ഇല്ലിക്കൽ 7 [കഥാനായകൻ] 103

“ചോദിച്ചോളൂ സാർ പിന്നെ സാർ കുടിക്കാൻ എന്തെങ്കിലും വേണോ ടീ ഓർ കോഫി എന്തെങ്കിലും?”

“ഏഹ് ഒന്നും വേണ്ട സീ മിസ്റ്റർ റോബിൻ ഇയാളെ അറിയോ റോബിന്?”

ഒരു ഫോട്ടോ അരവിന്ദൻ തന്റെ ഫോണിൽ എടുത്തു കാണിച്ചു കൊണ്ട് റോബിനോട് ചോദിച്ചു. ആ ഫോട്ടോ കണ്ടപ്പോൾ പോലും റോബിന്റെ മുഖത്തു ഭാവവത്യാസം ഇല്ലാത്തത് അരവിന്ദനെ കുഴപ്പിച്ചു.

“ഇല്ല സാർ എന്റെ ഓർമയിൽ ഇയാളെ കണ്ട ഓർമയില്ല.”

പതിയെ ചിരിച്ചു കൊണ്ട് അരവിന്ദൻ അടുത്ത ചോദ്യം ചോദിച്ചു.

“താങ്കൾക്ക് പരിച്ചയം കാണില്ല പക്ഷെ താങ്കളുടെ അനുജന്റെ കൂടേ ഇയാളെ കണ്ടതായി പലരും പറഞ്ഞു. അതുകൊണ്ട് ചോദിച്ചതാ.”

“ആണോ സാർ എന്നാൽ അവനോട് ചോദിക്കേണ്ടി വരും പക്ഷെ അവനിപ്പോൾ ഒരു ആക്‌സിഡന്റ് കഴിഞ്ഞു റെസ്റ്റിലാണ്. അവൻ റിക്കവർ ആയാൽ സാറിന്റെ എടുത്തു ഞാൻ എത്തിക്കാം.”

അരവിന്ദന്റെ ചോദ്യങ്ങൾക്ക് റോബിൻ വ്യക്തമായ ഉത്തരങ്ങൾ കൊടുത്തു.

“അല്ല സാർ ഒരു കാര്യം ചോദിച്ചോട്ടെ? എന്താണ് സാർ ഇയാളെ പറ്റി ചോദിച്ചത്?”

റോബിൻ ആശ്ചര്യത്തോടെ അരവിന്ദനോട് ചോദിച്ചു. അപ്പോൾ സ്ഥിരം ചിരിയോടെ അരവിന്ദൻ മറുപടി കൊടുത്തു.

“ഇയാളുടെ ബോഡിയാണ് കുറച്ചു നാള് മുൻപ് ആ ഇല്ലത്തിലെ കുളത്തിൽ നിന്നും കിട്ടിയത് വ്യക്തമായി പറഞ്ഞാൽ താങ്കളുടെ അനുജന് ആക്‌സിഡന്റ് പറ്റിയ സമയത്ത്. അല്ല ചോദിക്കാൻ മറന്നു അനുജന് എന്താ പറ്റിയത്?”

 

“അവന്റെ വണ്ടി ചെറുതായി ഇടിച്ചതാ സീറ്റ്‌ ബെൽറ്റ്‌ ഇടാത്തത് കൊണ്ട് മൂക്കിന് ചെറിയ ഫ്രാക്ചർ”

“ആണോ എന്നാ അനുജൻ റെഡിയാകുമ്പോൾ ഞാൻ വരാം”

അതും പറഞ്ഞു അരവിന്ദൻ സൂരജിനെയും കൂട്ടി ഓഫീസിൽ നിന്നും ഇറങ്ങി. അവന്റെ മനസ്സിൽ പല കണക്ക് കൂട്ടലും നടത്തിയാണ് അവൻ പുറത്തേക്ക് ഇറങ്ങിയത്.

“അല്ല സാർ നമ്മുക്ക് നേരിട്ട് അയാളുടെ അനുജനെ പോയി കണ്ടാൽ പോരെ. ഇയാളെ കണ്ടു ചോദിക്കണമായിരുന്നോ?”

“സൂരജെ നിനക്കറിയില്ല ഇതിനു പിന്നിലുള്ള കളികൾ. നേരിട്ട് അവനോട് ചോദിക്കാൻ നമ്മുക്ക് സാധിക്കില്ല എന്നാൽ നമ്മൾ ചോദിച്ചാലും നമ്മുടെ തലക്ക് മുകളിലുള്ളവരോട് നൂറ് ഉത്തരങ്ങളും പറയേണ്ടിയും വരും.”

അരവിന്ദൻ ബില്ല് പേ ചെയ്തു സൂരജിനെയും കൂട്ടിയിറങ്ങി.

****************************************************************************

അശ്വിനെയും കൂട്ടികൊണ്ട് ഇന്ദു കുറച്ചു ദൂരെയുള്ള സ്ഥലത്തേക്ക് യാത്രയിലായിരുന്നു അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ റോബിനായിരുന്നു. അവൻ വണ്ടി സൈഡിൽ ഒതുക്കി ഫോൺ എടുത്തു.

 

“ഹലോ എന്താ ഇച്ചായ?”

“എടാ അച്ചു നി ഒന്ന് സൂക്ഷിച്ചെക്കു കാരണം എന്നെ കാണാൻ ഇന്നൊരു പോലീസുകാരൻ വന്നിരുന്നു മറ്റവന്റെ ഫോട്ടോയുമായിട്ട്. സംസാരമൊക്കെ കെട്ടിട്ട് എനിക്ക് അയാളൊരു സാധാ പോലീസുകാരനായി തോന്നിയില്ല.”

“ആണോ ഇച്ചായ അത് നമ്മുക്ക് നോക്കാം എന്തായാലും നമുക്കിതിൽ ബന്ധമില്ലല്ലോ.”

“ആഹ് ഞാൻ പറഞ്ഞു എന്നുള്ളു നി എവിടെയാ?”

“ഞാൻ കുറച്ചു ദൂരെയാണ് ഡ്രൈവിങ്ങിലാണ് പിന്നെ വിളിക്കാം.”

“ശരിടാ”

ഫോൺ വച്ചതും ഇന്ദു ചോദിച്ചു.

“ആരാ മോനെ ഫോണിൽ?”

“അത് റോബിച്ചായനാ വല്യമ്മേ.”

അതിന് മറുപടിയായി ഇന്ദു മൂളിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. അവൻ അപ്പോഴേക്കും വണ്ടിയെടുത്തു യാത്ര തുടർന്നു.

അവർ പിന്നെ എത്തിച്ചേർന്നത് ഒരു വക്കീൽ ഓഫീസിലാണ്. അശ്വിന് അറിയില്ല എന്തിനാണ് വല്യമ്മ തന്നെ മാത്രം കൊണ്ട് ഇങ്ങോട്ട് വന്നതെന്ന്. ഇന്ദു ഇറങ്ങിയപ്പോൾ തന്നെ അശ്വിനെ കൂടേ വിളിച്ചു ഒരു റൂമിന്റെ മുൻപിലെത്തി അവിടെയുള്ള ഒരു കുട്ടിയോട് ഇന്ദു ചോദിച്ചു.

“ഞാൻ അഡ്വക്കേറ്റ് തോമസ് സക്കയറിയ സാർ വിളിച്ചിട്ട് വന്നതാ.”

“ആണോ ഒരുമിനിറ്റ് സാർ ഇപ്പോൾ വരും.”

അതും പറഞ്ഞു ആ കൂട്ടി ഉള്ളിലേക്ക് പോയി. അവിടെയുള്ള ബെഞ്ചിൽ വല്യമ്മയെ ഇരുത്തി അശ്വിൻ അവിടെ ചാരി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ പെൺകുട്ടി വന്നു സാർ എത്തിയിട്ടുണ്ട് എന്ന് പറഞ്ഞു അവരെ വിളിച്ചു ഒരു റൂമിൽ കയറ്റി.

പേര് കണ്ടപ്പോൾ ഒരു വയസ്സായ ആളെ പ്രതീക്ഷിച്ച അശ്വിന് കണ്ടത് നല്ലൊരു ചെറുപ്പക്കാരനെയായിരുന്നു. അയാൾ വല്യമേ കണ്ടപ്പോൾ തന്നെ എഴുനേറ്റ് നിന്നിട്ട് അവരെ മുൻപിലുള്ള ചെയറിൽ ഇരുത്തി അശ്വിനോടും ഇരിക്കാൻ പറഞ്ഞു.

“എന്താണ് സാർ എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞത്?”

ഇന്ദു ഇരുന്നതും അയാളോട് ചോദിച്ചു.

“അതെ മാഡം അന്ന് തന്ന ഡീഡ് ഞാൻ വായിച്ചു നോക്കി. നിങ്ങൾക്ക് ആ പ്രോപ്പർട്ടി വിൽക്കുന്നതിൽ പ്രശ്നമില്ല പക്ഷെ അതിന്റെ മുന്നാധാര പ്രകാരം അതിൽ നിങ്ങളുടെ പിതാവിന്റെ സഹോദരിക്കും ഇതിൽ അവകാശമുണ്ട് എന്ന് എഴുതി ചേർത്തിട്ടുണ്ട്. അപ്പോൾ അവരെ കൊണ്ട് അല്ലെങ്കിൽ അവരുടെ അവകാശികളെ കൊണ്ട് ഒരു എൻ ഒ സി മേടിച്ചു വച്ചാൽ നന്നായിരിക്കും.”

അത് കേട്ടതും ഇന്ദുവിന്റെ മുഖം മങ്ങി.

“അത് സാർ അമ്മായിയിപ്പോൾ ജീവിച്ചിരിപ്പില്ല പിന്നെ അവരുടെ അവകാശിയെന്നു പറയാനുള്ളത് അവർക്കൊരു മകളായിരുന്നു അവളെവിടെയുണ്ടെന്ന് ആർക്കുമറിയില്ല. സ്നേഹിച്ച ആളുടെയൊപ്പം ഇറങ്ങി പോകുവാണ് എന്നൊരു കത്തും വച്ചു പോയതാണ്. പിന്നെ ഇതുവരെ അന്വേഷച്ചിട്ടും ആർക്കും അവളെ കണ്ടുപിടിക്കാൻ പറ്റിയില്ല.”

സത്യം പറഞ്ഞാൽ ഇതൊക്കെ അശ്വിന് പുതിയ അറിവായിരുന്നു. കാരണം അവന് അങ്ങനെയൊരു സഹോദരിയുണ്ടെന്ന് അറിയാം പക്ഷെ അവർക്കും ഇവരുടെ സ്വത്തുകളിൽ ഇത്രയും അവകാശമുണ്ടെന്നു അറിയില്ലായിരുന്നു.

തുടരും

 

 

2 Comments

Add a Comment
    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *