“ആഹ് റോബിച്ചായ എന്താ ഈ രാവിലെ തന്നെ?”
“എനിക്ക് നിന്നെ കാണണം പക്ഷെ വീട്ടിൽ വേണ്ട നിന്റെ ഓഫീസിലും വേണ്ട ഞാൻ സ്ഥലം പറയാം.”
“ശരി ഇച്ചായ. ഇച്ചായൻ സമയം ആകുമ്പോൾ വിളിച്ചു പറഞ്ഞാൽ മതി.”
അവൻ ഫോൺ വച്ചതും റോബിൻ തിരിച്ചു വീട്ടിലേക്ക് നടന്നു ഉള്ളിൽ കയറി നേരെ റെജിയുടെ റൂമിലേക്ക് പോയി ഡോറിൽ മുട്ടി. കുറച്ചു കഴിഞ്ഞപ്പോൾ സിനി വന്നു ഡോർ തുറന്നു.
“എന്താ ഇച്ചായ”
“അല്ല സിനി അവൻ എഴുന്നേറ്റോ? അവന് എങ്ങനെയുണ്ട് എന്ന് അറിയാനാ?”
“ഇപ്പോൾ കുഴപ്പമില്ല ഇച്ചായ ഞാനിപ്പോൾ എഴുനേൽപ്പിച്ചു ഇരുത്തതിയുള്ളു. ഞാൻ ഒന്ന് അടുക്കളയിൽ കയറട്ടെ രാവിലെ തന്നെ ഇച്ചേച്ചി നല്ല പണിയിലാ.”
അതും പറഞ്ഞു അവൾ അടുക്കളയിൽ പോയപ്പോൾ റോബിൻ മുറിയിൽ കയറി റെജിയുടെ എടുത്തു ഇരുന്നു. മൂക്കിൽ ചെറിയ കേട്ടുണ്ട് എന്നതൊഴിച്ചാൽ അവന് വേറെ കുഴപ്പമില്ല. അവൻ കണ്ണടച്ചു കിടക്കായിരുന്നു അപ്പോൾ റോബിൻ അവന്റെ തലയിൽ ചെറുതായി തലോടി. ആ തലോടൽ കൊണ്ടാണോ എന്ന് അറിയില്ല അവൻ കണ്ണ് തുറന്നു നോക്കി.
“വേദനയുണ്ടോടാ ഇപ്പോൾ.”
ഇല്ല എന്ന രീതിയിൽ റെജി പതിയെ തലയാട്ടി. പിന്നെ വീണ്ടും അവനെ നോക്കി ഇരുന്നപ്പോൾ റെജി പതിയെ ചോദിച്ചു.
“ഇച്ചായന് എന്തെങ്കിലും ചോദിക്കാനുണ്ടോ?”
അവൻ ചോദിച്ചപ്പോൾ റോബിൻ പതിയെ തലോടൽ നിർത്തി കുറച്ചു നേരം അവനെ നോക്കിയ ശേഷം പറഞ്ഞു തുടങ്ങി.
“നിന്നെ ഞാൻ പല തവണ തടഞ്ഞിട്ടുണ്ട് അത് നിന്നോടുള്ള ദേഷ്യംകൊണ്ടല്ല മറിച്ചു നിനക്കെന്തെങ്കിലും സംഭവിക്കുമോയെന്ന് ഭയനിട്ടാണ്. പിന്നെ നി അവരോട് പോയി തല്ല് കൂടി പണ്ടത്തെ പോലെ ആവർത്തിച്ചാൽ അത് സഹിക്കാനുള്ള ശക്തിയിനിയാർക്കുമില്ല. അമ്മച്ചിക്കറിയില്ല ഞങ്ങളെല്ലാം പറഞ്ഞത് നി ബിസിനസായി ബന്ധപ്പെട്ട് പുറത്ത് പോയിരിക്കുകയാണ് എന്നാണ്.”
അവൻ പറയുന്നത് കേട്ടു എന്നല്ലാതെ റെജി തിരിച്ചൊന്നും പറഞ്ഞില്ല. അത് കണ്ടപ്പോൾ റോബിൻ പതിയെ വീണ്ടും പറഞ്ഞു തുടങ്ങി.
“നിന്നോട് ഞാൻ പല തവണ പറഞ്ഞതാണ് ഇപ്പോഴും പറഞ്ഞത് പിന്നെ നിനക്ക് ഇനിയെങ്കിലും മനസ്സിലായാൽ മതി. അല്ലെങ്കിൽ നിന്നെ സ്നേഹിച്ചു സ്വന്തം വീട്ടിൽ നിന്നു ഇറങ്ങി വന്ന ആ പെങ്കൊച്ചിന്റെ ജീവിതം കൂടി പോകും.”
അതും പറഞ്ഞു എഴുനേറ്റു നടന്ന റോബിൻ പതിയെ അവന്റെ നേരെ തിരിഞ്ഞു.
“അല്ലടാ അന്ന് നിന്റെ കൂടെ ഉണ്ടായവൻ ആരാണ്?”
റോബിൻ ചോദിച്ചതും റെജിയുടെ മുഖം മാറി എന്തോയൊരു പേടി അലട്ടുന്ന പോലെയായി.
“അത് മറ്റേ ടീമിന്റെ കൂടെ വന്നവനാ.”
Good.