ഈ ജന്മം നിനക്കായ് [രാഗേന്ദു] 484

വല്ലാത്ത സങ്കടവും ദേഷ്യം ആയിരുന്നു മനസ്സിൽ.. അവളുടെ മുഖവും അവൾ പറഞ്ഞ ഓരോ വാക്കും വീണ്ടും വീണ്ടും മനസ്സിൽ വന്നുകൊണ്ട് ഇരുന്നു..

 

പെണ്ണുങ്ങളോട് എനിക്ക് വെറുപ്പ് തോന്നിയ നിമിഷം ആയിരുന്നു അത്.. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു..

 

“അല്ല ഞാൻ എന്തിന് കരയണം..? ഇല്ല.. ഞാൻ കരയില്ല… ഏതോ ഒരു പെണ്ണ് അങ്ങനെ പറഞ്ഞു എന്ന കരുതി..

 

ഞാൻ എന്തിന് കരയണം.. എനിക്ക് എന്റെ അമ്മയുണ്ട്… നല്ല ആരോഗ്യം ഉണ്ട്.. നല്ല ഒരു ജോലി ഉണ്ട്.. ഞാൻ ഇനി ഒരിക്കലും കരയില്ല… ഇനി ഒരു കോമാളി ആയി ഒരു പെണ്ണിന്റെ വീട്ടിൽ പോവുകയും ഇല്ല…”

 

ഒരു ഉറച്ച തീരുമാനത്തോടെ കുളിച്ച് ഇറങ്ങി…

 

കണ്ണാടിയുടെ മുൻപിൽ പോയി നിന്നു..

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..

 

ഒരു പെണ്ണിന് വേണ്ടി.. അവൾ പറഞ്ഞത് കേട്ട് സങ്കടപെട്ടതിൽ.. ഇനി ഒരു പെണ്ണും ഈ ജീവിതത്തിൽ ഇല്ല.. എന്ന് ഞാൻ ഉറപ്പിച്ചു..

 

ഒരു മുണ്ടും ടീ ഷർട്ടും ഇട്ട് അമ്മയുടെ അടുത്ത് ചെന്നു..

അമ്മ അവിടെ കസേരയിൽ തലക്ക് കയ്യും വെച്ച് എന്തോ ആലോചിച്ച് ഇരിക്കുന്നുണ്ട്…

 

“അമ്മ”

 

” ആ മോനെ നി കുളിച്ച് വന്നോ.. കഴിക്കാൻ എടുക്കട്ടെ..”

 

“അമ്മ കഴിച്ചോ ഇല്ലെങ്കിൽ വാ നമ്മക്ക് ഒരുമിച്ച് കഴിക്കാം…”

 

ഞാൻ അടുക്കളയിൽ ചെന്ന് ഒരു പ്ലേറ്റിൽ ചോറും കറിയും വിളമ്പി.. എന്നിട്ട് അമ്മയുടെ അടുത്ത് വന്ന ഇരുന്നു.. ഒരു ഉരുള ചോറ് എടുത്ത് അമ്മയുടെ മുൻപിൽ നീട്ടി… അമ്മ എന്നെ എന്ത് എന്ന ഭാവത്തിൽ നോക്കുന്നുണ്ട്..

 

“കഴിക്ക് അമ്മ..”

 

ഞാൻ അത് അമ്മയുടെ വായിൽ വെച്ച് കൊടുത്തു..

345 Comments

  1. എടോ തന്റെ എല്ലാ കഥയും വായിച്ചു .. എഴുതുന്ന ശൈലി വളരെ നല്ലതാണ് .
    ഈ കഥയുടെയും എഴുത്ത് നന്നായിരുന്നു .
    But I am sorry to say this കഥ ഇഷ്ടപ്പെട്ടില്ല .. ഇതിൽ താൻ പറയാൻ ഉദേശിച്ച വിഷയം കൈകാര്യം ചെയ്യ്ത രീതി വളരെ മോശമായി പോയി . താൻ പോലും ആ ഒരു color discrimination നെ support ചെയ്യുന്നത് പോലെ ആണ് തോന്നിയണ് .. For example കഥയിൽ പറയുന്നുണ്ട് “ഞാൻ കറുത്തതാണെങ്കിലും മനസ്സ് വെളുത്തതാണ് “എന്ന്. ഇതും color discrimination ന്റെ ഭാഗമാണ് .കറുത്ത മനസ്സ് ,വെളുത്ത മനസ്സ് എന്നൊക്കെ പറയുമ്പോൾ തന്നെ കറുപ്പിന് ഒരു വില്ലൻ പരിവേഷം ആണ് കൊടുക്കുന്നത് .വെളുത്ത മനസ്സ് =നല്ല മനസ്സ് എന്ന് പറയുന്നത് തന്നെ തെറ്റ് ആണ് .. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഇതുപോലെയുള്ള പ്രയോഗങ്ങൾ വളരെ normalized ആയി പോയതുകൊണ്ടാണ് താൻ പോലും അങ്ങനെ എഴുതിപോയത് .അത് ഒരിക്കലും തന്റെ തെറ്റല്ല ,മറിച്ച് സമൂഹത്തിന്റെ തെറ്റാണ് .
    Btb എഴുത്ത് കൊള്ളാം ,waiting for next part of Krishnaveni ?

    1. ഒത്തിരി സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതിന്..
      ഒരിക്കലും അങ്ങനെ ചിന്തിച്ച് അല്ലാട്ടോ എഴുതിയത്്… അവൾക്ക് അത് ബോധ്യപ്പെടുത്താൻ വേണ്ടി ആണ് ആ ഡയലോഗ് അവിടെ വന്നത്.. കറുപ്പിന് അവൾ വില്ലൻ പരിവേഷം തന്നെ അല്ലെ കൊടുത്തത്.. അതുപോലെ അവൾക്ക് ഒരു മറുപടി കൊടുത്തു.. അത്രേ ഉള്ളുട്ടോ..

      ഒത്തിരി സ്നേഹം ഈ തുറന്ന അഭിപ്രായത്തിനു❤️

      1. Happy to see such a postive reply from you ?

    2. ലിയോ എന്ന പേരിലൊരു എഴുത്തുക്കാരനെ ഞാൻ തപ്പി നടക്കുന്നുണ്ട്. അത് നിങ്ങളല്ലല്ലോ ?.

  2. ༒☬SULTHAN☬༒

    ഏച്ചി…. ഇപ്പൊ ആണ് വായിച്ചത്..ഇത്രയും ലേറ്റ് ആയതിനു sry…
    അടിപൊളി ആയിക്ക്….
    ഒരുപാട് ഇഷ്ടായി…… ❤❤❤❤

    1. ഒത്തിരി സ്നേഹം❤️

  3. വിരഹ കാമുകൻ???

    ❤❤❤ nice ഒരു storye

    1. സ്നേഹം❤️

  4. അഗ്നിദേവ്

    സൂപ്പർ സൂപ്പർ അടിപൊളി കഥ ഒരുപാട് ഇഷ്ടമായി കേട്ടോ.??????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  5. കിടിലൻ ബ്രോ…?????❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം❤️

  6. Superb!!!
    Liked a lot!!!
    Which was your first story?

    1. അവൾ

      1. Vayichu!!!

        Nannayittundu!!!

        Thanks

  7. Super nannayittund.

  8. ഹായ് ഇന്ദു,
    ഞാൻ രണ്ടാമതും വായിച്ചു കുറച്ച് അഭിപ്രായങ്ങൾ പറയാം. നായകന് സ്വന്തം നിറത്തില് അപഹർഷത്ത ബോധം ഉണ്ടെന്ന് ആദ്യമേ പറഞ്ഞത് നല്ല കാര്യം. (സ്വന്തം നിറത്തിലും ശരീരത്തിലും അഭിമാനം ഉണ്ടാകണം)
    കാരണം പിന്നീട് നായികയിൽ നിന്നും അപമാനം ഏൽക്കേണ്ടി വന്ന സമയത്തും പിന്നീടും പഴയ കര്യങ്ങൾ ഓർക്കുമ്പോൾ കുട്ടിക്കാലത്തും സ്കൂല്കളിലും നിറത്തിൻ്റെ പേരിൽ വിവേചനവും കളിയാക്കലും എൽകേണ്ടിവന്നതിൻ്റെ തീവ്രത വായനക്കാരന് അതെ രീതിയിൽ അനുഭവിക്കാൻ സാധിക്കുന്നുണ്ട്.
    നായകൻ്റെ ജോലി റിവീൽ ചെയ്ത ഭാഗം നല്ലൊരു ഇംപാക്ട് ഉണ്ടാക്കിയ വരികൾ. അതൊരു നല്ല ഭാഗം എന്ന് തന്നെ പറയേണ്ടി വരും .
    നായികയ്ക്ക് ഉണ്ടായ ദുരനുഭവം വളരെ രലവൻ്റ് ആയതും ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സംഭവിച്ചതും, മുന്നേ നടന്നിട്ടുളതുമാണ്(ഗോവിന്ദ ചാമി ആരും മറന്നുകാണില്ല എന്ന് കരുതുന്നു)അതിൻ്റെ സാമൂഹിക പ്രാധാന്യം വളരെ വലുതാണ് അഭിനന്ദനാർഹം.
    നായിക നായകനെ അപമാനിക്കാൻ ഉണ്ടായ കാരണം അവൻ്റെ ശരീര പ്രകൃതിയും നിറവുമാണ് .സ്വന്തം നിറത്തിനോടും സൗന്ദര്യത്തോടും തട്ടിച്ചു നോക്കുമ്പോൾ മറ്റുള്ളവരാൽ പരിഹസിക്കപ്പെടുകയും സാധ്യതയുണ്ടെന്ന് ആണ് നായികയുടെ വാതം തമിഴ് സിനിമയിലെ വില്ലനെ പോലെ ഉപമിക്കുകയും ചെയ്യുന്നു. നായികയുടെ കാഴ്ചയിൽ പുരുഷന്മാരെ കുറിച്ച് രണ്ടു ഡിവിഷൻ ആണെന്ന് വ്യക്തമാക്കുന്ന വരികൾ .
    എന്നാൽ നായികയെ ആക്രമിക്കുന്നവർ
    എങ്ങിനെ സുമുഖൻ മാരായി അതായത് നിറത്തിൽ വെളുത്തതും കാണാൻ ഭംഗി ഉള്ളതും.
    നായികയുടെ കാഴ്ചയിൽ നല്ലവർ കറുത്തതും
    എഴുത്തുകാരിയുടെ കാഴ്ചയിൽ മോശം ആൾക്കാർ സുമുഖൻ മാരും ആണ് . അത് ശരിയായില്ല എന്ന് തന്നെ പറയേണ്ടി വരും മനുഷ്യൻ്റെ നിറത്തിലും ശരീരത്തിലും അല്ല കാര്യം സ്വഭവത്തിലാണ് എന്നും കാണിക്കാൻ നല്ലൊരു അവസരം ആയിരുന്നു.(വീണ്ടും ഒരു കൈ ഇല്ലാത്ത ഗോവിന്ദച്ചാമിയെ ഓർക്കുന്നു)

    നായിക നായകനെ അപമാനിച്ചു വിട്ടത് അവളുടെ അച്ഛൻ നിസംശയം അറിഞ്ഞു കാണണം അത് വഴി ബ്രോക്കർ ബ്രോക്കർ വഴി അമ്മയും അറിയാൻ സാധ്യത ഉണ്ട്(എഴുതാപുറം വായിക്കുന്നു) അമ്മ പെണ്ണുകാണാൻ പോയ കാര്യത്തെക്കുറിച്ച് ചോദിക്കാഞ്ഞത് അത് കൊണ്ട് തന്നെ ആയിരിക്കണം മകൻ്റെ വിഷമത്തിൽ അമ്മ പങ്കുകൊള്ളുന്നുമുണ്ട്. എന്നൽ അവളുടെ അച്ഛനോ ബ്രോക്കറോ ഒരു തവണ പോലും അവനോടു ക്ഷമ ചോദിക്കുന്നില്ല.അതിനു ശേഷം മകളുടെ ജീവൻ രക്ഷിച്ചതിനു ആ പിതാവോ അമ്മയോ ഒരുതവണ പോലും അവനോടു നന്ദി പറയുന്നില്ല. അത് അവൻ്റെ ഡ്യൂട്ടി ആണെങ്കിലും അവൻ നന്ദി അർഹിക്കുന്നു. ഷോപ്പിംഗ് മാളിൽ വെച്ച് കണ്ടു മുട്ടുനതും അവിടെ നന്ദി പറയുന്നതും ഒക്കെ നല്ലത്. പക്ഷേ പിന്നീട് അങ്ങോട്ട് നായികയുടെ പക്വതയില്ലായ്മ ആണ് കാണുന്നത്. ഒരു പുരുഷനോട് ഇഷ്ടം പറയുന്നത് അല്ല ഞാൻ പറഞ്ഞു വരുന്നത്. താൻ ചെയ്ത തെറ്റ് മനസ്സിലാകാതെ തൻ്റെ കാഴ്ചപ്പാടുകള് മാറ്റം വരുത്താതെ. തൻ്റെ ജീവൻ രക്ഷിച്ചു എന്ന ഒറ്റക്കാരണത്താൽ താൻ ഇഷ്ടപ്പെടുകയും , തിരിച്ചു എന്നെ ഇഷ്ടപ്പെടണം എന്ന് വാശി പിടിക്കുകയും ചെയ്യുന്നു.
    പിന്നെ നായകന് ഏറ്റ അപമാനം അറിഞ്ഞിട്ടും അറിയാത്തത് പോലെ അമ്മ അഭിനയിക്കുക അന്നോ അതോ അറിയാത്തത് ആണോ. അല്ലെങ്കിൽ അമ്മകു മകനെ മനകിലകൻ കഴിവില്ലഞിട്ടനോ. ഈ നിമിഷം വരെ മകൻ വെറുത്ത് നടക്കുന്ന ഒരുത്തിയെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നത്. അതിനു ശേഷം റൂമിൽ വെച്ചുണ്ടകുന്ന സംഭവങ്ങൾ കാലു പിടിച്ചു കരഞ്ഞു പറഞാൽ എല്ലാവർക്കും മനസലിവു തോന്നും അവോടുള്ള ദേഷ്യവും മനോഭാവവും മാറാൻ കഴിഞ്ഞേക്കും. അനുവാദമില്ലാതെ ഉമ്മ വെച്ച ആ പെണ്ണിനോട് ഒരിക്കലും പ്രണയം തൊന്നില എന്ന് മാത്രമല്ല കരണം നോക്കി ഒന്ന് പോകക്കുകയും ചെയ്യും. ആ ഭാഗം വളരെ പരാജയം ആയി തോന്നി. എൻ്റെ അഭിപ്രായത്തിൽ നായികയെ സ്വീകരിക്കുന്നത് നായകൻ്റെ ബിൽഡ് ചെയ്തു കൊണ്ടുവന്ന ക്യാരക്ടർ അവസനമയപ്പോൾ മോശം ആക്കിയത് പോലെ . ഇത്രേം ഉള്ളൂ ഈ പറഞ്ഞത് ഈ കഥയോടുള്ള എൻ്റെ യോജിപ്പും വിയോജിപ്പും മാത്രമാണ്.

    നന്ദി?
    സ്നേഹത്തോടെ❤️❤️

  9. അവളെ കെട്ടണ്ടാർന്നു….?

  10. ഏക - ദന്തി

    എങ്ങനെ സാധിക്കുന്നു മാടം ദിങ്ങനെ ഒക്കെ എഴുതാൻ …….
    വണ്ടർ ഫുൾ ..
    ഇനിയും നിങ്ങളുടെ തൂലികയിൽ ഇതുപോലെ നല്ല കാവ്യദീപ്തികൾ വിരിയട്ടെ എന്നാശംസിക്കുന്നു .

    ” കടലാഴങ്ങളിൽ നീരാളിക്ക് സ്‌തുതി … ”

    തോനെ തോനെ .. ഹാർട്സ്

  11. നന്നായിട്ടുണ്ട്.. ❤️?

    ഒരു നെഗറ്റീവ് അല്ലെങ്കിൽ പോരായ്മ എന്ന് തോന്നിയത് ആരോ മരിച്ചു എന്ന് പറഞ്ഞല്ലോ, ആ കാര്യം അറ്റ്ലീസ്റ്റ് വിളിച്ചു പറയേണ്ടതല്ലേ, അതു മാത്രം ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തില്ല, പിന്നെ കഥയല്ലേ, അതുകൊണ്ട് എന്തും സംഭവിക്കാല്ലോ..

    ബാക്കി ഒക്കെ അടിപൊളി ആയിരുന്നു, പുള്ളി ആ കരച്ചിലിൽ വീഴും എന്ന് പ്രതീക്ഷിച്ചില്ല, നിന്റെ അടുത്ത് നിന്ന് ഞാൻ കൊറച്ചുംകൂടി ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു ഐ മീൻ അവളെ സ്വീകരിക്കാം എന്ന് അവൻ പരണയുന്നത് വേറെ രീതിയിൽ ആകിയായിരുന്നേൽ, പിന്നെ തുടക്കത്തിൽ സിമ്പിൾ സ്റ്റോറി ആണെന്ന് പറഞ്ഞത് കൊണ്ട് ഞാൻ വെറുതെ വിടുവാ.. ?

    എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു, നല്ല രസം ആയിരുന്നു വായിച്ചിരിക്കാൻ, ഞാൻ ഇപ്പൊ ഒരു മൂഡിൽ ഇരിക്കുവായിരുന്നു, അതുകൊണ്ട് നല്ല ഫ്ലോയിൽ വായിക്കാൻ പറ്റി എൻജോയ് ചെയ്യാനും പറ്റി, നന്നായിട്ടുണ്ട്, പിന്നെ ഈ കഥ അന്ന് വായിക്കാതെ ഇരുന്നത് വേറൊന്നും കൊണ്ടല്ലോ, ഞാൻ ചെലപ്പോ കണ്ടു കാണില്ലായിരിക്കും, അല്ലെങ്കിൽ മൂഡ് ഇല്ലാത്തത്കൊണ്ട് മാറ്റി വെച്ചതാകും, എന്തായാലും മിസ് അകത്തെ ഇരുന്നത് നന്നായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  12. സൂപ്പർ ചേച്ചി…. നന്നായിട്ടുണ്ട്….

  13. ഇന്നാണ് വായിച്ചത്.അരും അതികം ഇവിടെ ചർച്ച ചെയ്യാത്ത വിഷയം വളരെ നന്നായി തന്നെ അവതരിപ്പിചു.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ ❤️

  14. Njan innanu chechi ee story vaayikkunnath…othi istappettu…mansil thattiya story…

  15. നന്നായിരുന്നു ചേച്ചി….❤

  16. Ente chechi …
    Onnum parayaan illa … enthoru feel aan kadhak … orupaad ishtaamaayi chechinte ee kadhayum ..
    Adipoli aayitund …❣❣
    Vaayikaan late aayathin orupaad sry ?
    Chechi eniyum eth pole ulla kadhakal eyuthnm … chechik nalloru kayiv und.
    Pettn kaynn poyath pole thonni … eniyum part 2 eyuthu .. avrude premam niranja kudumbajeevitham … athinaayi kaatirikunnu …
    ❣❣❣

    1. ഇതിൽ പാർട്ട് 2 ഇല്ല. ഇത് ഇങ്ങനെ അവസാനിക്കുന്നത് അല്ലേ ഇതിൻ്റെ ചന്തം.
      കഥ ഫീൽ ഉണ്ടെന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം ഷാന.
      സ്നേഹത്തോടെ❤️

  17. ????????????

    1. സ്നേഹം❤️

  18. *വിനോദ്കുമാർ G*

    ♥സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റോറി

    1. ഒത്തിരി സ്നേഹം❤️

  19. Ragendu katha vayichu…
    Nalla theme aayirunnu…enike ishtayi…
    Eneyum kooduthal deeper aayittulla love stories ezhuthan pattum…adipoli aane…
    Edhenkilum puthiya story varan indo? Anyway keep going…

    1. കഥ ഇഷ്ടപെട്ടതിൽ സ്നേഹം AJ.
      ഇനി ഒന്നു വരാൻ ഇല്ല.
      സ്നേഹത്തോടെ❤️

      1. Y?
        Ezhuth nirthiyo…illenkil story thread onnum kittath kond aano?

        1. തീം ഒന്നും ഇല്ല . പിന്നെ എക്സാം ഓക്കേ വരുന്നുണ്ട് അത്കൊണ്ട്

  20. v̸a̸m̸p̸i̸r̸e̸

    ഇന്ദുകുട്ട്യേ❤️, കഥ വായിച്ചു ട്ടോ,
    “ഈ ജന്മം നിനക്കായ്” കഥയുടെ പേരുപോലെ തന്നെ കഥയും ഒത്തിരി ഇഷ്ട്ടായി,, എഴുത്തിൽ ഒന്നുകൂടി വളർച്ച കൈവന്നിരിക്കുന്നു,
    അപ്പൊ സമയം കളയാതെ വേഗം അടുത്ത കഥയുമായി വാട്ടോ,,,

    1. ഒത്തിരി സ്നേഹം vampire..
      എഴുത്തിൽ വളർച്ച വന്നു എന്ന നിങ്ങളുടെ അടുക്കൽ നിന്ന് കേൾക്കുമ്പോ വല്ലാത്ത സന്തോഷം ആണ്. കഥ ishtappettathil ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

Comments are closed.