വീട്ടിലേക് വന്നപ്പോൾ തന്നെ അച്ഛൻ പൂമുഖത്തു പത്രം വായിച്ചു ഇരിപ്പുണ്ട്.നല്ലൊരു ചിരിയും പാസാക്കി ഞാൻ കുളിക്കാൻ ആയി റൂമിൽ കയറി.
കുളികഴിഞ്ഞു ഡ്രെസ്സും മാറി താഴോട്ട് ചെന്നു.
അപ്പോഴുകും ന്റെ ദേവൂട്ടി നല്ല പുട്ടും കടലയും ഉണ്ടാക്കി വച്ചിരുന്നു.ഞാൻ അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് പുട്ടും കടലയും തട്ടിക്കൊണ്ടിരുന്നു. കഴിച്ചു കഴിഞ്ഞു അമ്മയോട് യാത്ര പറഞ്ഞു കോളേജിലേക്ക് ഇറങ്ങി. നേരെ എന്റെ ബുള്ളറ്റും കൊണ്ട് വിഷ്ണുവിന്റെ വീട്ടിലേക്ക് പോയി.അവിടെ ചെന്നപ്പോൾ അവന്റെ അനിയത്തി ചിന്നു ഉമ്മറത്തിരിക്കുന്നു. എന്നെ കണ്ടതും അജു ചേട്ടാ എന്നും വിളിച്ചു എന്റെ അടുത്തേക്ക് ഓടി വന്നു.പിന്നെ അവളോട് കുറച്ച് നേരം കത്തി വച്ചു അവനു വേണ്ടി വെയിറ്റ് ചെയ്തു. ഞങ്ങളുടെ സംസാരം കേട്ട് അവന്റെ അമ്മ പുറത്തേക്ക് വന്നു..
എന്താടാ അജു നീ വന്നിട്ട് ഉമ്മറത്തു ഇരുന്നത് അകത്തോട്ടു വാടാ ചായകുടിക്കാം എന്ന്.നല്ല ഇഡലിയും സാമ്പാറും ഉണ്ട്.
ഫുഡിന്റെ കാര്യത്തിൽ നോ കോംപ്രമൈസ് ആയ കാരണം കേട്ടപാതി ഞാൻ അകത്തു ചെന്നു സാമാന്യം നല്ല രീതിയിൽ തന്നെ കഴിച്ചു. അപ്പോഴാണ് വിഷ്ണു ഡ്രസ്സ് മാറി വരുന്നത്. പിന്നെ അവനും കൂടെ ഇരുന്നു കഴിച്ചു. ശേഷം ഞങ്ങൾ കോളേജിലേക്ക് നീങ്ങി.
ഞാൻ പറഞ്ഞില്ലാലോ ഞങ്ങൾ രണ്ട് പേരും ഒരേ കോളേജിൽ ആണ് പഠിക്കുന്നത്. ആദ്യ ദിവസമാണ് ഇന്ന്. അത് കൊണ്ട് തന്നെ അത്യാവശ്യം നല്ലപോലെ ഒരുങ്ങിയാണ് പോയത്.
വിഷ്ണുവിന്റെ അനിയത്തിയോട് യാത്രയും പറഞ്ഞു ഞങ്ങൾ എന്റെ ബുള്ളറ്റിൽ കോളേജിലേക്ക് പോയി.
Kollam. Baaki prathekshikunnu. Nalloru thudakam akattte… Il
കഥയൊക്കെ കൊള്ളാം bro but theme പഴകിയത് പോലെ ഇണ്ട് ക്ലിഷേ @റെഡ്ഢി bro പറഞ്ഞപോലെ variety കൊണ്ടുവാ appam പൊളിക്കും.
ഞാൻ നിരുത്സാഹപ്പെടുത്തുകയല്ല…
ഈ theme ഒന്ന് മാറ്റി പിടിച്ചൂടെ….
1.പണക്കാരൻ ആയ ഒരു തന്ത…
2.കോളജിൽ സീനിയർസ് മായി അടി,
3.fighter ആയ നായകൻ,
4.അതിനിടയിൽ love…..
ഇതൊക്കെ ഇവിടെ ഓടി ഓടി എത്ര ജോഡി ചെരുപ്പ് തീർന്നതാ… ?
ഇവിടെ വരുന്ന love story കൾ observe ചെയ്താൽ ഏതൊരാൾക്കും തോന്നുന്ന കാര്യങ്ങളാണ് ഇതൊക്കെ…..
( ഈ പതിവിൽ നിന്നും വ്യത്യസ്തമായി എഴുതുന്നവർക്ക് ലൈക്കും കമന്റ് സപ്പോർട്ടും കൂടുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കും)
കഴിവതും വ്യത്യസ്തത വരുത്താൻ ശ്രമിക്കുക……….. അതിനനുസരിച്ച് ആൾക്കാരുടെ അഭിപ്രായങ്ങളും ലൈക്കും കൂടും…..
ഒരിക്കൽകൂടി ഞാൻ പറയുകയാണ്.,
ഒരിക്കലും നിങ്ങളെ നിരുത്സാഹപ്പെടുത്തിയതല്ല……
പോരായ്മകൾ മനസ്സിലാക്കുമ്പോഴാണ് ഒരു യഥാർത്ഥ എഴുത്തുകാരൻ ആകുന്നത്
എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞു എന്നേയുള്ളൂ…………
ആദ്യമായത്കൊണ്ടാണ് പരമാവധി പുതുമ കൊണ്ട് വരാൻ ശ്രെമിക്കാം.
Romance kadhakaludae same thudakkam.orumattuvum illa.athukondu thannae ippo onnum parayanumilla.
First ✌️?
Yes?