ഇല്ലിക്കൽ 7 [കഥാനായകൻ] 107

“ഏത് ടീം?”

“അത് ഇച്ചായനെ കാണാൻ വന്നില്ലേ ആ ടീം.”

അത് പറഞ്ഞതും റോബിന്റെ മുഖം ഒന്ന് ഇരുണ്ടു.

“നിനക്ക് പരിചയമില്ലാത്തയാളെ കൊണ്ട് നി എന്തിനാ ഈ പരിപാടിക്ക് പോയത്?”

റോബിന്റെ ചോദ്യത്തിന്റെ മൂർച്ച നല്ല പോലെ അറിയാമായിരുന്നു.

“അത് ഇച്ചായ അവൻ ഏകദേശം ഒരാഴ്ച എന്റെ കൂടെയുണ്ടായിരുന്നു. അപ്പോൾ എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചിരുന്നു.”

“അല്ല അവന്റെ പേരെന്താ.”

“മഹേഷേന്നാ എന്നോട് പറഞ്ഞത്.”

അത് കേട്ടപ്പോൾ ഒന്ന് അമർത്തി മൂളി കൊണ്ട് റോബിൻ തിരിച്ചു നടന്നു. ഇച്ചായന്റെ മുഖത്തു ഇതുവരെ കാണാത്ത ഗൗരവം കണ്ടപ്പോൾ റെജിക്കും ചെറിയ പേടി വന്നിരുന്നു. പ്രതേകിച്ചു മഹേഷ് മരിച്ചുവെന്നും അവന്റെ ബോഡി ആ കുളത്തിൽ നിന്നുമാണ് കിട്ടി എന്നും അറിഞ്ഞപ്പോൾ മുതൽ ചെറിയ ഭയം അവനെ പിടികൂടിയിരുന്നു.

*******************************************************************************

രാവിലെ ജിത്തുവിന്റെ എടുത്തേക്ക് പോകാൻ വേണ്ടി റെഡിയായി സൈദു വന്നപ്പോൾ മുർഷിയെ അവിടെയെങ്ങും കണ്ടില്ല.

“സീനേ മുർഷിയെവിടെ?”

“അവനിതുവരെ എഴുന്നേറ്റട്ടില്ലയിക്ക എന്തെ അവനും വരുന്നുണ്ടോ ഇങ്ങളുടെ കൂടേ?”

സൈദുവിന്റെ ചോദ്യത്തിന് മുറിയിൽ നിന്നും മറുപടി വന്നു.

“ഇന്നലെ വരുന്നുണ്ട് എന്നാണ് അവൻ പറഞ്ഞത് ഞാൻ വിളിച്ചു നോക്കട്ടെ.”

അതും പറഞ്ഞു അവൻ അടുത്തുള്ള റൂമിന്റെ ഡോറിൽ തട്ടി ഉള്ളിൽ നിന്നുമൊരു അനക്കവും ഇല്ലാത്തത് കൊണ്ട് അവനാ ഡോർ തുറന്നു ഉള്ളിൽ കയറിയപ്പോൾ തലവഴി മൂടി പുതച്ചു കിടന്നുറങ്ങുന്നവനെയാണ് കാണുന്നത്. സൈദു പതിയെ വന്നു അവനെ തട്ടി വിളിച്ചു പക്ഷെ ഒരു അനക്കവും ഉണ്ടായില്ല പിന്നെ വീണ്ടും തട്ടി വിളിച്ചപ്പോൾ ചെറുതായി അനങ്ങിയെങ്കിലും എഴുന്നേറ്റില്ല. സൈദു പിന്നെയൊന്നും നോക്കിയില്ല അവന്റെ നടുമ്പുറം നോക്കിയൊന്ന് കൊടുത്തതും അവൻ ഞെട്ടി എഴുനേറ്റു നിലവിളിച്ചു.

“അയ്യോ തല്ലല്ലേ ഞാനിനി അവളുടെ പിന്നാലെ നടക്കില്ല സത്യം.”

“എടാ കോപ്പേ ഇത് ഞാനാ. വെറുതെ ഒച്ചയുണ്ടാക്കി ബാക്കിയുള്ളവരെ പേടിപ്പിക്കല്ലേ.”

അവൻ ചുറ്റും കണ്ണോടിച്ചു പതിയെ ചമ്മിയ മുഖം കൊണ്ട് ചിരിച്ചു.

“മനുഷ്യനെ രാവിലെ നടക്കുമ്പുറത്ത് ചവിട്ടിയാണോ എഴുനേൽപ്പിക്കുന്നത്.”

“എടാ മ മ മണ്ടാ നീയല്ലേ ഇന്നലെ പറഞ്ഞത് അവരെ കാണാൻ വരുന്നുണ്ടെന്ന്. സമയമെത്രയായി എന്നാ നിന്റെ വിചാരം. വേഗം എഴുന്നേറ്റു വാടാ പോത്തെ.”

സൈദു തിരിച്ചു ചാടിയതും സൈദു പതിയെ എഴുനേറ്റിരുന്നു.

“ഞാനിന്നില്ല അളിയാ നല്ല ബോഡി പെയിനുണ്ട് ഇന്നലത്തേതായിരിക്കും.”

“ഒന്ന് പതിയെ പറ വധൂരി അവളെങ്ങാനും കേട്ടാൽ എന്റെയും നിന്റെയും ബോഡി എടുക്കാൻ പള്ളിയിൽ വിളിച്ചു പറഞ്ഞാൽ മാത്രം മതി. എന്നാൽ നി കിടന്നോ ഞാൻ പോകുന്നു.”

അതും പറഞ്ഞു സൈദു റൂമിൽ നിന്നും ഇറങ്ങി ഹാളിൽ എത്തിയപ്പോൾ അവന്റെ ഫോൺ അടിച്ചു. എടുത്തു നോക്കിയപ്പോൾ അനൂപ്പാണ്.

“ഹലോ അളിയാ എന്താടാ രാവിലെ തന്നെ.”

2 Comments

    1. കഥാനായകൻ

      ❣️

Comments are closed.