ഞാൻ നേരെ ബൈക്കിനടുത്തേക്ക് നടന്നു. ആദ്യമായാണ് അവൾ എന്റെ ബൈക്കിൽ കയറുന്നത്. എന്റെ നെഞ്ചേന്തോ പട പട ഇടിക്കാൻ തുടങ്ങി. എന്റെ നെഞ്ചിടുപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു.
അവൾ വന്നു എന്റെ ബൈക്കിന്റെ പുറകിൽ കയറി.ഞാൻ അവളെയും കൊണ്ട് എന്റെ ശകടം പറപ്പിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അത്.കോളേജിൽ നിന്ന് 25 മിനിറ്റ് ദൂരമേ ബീച്ചിലേക്കുള്ളു. ഞങ്ങൾ അവിടെ എത്തി മെല്ലെ ആ മണൽത്തരികളിലൂടെ നടന്നു..
അവസാനം മരങ്ങൾക്കിടയിലെ തണലുള്ള ഒരു ബെഞ്ചിൽ ഞാനും അവളും സ്ഥാനം ഉറപ്പിച്ചു.കുറെ നേരം അവൾ കടലിനെ തന്നെ നോക്കി ഇരുന്നു. ഈ നേരമത്രയും ഞാൻ അവളെയും.
അവസാനം മൗനങ്ങളെ മറികടന്നു അവൾ തന്നെ സംസാരിച്ചു തുടങ്ങി..
Ini muthal part number idan marakkaruthy. Nalka stiry. But pages kootanam
അടുത്ത partil കൂട്ടാം ?
❤️❤️❤️❤️❤️
?
3rd part അല്ലേ, page കുറവാണെങ്കിലും നന്നായിട്ടുണ്ട് ❤️
Thanks??