ഇല്ലിക്കൽ 7 [കഥാനായകൻ] 105

രാവിലെ ഓഫീസിൽ വന്ന അരവിന്ദനെ കാത്ത് നിൽക്കുകയായിരുന്നു അവൻ മഹേഷിന്റെ ഡീറ്റെയിൽസ് എടുക്കാൻ ഏർപ്പെടുത്തിയ ഓഫീസർ.

അവൻ എത്തിയതും അയാൾ അവന്റെ അനുവാദം മേടിച്ചു അകത്തു കയറി സല്യൂട്ട് ചെയ്തു.

“സാർ ഞാൻ കിട്ടിയ വിവരങ്ങൾ വച്ചു അന്വേഷിച്ചപ്പോൾ അങ്ങനെയൊരുത്തനെ പറ്റി അവിടെയാർക്കും അറിയില്ല. പിന്നെ അയാളുടെ ഫോട്ടോ വച്ചു ലോക്കൽ പോലീസ് അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല.”

 

അതു കേട്ടപ്പോൾ അരവിന്ദന്റെ മുഖത്തു വലിയ ഭാവവത്യാസമൊന്നും കണ്ടില്ല. അവൻ പതിയെ ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു.

“അപ്പോൾ ഞാൻ വിചാരിച്ചപോലെ തന്നെ. എടോ ഇവൻ ഇവിടെ വന്നത് തൊട്ടുള്ള ചരിത്രം ഞാനെടുത്തിട്ടുണ്ട്. നമ്മുക്ക് ഇപ്പോൾ തന്നെ ഒരാളെ കാണാൻ പോകണം പക്ഷെ ഈ കാര്യങ്ങൾ ഞാനും താനും അല്ലാതെ ആരും അറിയാൻ പാടില്ല കേട്ടല്ലോ?”

“യെസ് സാർ”

“രഘു സാർ പോലും അറിയരുത്. എന്റെ സംശയങ്ങൾ ശരിയാണോ എന്ന് ഞാൻ നോക്കട്ടെ.”

അതും പറഞ്ഞു അരവിന്ദൻ ഓഫീസിലെ ജോലി ഓരോരുത്തരെ ഏല്പിച്ചു അവർ രണ്ടു പേര് മാത്രം പോലീസ് വണ്ടി എടുക്കാതെ പേർസണൽ വണ്ടിയെടുത്തു പോയി.

വണ്ടിയിൽ പോകുമ്പോഴും അയാൾക്ക് അറിയില്ല അരവിന്ദൻ എങ്ങോട്ടേക്കാണ് കൊണ്ട് പോകുന്നതെന്ന്. അവൻ പെട്ടെന്ന് വണ്ടി ക്വാട്ടേഴ്‌സിലേക്ക് എടുത്തു എന്നിട്ട് പറഞ്ഞു.

“എടോ എന്തായാലും വേഷമൊന്നു മാറ്റിയേക്കാം കാരണം ഇനി നമ്മളുടെ അന്വേഷണത്തിന് നല്ലത് അതാണ്.”

അവർ രണ്ടു പേരും അവരുടെ റൂമികളിലേക്ക് കയറി വേഷം മാറി വണ്ടിയെടുത്തു ടൗണിലെത്തി. അവിടെ നിന്നും റൈറ്റ് തിരിച്ചു വലിയൊരു ടെക്സ്റ്റൈൽ ഷോറൂമിന്റെ മുൻപിൽ കൊണ്ട് നിർത്തി.

അയാൾ അതിന്റെ പേര് വായിച്ചു “Royal Textiles”. എന്നിട്ട് അരവിന്ദന്റെ മുഖത്തു സംശയത്തോടെ നോക്കി.

“താൻ സംശയിക്കണ്ട എനിക്ക് കുറച്ചു ഡ്രസ്സെടുക്കണം പിന്നെ ഇവിടെ നല്ല ഷോറൂം ഇതാണെന്ന് കേട്ടു അപ്പോൾ കയറാമെന്ന് വിചാരിച്ചു താനും വാടോ.”

സ്ഥിരമുള്ള ചിരി ചിരിച്ചു കൊണ്ട് അയാളെ കൊണ്ട് ആ ടെക്സ്റ്റൈൽ ഷോറൂമിന്റെ ഉള്ളിൽ കയറി. നേരെ അവിടെ നിന്ന സെയിൽസ് ബോയിന്റെ എടുത്തു മെൻസ് വെയർ ഏതു ഫ്ലോറിലാണെന്ന് ചോദിച്ചു അങ്ങോട്ടേക്ക് പോയി. പോകുന്ന വഴിയിൽ അയാൾ അരവിന്ദനെ ശ്രദ്ധിച്ചെങ്കിലും അവൻ വെറുതെ ഡ്രസ്സ്‌ എടുക്കാൻ വന്നപോലെയാണ് അയാൾക്ക് തോന്നിയത്. അത് അയാൾക്ക് മനസ്സിൽ മടുപ്പ് തോന്നിപ്പിക്കുകയും ചെയ്തു.

 

“എടോ തന്റെ പേരെന്തായിരുന്നു… ആ സൂരജ്. എടോ വേണമെങ്കിൽ എന്തെങ്കിലും മേടിച്ചോടോ.”

“വേണ്ട സാർ”

അയാൾ രണ്ടു ഷർട്ട്‌ എടുത്ത ശേഷം അവിടെ നിന്ന സെയിൽസ് ബോയോട് ചോദിച്ചു.

“ഈ റോബിൻ സാർ ഇവിടെ ഉണ്ടോ?”

“ഉണ്ട് സാർ ഓഫീസിൽ കാണും എന്താ സാർ കാര്യം?”

“എനിക്ക് സാറിനെ ഒന്ന് കാണണമായിരുന്നു.”

അവർ സംസാരിച്ചു നിൽക്കുമ്പോഴാണ് ഫോർമൽ ഡ്രെസ്സിട്ട ഇട്ട ഒരാൾ അതിലെ പാസ്സ് ചെയ്തത്. അപ്പോഴേക്കും ആ സെയിൽസ് ബോയ് പോയി അയാളെ കണ്ടു എന്തോ സംസാരിച്ചു അവരുടെ എടുത്തു എത്തി. അപ്പോൾ തന്നെ അയാൾ ചോദിച്ചു.

“സാർ എംഡി ഓഫീസിൽ ഉണ്ട് അത്യാവശ്യം തിരക്കിലാണ് എന്തെങ്കിലും പ്രശ്നമുണ്ടോ സാർ”

“ഏഹ് ഒരു പ്രശ്നവുമില്ല പിന്നെ എനിക്ക് എംഡി സാറിനെ അത്യാവശ്യമായി കാണണം അതുകൊണ്ട് ചോദിച്ചതാ.”

“സാർ എന്നാ ഇവിടെ വെയിറ്റ് ചെയ്തോളു ഞാൻ എംഡിയുടെ എടുത്തു പെർമിഷൻ മേടിച്ചിട്ട് വരാം. അല്ല സാർ സാറിന്റെ പേര്.”

“എന്റെ പേര് അരവിന്ദ് പോലീസിലാണ് ഇവിടെ സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ ടീമിലാണ് എന്ന് സാറിനോട് പറഞ്ഞാൽ മതി.”

അരവിന്ദൻ ചിരിയോടെ മറുപടി പറഞ്ഞപ്പോൾ അയാളുടെ മുഖമാറിയെങ്കിലും അവരെ അവിടെയുള്ള വിസിറ്റേഴ്സ് ചെയറിൽ ഇരുത്തി ഓഫീസിലേക്ക് പോയി. കുറച്ചു നേരം ഇരുന്നതും അയാൾ വന്നു അവരെയും കൂട്ടി ഓഫീസിലേക്ക് കയറി. സത്യം പറഞ്ഞാൽ അങ്ങനെയൊരു ഓഫീസ് ആ കെട്ടിടത്തിൽ ഉണ്ടാകുമെന്ന് ആർക്കും തോന്നില്ല.

അവരെയും കൊണ്ട് എംഡിയുടെ ക്യാബിനിൽ ഉള്ളിലാക്കി അയാൾ പോയി. ഉള്ളിൽ കയറിയ അവരെ റോബിൻ ബഹുമാനപൂർവ്വം എഴുനേറ്റു സ്വീകരിച്ച ശേഷം ചോദിച്ചു.

“ഹായ് സാർ എന്തോ എന്നെ കാണണമെന്ന് പറഞ്ഞു.”

“അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാൻ വേണ്ടിയാണ്.”

അരവിന്ദൻ റോബിനെ നോക്കിക്കൊണ്ടായിരുന്നു മറുപടി കൊടുത്തത്. റോബിന്റെ മുഖത്തു പോലീസിനെ പെട്ടെന്ന് കണ്ടപ്പോഴുള്ള ഭയമോ അല്ലെങ്കിൽ പതർച്ചയോ ഒന്നും അരവിന്ദന് തോന്നിയില്ല. സൂരജ് പക്ഷെ ആ ഓഫീസിന്റെ ഇന്റീരിയർ ഒക്കെ കണ്ടു കിളി പോയി ഇരിക്കുകയായിരുന്നു.

2 Comments

Add a Comment
    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *