എടി സത്യം ആണോ നീ ഈ പറയുന്നേ. ഞാൻ ആണ് അത് ചോദിച്ചത്.
അല്ലടാ പൊട്ടാ നുണ ?. ഞാൻ എന്തിനാടാ തെണ്ടി കള്ളം പറയുന്നേ.
ശേ……
അല്ലടാ അവളുടെ പിറന്നാളിന് നീ എന്തിനാ ഇങ്ങനെ കിടന്നു വെപ്രാളം അടിക്കുന്നെ.
ദേവൂന്റെ ആയിരുന്നു ചോദ്യം..
അപ്പോഴാണ് എന്റെ വെപ്രാളം എനിക്ക് തന്നെ മനസിലായത്. പക്ഷെ ഞാൻ നോക്കിയത് വിഷ്ണുവിനെയാണ് അവൻ അതൊന്നും കാര്യമാക്കാതെ നിൽക്കുകയാണ്.
എനിക്ക് എന്ത് വെപ്രാളം. ഇത് നല്ല കൂത്തു.
ഉവ്വ…. ഉവ്വ…. ദേവു എന്നെ ആക്കി ചിരിച്ചു.
ഞാൻ തിരിച്ചും ഒരു വളിഞ്ഞ ചിരി ചിരിച്ചു.
എടാ അപ്പൊ എന്താ പ്ലാൻ. വിഷ്ണുവായിരുന്നു ചോദിച്ചത്.
നല്ലൊരു കേക്ക് വാങ്ങണം. പിന്നെ എല്ലാവർക്കും കൂടെ നല്ലൊരു ഹോട്ടലിൽ കേറി ഫുഡ് കഴിക്കാം പിന്നെ ചില്ലറ ഷോപ്പിംഗ്. ദേവു ആണ് പറഞ്ഞത്.
ഞങ്ങളും ഒക്കെ പറഞ്ഞു. പക്ഷെ എന്റെ മനസ്സിൽ അവൾക്ക് വേറെ എന്തേലും വാങ്ങി കൊടുക്കണം എന്ന് ഉണ്ടായിരുന്നു.
പുതിയൊരു ജീവിതത്തിനായുള്ള തുടക്കം ആണെന്ന് ഞാൻ പോലും അപ്പോൾ അറിഞ്ഞിരുന്നില്ല…
പെട്ടന്ന് എഴുത്തിയാൽ മതി കാത്തിരിക്കാൻ വയ്യ
ബ്രോ
പേജ് കൂട്ടി എഴുതു 10 പേജ് മിനിമം എഴുതു
തീർച്ചയായും….
what is this?
എന്റെ മാഷേ, ഒരു കഥ എഴുതി പൂർത്തിആക്കിയിട്ടു വേണം പോസ്റ്റ് ചെയ്യേണ്ടത്. കഥാകൃത്തിനാകണം കഥയുടെ മൊത്തം നിയന്ത്രണം, അല്ലാതെ വായനക്കാരനല്ല. എന്തെഴുതണം എന്ന് വായനക്കാരനല്ല പറയേണ്ടത്. പഴയ എഴുത്തുകാരൊന്നും വായനക്കാരോട് ചോദിച്ചിട്ടല്ല എഴുതിയിരുന്നത്. അതു ഓർക്കുന്നത് നന്ന്.
??thanks..
❤️❤️❤️