻ പോകുന്ന ചടങ്ങിന്റെ കാര്യങ്ങൾ നന്നായി നടത്താൻ ഉള്ള നിർദ്ദേശങ്ങൾ എന്തോ ആണെന്ന് എനിക് മനസിലായി പെട്ടെന്ന് അവൾ എന്തോ പറഞ്ഞപ്പോ അവർ എല്ലാം പല വഴി അവരവരുടെ ജോലി നോക്കാൻ പോയി ഇപ്പോൾ ഞാൻ മാത്രം അവിടെ ബാക്കി . അപ്പോഴാണ് ഞാൻ അവളെ മര്യാദക്ക് ഒന്ന് കണ്ടത് സ്ത്രീ വിഷയത്തിൽ വലിയ താൽപ്പര്യം ഒന്നും ഇല്ലാത്ത സ്ത്രീ സുഹൃത്തക്കൾ പോയിട്ട് സുഹൃത്തക്കൾ പോലും ഇല്ലാത്ത ഞാൻ ആദ്യമായ് ആണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കി നിന്ന് പോകുന്നത് വലിയ ഉണ്ട കണ്ണുകൾ ഐശ്വര്യമുള്ള വട്ട മുഖം കാതിൽ കോലു പോലെ എന്തോ സ്വർണ കമ്മൽ ഞാന്ന് കിടക്കുന്നു സാരിയാണ് ഉടുത്തിരിക്കുന്നത് കഴുത്തിൽ ഒരു നെക്ലസ് ഞാൻ വേറെ ഏതോ ലോകത്ത് പെട്ട പോലെ നിൽക്കുന്നു

“ഡോ…. ആരാ താൻ എന്താ ഇവിടെ കാര്യം ”
മുഷിഞ്ഞ ഒരു ബാഗും തൂക്കി നിൽകുന്ന എന്നോട് ആണ് അവൾ ചോദിച്ചത്
ഞാൻ ഉണ്ടോ വല്ലോം അറിയുന്നു എന്തോ മായാ ലോകത്ത് പെട്ട പോലെ അവളെ തന്നെ നോക്കി നില്കുവാ
“ഡാ ….” ദേഷ്യത്തോടെ ഉള്ള അവിളടെ വിളി കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്
“ആരാ നീ എന്താ ഇവിടെ കാര്യമെന്ന്”
എന്നെ അടിമുടി നോക്കി പുച്ഛം നിറഞ്ഞ മുഖത്തോട് ആണ് അവൾ ചോദിക്കുന്നത്

“ഞാൻ ഈ കാറ്ററിങ് നു വിളമ്പാൻ”

“ഓഹോ നീ വിളമ്പാൻ വന്നത് ആണല്ലേ ന്നിട്ട് നിനക്ക് എന്താ ഈ വീട്ട് മുറ്റത്ത് കാര്യം പോയ് ഭക്ഷണം കൊടുക്കുന്ന പന്തലിൽ നിൽക്കട അവൻ കാണാൻ വന്നേക്കുന്നു ”

ഞാൻ ആകെ ചൂളി പോയി ഫങ്ഷൻ തുടങ്ങിയില്ല എങ്കിലും നേരത്തെ എത്തിയ അവിടെ ഇവിടെ ഒക്കെ ആയി നിന്ന ആളുകൾ എല്ല്ലാം എന്നെ തന്നെ നോക്കി നിൽക്കുന്നു
“നിന്നോട് പറഞ്ഞ കേട്ടില്ലേ … പോയ് പന്തലിൽ നിക്കാൻ” അവൾ വീണ്ടും അലറുകയാണ്

ശബ്ദം കേട്ടു രാജൻ ചേട്ടൻ അങ്ങോട്ടെക്ക് വന്നിരുന്നു
“കിരണേ നീ ഇവിടെ നിലക്കാ…? വാ വാ “

23 Comments

  1. ❤❤❤❤

  2. നല്ല എഴുത്ത് അടുത്ത ഭാഗങ്ങൾ പോരട്ടെ ?

  3. Vannuulle santhosham❤️❤️

  4. Beautiful thread ☺️

  5. വന്നു…. അവൻ വന്നു…?

    1. കിരൺ കുമാർ

      ?

  6. മച്ചാനെ നീ ഇവിടെ വരാനായിട്ട് കാത്തിരിക്കുവാരുന്നു❤❤

    പിന്നെ ഇതൊന്ന് റിപീറ്റ് ചെയ്ത് വായിക്കുവാനും ?

    1. കിരൺ കുമാർ

      ❣️? വളരെ നന്ദിബ്രോ

  7. ചെകുത്താൻ

    Angane ivadeyum post cheythu alle….

    Nalla kaaryam….

    Chettan ingane Katha eyuthunnnath ellavarum ariyatte….
    Bro oru valiya ആളാകണം…..
    Aakum…..

    Appurath ittathinte baaki enn varum

    1. കിരൺ കുമാർ

      ❣️❣️ വളരെ നന്ദി

  8. പ്രവാസി

    ഇത് അബടെ വെയിറ്റ് ചെയ്ത് ഇരിക്കുവാ ഇങ്ങള് ഇബടെ ഒന്നെന്നു തുടങ്ങുവാണോ.. അക്ഷര..

    1. കിരൺ കുമാർ

      അവിടെ ബാക്കി വരും ഞാൻ അടുത്ത ഭാഗം എഴുതി തീരാറയ്

  9. ഇത് അപ്പുറത് വന്നത് അല്ലേ

    1. കിരൺ കുമാർ

      അതേ അവിടെ തുടരുന്നത് ആണ്

  10. ?MR_Aᴢʀᴀᴇʟ?

    ❤❤❤

  11. തുടക്കം നന്നായിട്ടുണ്ടട്ടോ കോളേജ് പ്രണയം ആണോ തീം.എതയാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. കിരൺ കുമാർ

      കോളേജി ലെ എന്നും വേണേൽ പറയാം

  12. Set kadha aduthath ennathekka thamasippikkalllu

    1. കിരൺ കുമാർ

      ആഹാ നല്ല പേര് ???

  13. Aaha..

    Ivideyum ethiyo..

    Orae episodes aayi porattaeyii..

    ?

    1. കിരൺ കുമാർ

      വന്നു…

  14. ❤️❤️❤️❤️

Comments are closed.