ആ നിമിഷം 11

ഇത്രയൊക്കെ കേൾക്കുമ്പോൾ അവളെ രക്ഷിക്കണം എന്നുണ്ട്.. പക്ഷെ ഒരിക്കലും സാധിക്കില്ല അവളെ ഈ ലോകത്തു നിന്നും രക്ഷിക്കാൻ.

ഒരുപാട് വിഷമത്തോടെ ഇരിക്കുമ്പോൾ മുഖം കഴുകി തുടച്ചു അവൾ അരികിൽ വന്നു….

സർ 1 hour മുടിഞ്ചിറുച്… ഫേസ് വാഷ് പണ്ണിടിങ്ക സർ..

ശരിയാണ്… എല്ലാം നടന്നവൻ പോലെ മുഖം കഴുകി സന്തോഷത്തോടെ വേണം പുറത്തുപോകാൻ… അതാണ്‌ അവിടുത്തെ നിയമം…

ഞാൻ ബാത്രൂം ലക്ഷ്യമാക്കി നടന്നു…. മുഖം കഴുകുമ്പോൾ മനസ്സിൽ ഒന്ന് മാത്രം ആയിരുന്നു, കുറ്റബോധം….

സ്നേഹത്തോടെ അമ്മ തന്നുവിട്ട പണതിന് വില നൽകാത്തതിൽ കുറ്റബോധം…
അതുപോലെ ഇനി ഒരു പെൺകുട്ടിയും ഈ തെരുവിൽ എത്തരുതേ എന്ന പ്രാർത്ഥനയും…

എല്ലാ ആഗ്രഹവും അവിടെ കഴുകി കളഞ്ഞു പുറത്തിറങ്ങുമ്പോൾ അവൾ നിറഞ്ഞ പുഞ്ചിരിയുമായി വാതിൽ തുറന്ന് പിടിച്ച് നിൽപ്പുണ്ടായിരുന്നു എനിക്ക് പുറത്തേക്കിറങ്ങാനും അടുത്ത ആൾക്കുള്ള രംഗപ്രവേശനത്തിനുമായി…

അവിടെ നിന്നും പുറത്തിറങ്ങി നടക്കുമ്പോൾ ഒന്നുടെ തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല,

എന്നെ തന്നെ ഉറ്റുനോക്കി അവൾ ആ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു…

ആ കണ്ണുകളിൽ ഈ നരകത്തിൽ നിന്നും രക്ഷിക്കൂ എന്ന യാചന ഉണ്ടോ….

അറിയില്ല….