അജു നീ ഇതിനു മുൻപ് ഇങ്ങോട്ട് വന്നിട്ടുണ്ടോ.
അത്ര നേരവും അവളെ നോക്കി ഇരുന്ന ഞാൻ അവളിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി…
എന്താ എന്താ എന്ന് ചോദിച്ചു ഞാൻ അവളോട് ചോദിച്ചപ്പോൾ.. കളിയാക്കി അവൾ എന്നോട് ചോദിച്ചു. ഏത് ലോകത്താ മോനെ എന്ന്….
ഞാൻ ആകെ ചൂളി പോയി…..അത് പിന്നെ അത്.. പിന്നെ. താൻ എന്താ ചോദിച്ചേ
ഞാൻ വിഷയം മാറ്റാൻ ചോദിച്ചു.
അപ്പോഴും അവളുടെ ചിരി ആ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്നു.
മുഖത്തെ ചമ്മൽ മറച്ചു ഞാൻ പറഞ്ഞു. വരാറുണ്ട് ഇടക്കൊക്കെ.
ആരുടെ കൂടെ?.. ഒരു ചോദ്യഭാവേന അവൾ എന്നെ നോക്കി..
ആദ്യമായാണ് അവൾ എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കുന്നത്..
ഇത് എന്തിനുള്ള പുറപ്പാടാണവോ..
ഞാൻ വിഷ്ണുവിന്റെ കൂടെ വരാറുണ്ട്…
അവന്റെ കൂടെ മാത്രം ആണോ ഇങ്ങനെ വരുന്നേ…
ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു….
ഞാൻ അവളെ കൂർപ്പിച്ച ഒന്ന് നോക്കി… നീ എന്താ ഉദേശിച്ചേ എന്നൊക്കെ മനസിലായി…
പക്ഷെ അങ്ങനെ നടക്കാൻ ഒന്നും ആരെയും ഇത് വരെ കിട്ടിയിട്ടില്ല……
അവളുടെ കണ്ണിൽ നോക്കി തന്നെ ആണ് ഞാൻ പറഞ്ഞത്..അത് പറഞ്ഞപ്പോൾ അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി.
Ini muthal part number idan marakkaruthy. Nalka stiry. But pages kootanam
അടുത്ത partil കൂട്ടാം ?
❤️❤️❤️❤️❤️
?
3rd part അല്ലേ, page കുറവാണെങ്കിലും നന്നായിട്ടുണ്ട് ❤️
Thanks??