ആലീസ് 18

ഇച്ചായന്‌ എന്നോട് ഒരു സ്നേഹവും ഇല്ല പണ്ടൊക്കെയായിരുന്നു എങ്കിൽ ഇച്ചായന്‌ ഞാനെന്നു പറഞ്ഞാൽ ജീവനായിരുന്നു
എന്നെ ഒരുനേരം കണ്ടില്ലെങ്കിൽ ഉടൻ ഫോൺ ചെയ്യും

ഇപ്പോൾ അങ്ങനെയൊന്നുമല്ല,
വല്ലപ്പോഴും വിളിച്ചാലായി ഇപ്പോൾ വിളിച്ചിട്ട് ഒരാഴ്ചയായി ആളിന്റെ ഒരു വിവരവുമില്ല
താനും

കല്യാണശേഷം ഇച്ചായൻ ആകെ മാറിയിരിക്കുന്നു ,
ആലീസ് സങ്കടത്തോടെ സ്റ്റീഫനോട് പറഞ്ഞു

ആലീസേ ജെയിംസിന് നീയെന്നു പറഞ്ഞാൽ ജീവനാണ് അതിപ്പോളും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം അല്ല അതുതന്നെയാണ് സത്യവും

പക്ഷെ എന്തുകൊണ്ടോ അവനെ എനിക്കിപ്പോൾ മനസിലാക്കാൻ സാധിക്കുന്നില്ല
അവന്റെ ഉള്ളിൽ എന്തോ ഉണ്ട് കുറെ നാളായി അവനെ എന്തോ വല്ലാതെ അലട്ടുന്നുണ്ട്

ഒരുപക്ഷെ അതാകാം
വളരെപ്പെട്ടെന്നു ജോലിയിൽ നിന്ന് രാജിവച്ചതും എവിടെ എന്ന് അറിയാതെയുള്ള ഈ അജ്ഞാതവാസവും
സ്റ്റീഫൻ തുടർന്നു ,,

ഒന്നുറപ്പ്
എനിക്കറിയാവുന്ന

സുബൈദാർ മേജർ ജെയിംസ്

ഭീരുവല്ല അവന് ഒളിച്ചോടാൻ കഴിയില്ല
യുദ്ധമുഖങ്ങളിൽ പോലും അതിശയിപ്പിക്കുന്ന പോരാട്ടമായിരുന്നു അവന്റെത്

മുംബൈയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗല്ലികളിൽ നിന്നും രാജ്യമറിയുന്ന പട്ടാളക്കാരനിലേക്കുള്ള വളർച്ചയിൽ പലതും നഷ്ടപ്പെടുത്തിയ ജെയിംസ് ,

സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുന്ന ജെയിംസ്