*…………….*………………*…………….*…………….*ഇതേ സമയം ആരതിയുടെ വീട്ടിൽ…..
കുളികഴിഞ്ഞു ഡ്രെസ്സും മാറി താഴേക്കു ചെല്ലുമ്പോൾ അച്ഛൻ താഴെ ഉണ്ടായിരുന്നു.
ഞാൻ മെല്ലെ പടികൾ ഇറങ്ങി താഴെ എത്തി. ഇറങ്ങി ചെന്നപ്പോൾ തന്നെ അച്ഛന്റെ ചോദ്യം
എങ്ങോട്ടേക്ക?
ഞാൻ ഭയത്തോടെ പറഞ്ഞു. കോളേജിലേക്ക്
എന്നാൽ ഇന്ന് പോവണ്ട. അമ്മ എന്ന് പറയുന്ന ആ സ്ത്രീയുടെ ആയിരുന്നു മറുപടി.
എന്താ കാര്യം എന്ന് ചോദിച്ചതും ചെക്കിട് അടച്ചുള്ള അടിയായിരുന്നു കിട്ടിയത്.
കാര്യം അറിഞ്ഞാലേ നീ പോകാതിരിക്കൂ.
പിന്നെ ഒന്നും പറയാൻ നിന്നില്ല. കണ്ണിൽ തങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ മുറിയിലേക്ക് പോയി..
റൂമിലേക്കു ചെന്നതും കണ്ണിൽ നിറഞ്ഞ കണ്ണുനീർതുള്ളി ഒരു കടലായ് മാറാൻ അധികനേരം വേണ്ടിവന്നില്ല…
കരച്ചിൽ ഒന്ന് കുറഞ്ഞപ്പോൾ മെല്ലെ എഴുന്നേറ്റ് ഷെൽഫിനടുത്തേക്ക് നടന്നു.
അതിനുള്ളിൽ അവൾ നിധി പോലെ സൂക്ഷിച്ച അവളുടെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോ എടുത്തു…..
അവൾ അവരോടായി പറഞ്ഞു…
അമ്മേ അച്ഛാ ഇന്ന് എന്റെ പിറന്നാളാ….ഇന്നും അവരുടെ കയ്യിൽ നിന്ന് നല്ല സമ്മാനം കിട്ടി. എന്തിനാ അച്ഛാ, അമ്മേ എന്നെ ഒറ്റക്കാക്കിയത്…..
പെട്ടന്ന് എഴുത്തിയാൽ മതി കാത്തിരിക്കാൻ വയ്യ
ബ്രോ
പേജ് കൂട്ടി എഴുതു 10 പേജ് മിനിമം എഴുതു
തീർച്ചയായും….
what is this?
എന്റെ മാഷേ, ഒരു കഥ എഴുതി പൂർത്തിആക്കിയിട്ടു വേണം പോസ്റ്റ് ചെയ്യേണ്ടത്. കഥാകൃത്തിനാകണം കഥയുടെ മൊത്തം നിയന്ത്രണം, അല്ലാതെ വായനക്കാരനല്ല. എന്തെഴുതണം എന്ന് വായനക്കാരനല്ല പറയേണ്ടത്. പഴയ എഴുത്തുകാരൊന്നും വായനക്കാരോട് ചോദിച്ചിട്ടല്ല എഴുതിയിരുന്നത്. അതു ഓർക്കുന്നത് നന്ന്.
??thanks..
❤️❤️❤️