ഉണ്ടകണ്ണി
Author : കിരൺ കുമാർ
ദരിദ്രനായി ജനിച്ചു പോയാൽ പിന്നെ അനുഭവിക്കേണ്ടി വരുന്ന കുറെ കാര്യങ്ങളുണ്ട് ത്യജിക്കേണ്ട സ്വപ്നങ്ങൾ ഉണ്ട്… ഇത് ഒരു പരീക്ഷണ കഥയാണ് കൊള്ളാമെന്ന് തോന്നി എങ്കിൽ സപ്പോർട്ട് ചെയ്യുക. ഇടക്ക് നിർത്തി പോവില്ല എഴുതി തീർക്കും ന്ന് ഉറപ്പ് തരുന്നു. കമന്റ്കൾ പ്രതീക്ഷിക്കുന്നു.
എന്റെ പേര് കിരൺ ഒരു പാവപ്പെട്ട കിടുംബത്തിൽ ജനിച്ചു വളർന്ന ഒരാൾ ആണ് കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു പോയി പിന്നീട് അമ്മയാണ് എനിക്ക് എല്ലാം .അവരുടെ രണ്ടു പേരുടെയുംപ്രേമവിവാഹം ആയിരുന്നതിനാൽ അമ്മയുടേയോ അച്ഛന്റെയോ കുടുംബക്കാരും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു. അച്ചന്റെ മരണ ശേഷം ‘അമ്മ കൂലി പണിക്കും പിന്നീട് തൊഴിലുറപ്പിന് ഒക്കെ പോയാണ് എന്നെ പഠിപ്പിച്ചത്. വിദ്യയാണ് പ്രധാന ധനം ന്ന് ‘അമ്മ കുഞ്ഞിലെ തൊട്ട് പറഞ്ഞു പഠിപ്പിച്ചത്കൊണ്ട് ഞാൻ നന്നായി പഠിക്കുമായിരുന്നു എന്നു വച്ചു റാങ്ക് വാങ്ങൽ ഒന്നും അല്ല കേട്ടോ . അമ്മയുടെ വരുമാനം കൊണ്ട് മാത്രം കഴിഞ്ഞു പൊന്നിരുന്നത് കൊണ്ട് അകപ്പാട് ദാരിദ്ര്യം ആയിരുന്നു വീട്ടിൽ നല്ല ഭക്ഷണമോ നല്ല വസ്ത്രങ്ങളോ നല്ല ജീവിത സാഹചര്യങ്ങലോ ഒന്നും തന്നെ ഞങ്ൾക്ക് കിട്ടാകനി ആയിരുന്നു . എന്റെ അല്ലറ ചില്ലറ ചിലവുകൾക്കും വല്ലപ്പോഴും നല്ല ഡ്രസും ഒക്കെ വാങ്ങാൻ വേണ്ടി ഞാൻ കാറ്ററിങ് കാരുടെ കൂടെ വിളമ്പാൻ പോകുമായിരുന്നു. അങ്ങനെ പത്ത് അത്യാവശ്യം നന്നായി പാസ് ആയി പ്ലസ് 2 വും കുറച്ചു കൂടെ നന്നായി വിജയിച്ചു സ്കൂളിലും കോളേജിലും ഒന്നും വലിയ സുഹൃത്ത് വലയങ്ങളോ ഒന്നും എനിക്ക് ഉണ്ടായിരിന്നില്ല പലതിൽ നിന്നുംഒഴിഞ്ഞു മാറി നടക്കുന്ന എന്നെ എന്തോ ജാടക്കാരൻ എന്ന രീതിയിൽ ഒക്കെയാണ് എല്ലാവരും കരുതിയിരുന്നത്. പ്ലസ് 2 അവസാന വർഷ ടൂറിന് പോലും ഞാൻ പോയില്ല കയ്യിൽ അതിനുള്ള കാശ് ഇല്ല എന്ന കാര്യം ഞാൻ പരമാവധി മറച്ചു വച്ചിരുന്നു.വീട്ടിലെ കാര്യങ്ങൾ അങ്ങനെ പുറത്ത് ആരെയും അറിയിച്ചും ഇല്ല. അങ്ങനെ പ്ലസ് 2 നു ശേഷം നല്ല മാർക്കോടെ പാസ് ആയ എനിക്ക് നഗരത്തിലെ പ്രമുഖ കോളേജിൽ മേരിറ്റിൽ തന്നെ അഡ്മിഷൻ കിട്ടി പക്ഷെ പ്രശനം അവിടെ തുടങ്ങി കോളേജിൽ യൂണിഫോം ഇല്ല 5 ദിവസവും കളർ ഡ്രസ് വേണം ആകെ നല്ലത് ന്ന് ഞാൻ പറയുന്ന 2 ജീൻസും ഒന്നുരണ്ട് ഷർട്ടും ഉള്ള ഞാൻ എന്ത് ചെയ്യും ന്ന ചിന്തയിൽ ആയി ഒരു ബാഗും നല്ലത് ഇല്ല . അങ്ങനെ ഞാൻ സ്ഥിരം കാറ്ററിംഗ് നു എന്നെ വിളമ്പാൻ വിളിക്കുന്ന രാജൻ ചേട്ടനെ വിളിച്ചു ഈ 2019 ലും ഗാലക്സി y ഉപയോഗിക്കുന്ന ഒരേ ഒരാൾ ചിലപ്പോ ഞാൻ ആവും കീപാഡ് ഫോണ് മാത്രം ഉപയോഗിച്ച് നടക്കുന്ന എന്നെ കൊണ്ട് നിര്ബന്ധിപ്പിച്ചു രാജൻ ചേട്ടൻ അങ്ങേരുടെ പഴേ ഫോണ് വാങ്ങിപ്പിച്ചത് ആണ് whatsap ൽ കാറ്ററിംഗ് ന്റെ കാര്യങ്ങൾ ഒക്കെ പറയാൻ വേണ്ടി.
“ഹലോ രാജൻ ചേട്ടാ ഉടനെ വല്ല വർക്കും ഉണ്ടോ എനിക്ക് കാശിന് കുറച്ചു അത്യാവശ്യമുണ്ട് അടുത്ത ആഴ്ച്ച കോളെജ് തുർക്കുവാ ?”
“ആ കിരണേ ഉണ്ടട ഈ വരുന്ന വെള്ളിയാഴ്ച ഒരെണ്ണം ഉണ്ട് ഒരു പോർഷ് ടീമിന്റെ കല്യാണം ഉണ്ട് നീ പോര് ഡീറ്റൈൽസ് ഞാൻ whatsap ചെയ്തേക്കാം”
❤❤❤❤
നല്ല എഴുത്ത് അടുത്ത ഭാഗങ്ങൾ പോരട്ടെ ?
Vannuulle santhosham❤️❤️
Beautiful thread ☺️
വന്നു…. അവൻ വന്നു…?
?
മച്ചാനെ നീ ഇവിടെ വരാനായിട്ട് കാത്തിരിക്കുവാരുന്നു❤❤
പിന്നെ ഇതൊന്ന് റിപീറ്റ് ചെയ്ത് വായിക്കുവാനും ?
❣️? വളരെ നന്ദിബ്രോ
Angane ivadeyum post cheythu alle….
Nalla kaaryam….
Chettan ingane Katha eyuthunnnath ellavarum ariyatte….
Bro oru valiya ആളാകണം…..
Aakum…..
Appurath ittathinte baaki enn varum
❣️❣️ വളരെ നന്ദി
ഇത് അബടെ വെയിറ്റ് ചെയ്ത് ഇരിക്കുവാ ഇങ്ങള് ഇബടെ ഒന്നെന്നു തുടങ്ങുവാണോ.. അക്ഷര..
അവിടെ ബാക്കി വരും ഞാൻ അടുത്ത ഭാഗം എഴുതി തീരാറയ്
ഇത് അപ്പുറത് വന്നത് അല്ലേ
അതേ അവിടെ തുടരുന്നത് ആണ്
❤❤❤
തുടക്കം നന്നായിട്ടുണ്ടട്ടോ കോളേജ് പ്രണയം ആണോ തീം.എതയാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
കോളേജി ലെ എന്നും വേണേൽ പറയാം
?
Set kadha aduthath ennathekka thamasippikkalllu
ആഹാ നല്ല പേര് ???
Aaha..
Ivideyum ethiyo..
Orae episodes aayi porattaeyii..
?
വന്നു…
❤️❤️❤️❤️