തലവേദന ആയിരുന്നു. അതാ വരാഞ്ഞേ…..
അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി…..
ഞാൻ നോക്കുന്നത് കണ്ടതും അവൾ തല താഴ്ത്തി.അപ്പോഴാണ് ആരതി അങ്ങോട്ട് വരുന്നത്.
വന്നപാടെ എന്താടാ രണ്ടും കൂടെ കത്തി അടിച്ചു നിൽക്കുന്നത്.
അവളെ കണ്ടപ്പോൾ ഇന്നലത്തെ സംഭവങ്ങൾ എല്ലാം ഓർമ വന്നെങ്കിലും. ഞാൻ പുറത്തൊന്നും കാണിക്കാതെ അവളോട് സംസാരിച്ചു.
അങ്ങനെ ഓരോന്ന് പറഞ്ഞ് ഞങ്ങൾ ക്ലാസ്സിലേക്ക് കയറി. വിഷ്ണുവിനെ അന്വേഷിച്ചപ്പോൾ അവരോട്,അവൻ ഒരു ഫങ്ക്ഷന് പോയേക്കന്നു പറഞ്ഞു..
അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം ദേവു എന്നെ ഫോണിൽ വിളിച്ചത്. നാളെ നേരത്തെ കോളേജിൽ വരണം എന്ന്… എന്താണ് എന്ന് ചോദിച്ചപ്പോൾ അത് അവിടെ വച്ച് പറയാം എന്നായിരുന്നു മറുപടി…
ഞാൻ നേരെ വിഷ്ണുവിനെ വിളിച്ചു നാളെ നേരത്തെ പോണം എന്ന് പറഞ്ഞു. കൂടുതൽ ഒന്നും ചോദിക്കാതെ അവൻ ഒക്കെ പറഞ്ഞു. (പൊതുവെ ഞങ്ങൾ ആൺകുട്ടികളുടെ ചങ്കുകൾ അങ്ങനെ ആണ്. വരാൻ പറഞ്ഞാൽ കൂടെ വരും. അത് ഏത് സമയത്താണേലും.)
അന്ന് രാത്രി എന്തിനാണ് എന്ന് ആലോചിച്ചു തല പുണ്ണാക്കി എപ്പോഴോ നിദ്ര ദേവി ഉറക്കത്തെ നൽകി..
പിറ്റേന്ന്..രാവിലെ അലാറം അടിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്.എണീറ്റ് പ്രഭാത കാര്യങ്ങളും കളരിയും കഴിഞ്ഞ് കോളേജിൽ എത്തി. ഞങ്ങളെയും കാത്ത് ദേവു കോളേജിൽ നില്കുനുണ്ടായിരുന്നു.
ഇറങ്ങിയപാടെ അവൾ ഓടിവന്നു. എടാ ഇന്ന് കോളേജിൽ കേറണ്ട.
വിഷ്ണു :ഏഹ്! അത് ന്താടി
ടാ പൊട്ടാ ഇന്ന് ആരതിയുടെ പിറന്നാൾ ആണ്.
ഏഹ്! ഇപ്പൊ കിളി പോയത് എനിക്കാണ്…
ശേ. (പ്രേമിക്കുന്ന പെണ്ണിന്റെ പിറന്നാൾ അറിയാത്ത ആദ്യത്തെ അലവലാതി ഞാൻ ആയിരിക്കും. എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു.)
പെട്ടന്ന് എഴുത്തിയാൽ മതി കാത്തിരിക്കാൻ വയ്യ
ബ്രോ
പേജ് കൂട്ടി എഴുതു 10 പേജ് മിനിമം എഴുതു
തീർച്ചയായും….
what is this?
എന്റെ മാഷേ, ഒരു കഥ എഴുതി പൂർത്തിആക്കിയിട്ടു വേണം പോസ്റ്റ് ചെയ്യേണ്ടത്. കഥാകൃത്തിനാകണം കഥയുടെ മൊത്തം നിയന്ത്രണം, അല്ലാതെ വായനക്കാരനല്ല. എന്തെഴുതണം എന്ന് വായനക്കാരനല്ല പറയേണ്ടത്. പഴയ എഴുത്തുകാരൊന്നും വായനക്കാരോട് ചോദിച്ചിട്ടല്ല എഴുതിയിരുന്നത്. അതു ഓർക്കുന്നത് നന്ന്.
??thanks..
❤️❤️❤️