ഇങ്ങനെയും ഒരച്ഛൻ 43

അതെനിക്ക് സഹിക്കാൻ കഴിയാത്തതിനും അപ്പുറമായിരുന്നു..

അമ്മയുടെ മുഖത്തെ പരിഹാസം കലർന്ന ചിരിയും അച്ഛന്റെയീ വാക്കുകളും എന്നെയേറെ വേദനിപ്പിച്ചു ..

എല്ലാം കൃത്യമായി ഇതിലുണ്ടെന്നും പറഞ്ഞ് അചഛൻ എന്റെ നേരെ കുറെ ഫയലുകൾ നീട്ടി..
അതു വാങ്ങി മേശയുടെ മുകളിൽ വലിച്ചെറിഞ്ഞതും നിരവധി കുട്ടികളുടെ ഫോട്ടോയും കുറെ പത്ര കട്ടിംഗുകളും അതിൽ നിന്നും ചിതറിത്തെറിച്ചു…

അച്ഛൻ പറഞ്ഞത് സത്യമായിരുന്നു ഞാനറിയാതെ അച്ഛനു മറ്റൊരു കുടുംബം ഉണ്ടായിരുന്നു ….
“ഒരു അനാഥമന്ദിരം “….

അതിൽ കുറെ കുട്ടികളും അന്തേവാസികളും..

ഇവർക്കു വേണ്ടിയാണ് നിന്റെ യച്ഛൻ പിശുക്കനായി ജീവിച്ചതും എല്ലാം അവർക്കായി ദാനം ചെയ്തതും…
അനിയേട്ടനും അമ്മയും അതു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..

ഇങ്ങനെ ഒരച്ഛനെ കിട്ടിയത് എന്റെ മാത്രം ഭാഗ്യവും അഭിമാനവുമാണെന്ന് അന്നാദ്യമായി എനിക്ക് തോന്നി. അച്ഛനോടുള്ള അടങ്ങാത്ത ദേഷ്യം ഒരു ആവി ആയി മറയുമ്പോൾ അച്ഛനെ ഓർത്തു അഭിമാനത്തോടെ എന്റെ കണ്ണുനീര് തടങ്ങൾ ചാലിട്ടൊഴുകി..