ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ ?
മനസ്സിൽ ആണ് പറഞ്ഞതെങ്കിലും വൃത്തികെട്ട നാക്ക് ചതിച്ചു…
പെട്ടന്ന് സ്വിച്ച് ഇട്ട പോലെ ആ ചിരി നിന്നു.
ദൈവമേ പണി പാളിയല്ലോ… ഞാൻ മനസ്സിൽ ചിന്തിച്ചു.
പക്ഷെ എന്റെ പ്രതീക്ഷകളെ തെറ്റിച്ചു അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി…
സംഭവം അവളുടെ ആ ചിരി കാണാൻ ഒരു ചേല് ഉണ്ടേലും എന്നെ ഉണ്ടാക്കിയാണല്ലോ ആ ചിരി എന്നോർത്തപ്പോൾ എനിക്ക് വലിയ സുഖം തോന്നിയില്ല..
ഞാൻ പിന്നെ ഒന്നും മിണ്ടാതെ നേരെ നോക്കി ഇരുന്നു. പക്ഷെ എന്റെ വായ വീണ്ടും ചതിച്ചു. നീ എന്ത് തേങ്ങക്ക കിളിക്കുന്നെ എന്ന്. ഞാൻ പോലും അറിയാതെ വായിൽ വന്നു. അതും കുറച്ച് കടിപ്പിച്ചു. പെട്ടന്ന് അവളുടെ മുഖം മാറി.
അജു ഞാൻ അറിയാതെ ചുമ്മാ ചിരിച്ചതാ…. അവളുടെ മുഖം കണ്ടപ്പോൾ എന്റെ നാക്കിനെ ഞാൻ തന്നെ പഴിച്ചു…
ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നപ്പോഴാണ് ഒരു ഐസ്ക്രീം കാരൻ അതിലൂടെ നടന്നു പോകുന്നത്. ഞാൻ അവളോട് ചോദിച്ചു ഐസ്ക്രീം വേണോന്ന്.
പക്ഷേ ഉള്ളിൽ മുഖത്തിന് ഒരു തെളിച്ചം ഉണ്ടായിരുന്നില്ല. രണ്ടും കൽപ്പിച്ച് ഞാൻ തന്നെ നടന്നു പോയി രണ്ട് ഐസ്ക്രീം വാങ്ങി.
ഞാൻ പയ്യേ നടന്നു അവൾക്ക് അരികിലായി ചെന്ന് ഐസ്ക്രീം അവൾക്ക് നീട്ടി. അവൾ പക്ഷേ എന്റെ മുഖത്ത് നോക്കിയില്ല. ഐസ്ക്രീം തൊട്ടടുത്തു വെച്ച് ഞാൻ കഴിച്ചു തുടങ്ങി.. ഞാൻ കഴിക്കുമ്പോൾ ഇടയ്ക്ക് അവളെ ഇടം കണ്ണിട്ടു നോക്കി ഇരുന്നു. അവൾ എന്നെയും ഐസ്ക്രീംമിനെയും ഇടങ്കണ്ണിട്ട് നോക്കിയിരുന്നു.എന്റെ ഐസ്ക്രീം കഴിച്ചു കഴിഞ്ഞു ഞാൻ അവളുടെ എടുക്കാൻ കൈനീട്ടിയതും അവൾ അത് എടുത്തതും ഒരുമിച്ചായിരുന്നു. എനിക്ക് ആണെങ്കിൽ ചിരി പൊട്ടുകയും ചെയ്തു.
അവൾ എന്നെ ഒന്ന് ഇളിച്ചു കാണിച്ചു ആ ഐസ്ക്രീം അകത്താക്കി. കൊച്ചു കുട്ടികളെ പോലെ അവൾ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു.ഞാൻ ഇനിയും വേണോന്നു ചോദിച്ചപ്പോൾ വേണ്ടാന്ന് പറഞ്ഞു.
ഐസ്ക്രീം കഴിച്ചതിനുശേഷം ഞങ്ങൾ വീണ്ടും സംസാരിച്ചു. അതിനിടക്ക് അവളുടെ ഫാമിലിയെ പറ്റിയും. അവളുടെ ഇഷ്ടങ്ങളെ പറ്റിയും എല്ലാം ചോദിച്ചറിഞ്ഞിരുന്നു..
Ini muthal part number idan marakkaruthy. Nalka stiry. But pages kootanam
അടുത്ത partil കൂട്ടാം ?
❤️❤️❤️❤️❤️
?
3rd part അല്ലേ, page കുറവാണെങ്കിലും നന്നായിട്ടുണ്ട് ❤️
Thanks??