ഇല്ലിക്കൽ 7 [കഥാനായകൻ] 103

“എടാ നി ഇന്നലെ പറഞ്ഞ ടീം വന്ന വണ്ടി നമ്പർ ട്രേസ് ചെയ്തു നോക്കി. വിചാരിച്ചപോലെ ഫേക്കായിരുന്നു പിന്നെ അവന്മാരെ എടുത്തുള്ള ഒരു ഹോസ്പിറ്റലിലും അഡ്മിറ്റും ചെയ്തിട്ടില്ല.”

“നി എന്താ പറഞ്ഞു വരുന്നത്.”

സൈദു പതിയെ ഫോണിൽ തിരിച്ചു ചോദിച്ചു.

“എനിക്കെന്തോയൊരു സംശയം ഇത് നിങ്ങൾക്കുള്ളതാണോ അതോ വേറെയാരെങ്കിലും ലക്ഷ്യമിട്ടു വന്നതാണോയെന്ന്.”

“നി എന്താ ഉദ്ദേശിക്കുന്നത്?”

“അളിയാ ഞാൻ പറയാം ഇപ്പോഴല്ല എന്ന് മാത്രം പിന്നെ നമ്മുടെ വേറെ സെറ്റ് പിള്ളേരെയും കൂടി ഞാൻ ഇറക്കുന്നുണ്ട്.”

അതും പറഞ്ഞു അനൂപ് ഫോൺ വച്ചതും സൈദുവിനും ഓരോ സംശയം വന്നു പിന്നെ എല്ലാം വരുമ്പോൾ നോക്കാമെന്നു വിചാരിച്ചു അവൻ ഭക്ഷണം കഴിച്ചു ഇറങ്ങി.

*******************************************************************************

(ഇതേ സമയം ഹൈദരാബാദ് ഓഫീസിൽ)

തന്റെ ക്യാബിന്റെ നേരെ നടക്കുകയായിരുന്നു ബോഷ്. റീജിയണൽ ഇൻചാർജ് രണ്ടു പേരും സ്ഥലത്തില്ലാത്തത് കൊണ്ട് അത്യാവശ്യം നല്ല പണിയുമുണ്ട്. പിന്നെ നാട്ടിലേക്ക് ചോദിച്ച ട്രാൻസ്ഫറിന്റെ കാര്യം ഇതുവരെയും വരാത്തത് അയാൾക്ക് നല്ല പോലെ തലവേദനയായി തോന്നി.

ക്യാബിനിൽ കയറി സിസ്റ്റം ഓപ്പൺ ചെയ്തു മെയിൽ ചെക്ക് ചെയ്തപ്പോൾ ആദ്യം തന്നെ വന്നു കിടന്നത് തന്റെ ട്രാൻസ്ഫറിനുള്ള മെയിൽ തന്നെയായിരുന്നു. അത് കണ്ടപ്പോൾ തന്നെ അയാൾക്ക് സന്തോഷമായി. അപ്പോഴേക്കും അയാൾക്ക് ഹെഡ് ഓഫീസിൽ നിന്നും കാൾ വന്നു.

“ഹലോ സാർ.”

“ഹലോ ബോഷ്, മെയിൽ കണ്ടിരുന്നോ?”

“യെസ് സാർ.”

“ഇന്നലെ മാനേജ്മെന്റ് തീരുമാനം എടുത്തതാ ബോഷിനെ കേരളത്തിൽ പുതിയതായി തുടങ്ങുന്ന പ്രൊജക്റ്റിൽ ഉൾപ്പെടുത്താൻ.”

“ഓഹ് താങ്ക്യൂ സാർ കുറെ നാളായി ഇതിനു വേണ്ടി കാത്തിരിക്കുന്നു.”

“കൂടുതൽ ഡീറ്റെയിൽസ് ഇപ്പോൾ തന്നെ മെയിൽ വരും അപ്പോൾ ശരി.”

അതും പറഞ്ഞു ഫോൺ വച്ചു അടുത്ത പണികളിലേക്ക് കടന്നു. ഫോൺ വിളിച്ചു ഈ വിവരം ജിത്തുവിനോട് പറയാൻ ശ്രമിച്ചെങ്കിലും അവൻ ഔട്ട്‌ ഓഫ്‌ കവറേജ് ആയിരുന്നു. അതുകൊണ്ട് അവന് മെസ്സേജ് അയച്ചു ഇട്ടു.

കുറച്ചു കഴിഞ്ഞതും പുതിയ മെയിലും കൂടി വന്നു. അതിലെ കാര്യങ്ങൾ വായിച്ചതും അയാൾ പെട്ടെന്ന് ഞെട്ടി.

 

അതെ തന്നെ എടുത്തത് ഇല്ലിക്കൽ പ്രൊജക്റ്റസിലോട്ട് ആണ് പിന്നെ കമ്പനി സി ഇ ഒ യുടെ പ്രതേക നിർദ്ദേശം കൂടിയുണ്ട് എന്ന് ആ മെയിലിൽ പ്രതേകം പരാമർശിച്ചിട്ടുണ്ട് അതും പെട്ടെന്ന് ജോയിൻ ചെയ്യണം എന്നും കൂടി പറഞ്ഞാണ് ആ മെയിൽ അവസാനിച്ചിരിക്കുന്നത്.

അതൊക്കെ വായിച്ചപ്പോൾ ബോഷിനു എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു പിന്നെ ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കാത്തത് കാരണം അയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചു എന്നുകൊണ്ടുള്ള മറുപടി മെയിലും അയച്ചു.

അപ്പോൾ തന്നെ അനൂപിന്റെ കാൾ അയാൾക്ക് വന്നു. അത് പ്രതീക്ഷിച്ചിരുന്ന കാൾ ആയത് കൊണ്ട് അയാൾ പെട്ടെന്ന് ഫോൺ അറ്റൻഡ് ചെയ്തു. പിന്നെ അവൻ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടു അയാൾ അവന് തന്നാൽ കഴിയുന്ന വിതം ചെയ്യാമെന്ന് ഉറപ്പും കൊടുത്തു.

****************************************************************************

2 Comments

Add a Comment
    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *