ആരതി [ഏകാകി] 117

കോളേജിന്റെ കവാടം കടന്നു കുടു കുടു ശബ്ദത്തിൽ തന്നെ എന്റെ വണ്ടി മുന്നോട്ട് പോയി. പോകുന്ന വഴിയിൽ തന്നെ ഒരുപാട് കണ്ണുകൾ ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു.കോളേജല്ലേ സ്വാഭാവികം!

ആഹാ കൊള്ളാലോ എവിടെ നോക്കിയാലും നല്ല കിളികൾ ആണല്ലോ വണ്ടിയിൽ നിന്ന് ഇറങ്ങിയതും വിഷ്ണു പറഞ്ഞു.

കോഴി എന്നും കോഴി തന്നെ എന്ന് ഞാനും പറഞ്ഞു.

നന്നായി ഒന്ന് ഇളിച്ചു കാണിച്ച് അവൻ എന്നെ നോക്കി

അങ്ങനെ വണ്ടിയും പാർക്ക്‌ ചെയ്തു അവനുമായി പോകുമ്പോഴാണ്. ആദ്യ കുരിശ് മുൻപിൽ പെട്ടത്. വേറെ ആര് സീനിയർസ്. ഒരു കീഴ് വഴക്കം വച്ചു ഒരു റാഗിംഗ് പതിവാണലോ. അങ്ങനെ ഞങ്ങൾക്കും കിട്ടി

കോപ്പ് ആദ്യ ദിവസം തന്നെ TC കയ്യിൽ കിട്ടുമോടാ വിഷ്ണുവാണ് അത് പറഞ്ഞത്.

നോക്കാം എന്നും പറഞ്ഞു ഞാനും നടന്നു.

എന്നാൽ ഞങ്ങളോട് ഓരോന്ന് ചോദിച്ചു റാഗിംഗ് തുടങ്ങിയപ്പോഴാണ്  അജു എന്നും പറഞ്ഞൊരു വിളി ഞാൻ കേട്ടത്.നോക്കിയപ്പോൾ ഞാൻ കണ്ടത് ശ്രീജിത്തേട്ടനെ ആണ്.കളരിയിൽ എന്റെ സീനിയർആണ് .

 ഞാനുമായി നല്ല കമ്പനി ആണ്.

കണ്ട പാടെ എന്നെ വന്ന് കെട്ടിപിടിച്ചു. തിരിച്ചു ഞാനും.

നീ ഈ കോളേജിൽ ആണ് എന്ന് വരുന്നത് എന്ന് നിനക്കൊന്നു പറയർന്നില്ലെടാ.

അത് ചേട്ടാ ഞാൻ വിട്ട് പോയതാണ്.

നല്ലയാള നീ…. നിനക്കെങ്കിലും എഴുന്നള്ളിക്കാർന്നില്ലെടാ എന്ന് പറഞ്ഞു വിഷ്ണുവിന് നേരെ തിരിഞ്ഞു.

അവൻ ഒരു വളിഞ്ഞ ചിരി ചിരിച്ചു… അത് പിന്നെ എന്നും പറഞ്ഞു തപ്പി തടഞ്ഞു.

അല്ല നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നെ ക്ലാസ്സിൽ കേറുന്നില്ലേ.

അത് പിന്നെ ചേട്ടാ ഇവർക്കു ഞങ്ങളെ ഒന്ന് പരിചയപ്പെടണം എന്ന്. വിഷ്ണുവാണ് അത് പറഞ്ഞത്.

അപ്പോഴാണ് ശ്രീജിത്തേട്ടൻ പുറകിൽ നിൽക്കുന്നവരെ ശ്രെധിച്ചത്.

എന്താടാ റാഗിംഗ് ആണോടാ എന്ന ഒരു ഗൗരവം നിറഞ്ഞ ഒരു ചോദ്യം.

അവർ ഒന്ന് പരുങ്ങി. എന്നിട്ട് ചേട്ടനോട് പറഞ്ഞു

ഏയ്യ് ഞങ്ങൾ ചുമ്മാ പരിചയ പെടാൻ വെറുതെ..?

അങ്ങനെ ആണേൽ നിങ്ങൾക്ക് കൊള്ളാം എന്റെ അനിയന്മാര അവരെ ചൊറിയാൻ നിൽക്കണ്ട. കേട്ടല്ലോടാ.

ഇല്ല ശ്രീജിത്ത്‌ എന്നും പറഞ്ഞു അതിൽ ഒരുത്തൻ നാന്നായി ഒന്ന് ഇളിച്ചു.

അപ്പോഴാണ് ഞങ്ങള്ക്ക് ചേട്ടന്റെ റേഞ്ച് മനസിലായത്.

അതും പറഞ്ഞു ചേട്ടൻ ഞങ്ങളെയും കൊണ്ട് കോളേജിന് ഉള്ളിലേക്കു നടന്നു പോകുന്ന വഴിക്ക് എല്ലാവരും ചേട്ടനോട് കയ്യൊക്കെ കാണിക്കുന്നുണ്ട്.

അത് കണ്ട് വിഷ്ണു ചോദിച്ചു. ചേട്ടന് നല്ല ഫാൻസ്‌ ആണെന്ന് തോന്നുന്നല്ലോ…

അത് വേറൊന്നും അല്ലടാ ഈ കോളേജിലെ ചെയർമാൻ അല്ലെ അതുകൊണ്ടാ.

അത് കേട്ട് ഞാനെടകം കിളി പോയി…..

  • പരിചയം ഉണ്ടെങ്കിലും ആള് ചെയർമാൻ ആണെന്ന് പുതിയ അറിവായിരുന്നു….

അങ്ങനെ നടന്നു നടന്നു ക്ലാസ്സ്‌ ചേട്ടൻ കാണിച്ചു തന്നു. എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു. വിളിക്കാം എന്ന് പറഞ്ഞു ഞങ്ങളും നടന്നു.

7 Comments

  1. Kollam. Baaki prathekshikunnu. Nalloru thudakam akattte… Il

  2. കഥയൊക്കെ കൊള്ളാം bro but theme പഴകിയത് പോലെ ഇണ്ട് ക്ലിഷേ @റെഡ്ഢി bro പറഞ്ഞപോലെ variety കൊണ്ടുവാ appam പൊളിക്കും.

  3. യദുകുല വെങ്കിടേശ്വര രാജശേഖര റെഡ്ഡി

    ഞാൻ നിരുത്സാഹപ്പെടുത്തുകയല്ല…

    ഈ theme ഒന്ന് മാറ്റി പിടിച്ചൂടെ….

    1.പണക്കാരൻ ആയ ഒരു തന്ത…

    2.കോളജിൽ സീനിയർസ് മായി അടി,

    3.fighter ആയ നായകൻ,

    4.അതിനിടയിൽ love…..

    ഇതൊക്കെ ഇവിടെ ഓടി ഓടി എത്ര ജോഡി ചെരുപ്പ് തീർന്നതാ… ?

    ഇവിടെ വരുന്ന love story കൾ observe ചെയ്താൽ ഏതൊരാൾക്കും തോന്നുന്ന കാര്യങ്ങളാണ് ഇതൊക്കെ…..

    ( ഈ പതിവിൽ നിന്നും വ്യത്യസ്തമായി എഴുതുന്നവർക്ക് ലൈക്കും കമന്റ് സപ്പോർട്ടും കൂടുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കും)

    കഴിവതും വ്യത്യസ്തത വരുത്താൻ ശ്രമിക്കുക……….. അതിനനുസരിച്ച് ആൾക്കാരുടെ അഭിപ്രായങ്ങളും ലൈക്കും കൂടും…..

    ഒരിക്കൽകൂടി ഞാൻ പറയുകയാണ്.,
    ഒരിക്കലും നിങ്ങളെ നിരുത്സാഹപ്പെടുത്തിയതല്ല……

    പോരായ്മകൾ മനസ്സിലാക്കുമ്പോഴാണ് ഒരു യഥാർത്ഥ എഴുത്തുകാരൻ ആകുന്നത്

    എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞു എന്നേയുള്ളൂ…………

    1. ആദ്യമായത്കൊണ്ടാണ് പരമാവധി പുതുമ കൊണ്ട് വരാൻ ശ്രെമിക്കാം.

  4. Romance kadhakaludae same thudakkam.orumattuvum illa.athukondu thannae ippo onnum parayanumilla.

  5. First ✌️?

    1. Yes?

Comments are closed.