ആ നിമിഷം 11

അവളിലേക്ക്‌ മുഖം തിരിച്ചു ചോദിച്ചപ്പോൾ മറുപടി ഒരു പുഞ്ചിരി മാത്രം ആയിരുന്നു…

എന്താ ചിരിച്ചു തള്ളിയത്….?

ഞാൻ പറയുന്ന മലയാളം മനസ്സിലാകുന്നുണ്ടോ..?

തെരിയും, എനക്ക് മലയാളം സേത്ത് 5 മൊഴികൾ നല്ലാ പുരിയും…

എന്നാ പറ, ഇയാളെങ്ങിനെ ഇവിടെ എത്തി..?
ഈ ജോലി വേണ്ടെന്നു വെച്ചൂടെ..,?

എതുക്ക് സർ..? യാരുക്കാക .? എന്ന ഇങ്കെ വിട്ടിട്ടു പോണതെ ഏ അപ്പാ താ.. വീട്ടിലെ അപ്പെല്ലാ അവളവ്‌ കഷ്ടം….അവങ്ക പസി അടക്കർത്ക്കു എന്ന ഇങ്കെ വിട്ടിട്ട്പോകുമ്പോത് എനക്ക് വയസ്സ് 14… ഇത്തനകാലമാ ഇങ്കെ താൻ വേല പൻഡ്രെ.. വീട്ടിലിരുന്ത്‌ ഇതുവരെയ്ക്കും എന്നെയാരും തേടി വരലെ സർ.. ഏൻ ഓടമ്പാലെ ശാപ്പിടുമ്പോത് ഒരു വാട്ടിയാവത് എന്ന ന്യാവകം വരാതാ സർ.?. ആനാ യാരുമേ വരലേ സർ.. ഇങ്കെ എത്തനയോ പേര് കാതകെതിറന്ത് വെളിയിൽ പോകുമ്പോത് ഏൻ നെഞ്ചിലെ വെച്ചിട്ട് പോറ നോട്ലെ തെരിയും സർ അവങ്ക എങ്കിട്ടെ ഇരുന്തു എവളവ് സന്തോഷമാ പോകിറാങ്കന്ന്…. ആനാ എനക്കുള്ളെ തുടിക്കിറ വേദന മറ്റും യാരുമേ കേക്കറുതില്ലെ സർ….

നാ ഇപ്പൊ ഇതെല്ലാ ഉങ്കൾക്കിട്ടെ സെല്ലിട്ടിറുക്കെ..ഈ ഒരു മണി നേരം മുടിയുമ്പോത് നീങ്കലും വിട്ടിട്ടു പോയിടുവീങ്ക….കൊഞ്ചനേരത്തുക്ക് അപ്പുറം ഇന്നൊരുത്തർ വന്തിടുവാര്… ഇത് താ സർ എങ്ക ഉലകം…

അവൾ നിറഞ്ഞ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ബാത്റൂമിലേക്കു ഓടി…

ഇതുപോലെ എത്ര ജീവിതങ്ങൾ ഇതിനുള്ളിൽ പെട്ടുപോയിട്ടുണ്ടാകും…
കുറച്ചു നേരത്തെ സുഖതിന് വേണ്ടി ചെല്ലുമ്പോൾ ആരും ചോദിക്കില്ല അവരുടെ ഉള്ളിലെ വിഷമങ്ങൾ..
സത്യമല്ലേ….?

ഒന്നും വേണ്ടായിരുന്നു….