ആഭിരാമി 2❤️❤️❤️❤️❤️
[ Previous Part ]
രേവതി ലക്ഷ്മിയുടെ കൈയും പിടിച്ച് കോളജിന് മുമ്പിലുള്ള ബേക്കറിലേക്ക് നടന്നു. രേവതി:സേവ്യർ ചേട്ടാ രണ്ട് മുട്ടപപ്സും ഒരു ചായയും ലക്ഷ്മി:എന്താടി നിനക്ക് വേണ്ടേ? രേവതി: വേണ്ട ആദ്യം നിൻറെ തൊള്ള അടയട്ടെ അപ്പോഴേക്കും സേവ്യാറുചെട്ടൻ ചായയുമായി അവിടെയെത്തി. സേവ്യർ: എന്താ മക്കളെ പതിവില്ലാതെ ഇങ്ങോട്ടൊക്കെ കോളേജ് കാൻറീൻ തുറന്നില്ലേ? രേവതി: അറിയില്ല ചേട്ടാ, എല്ലാരും വന്നു തുടങ്ങുന്നതേയുള്ളൂ.പിന്നെ കഴിഞ്ഞവർഷത്തെ അടിയുടെ ക്ഷീണവും ഉണ്ട്,ഇനി അതൊക്കെ ഒന്ന് ശരിയാക്കി വരണ്ടേ ? സേവ്യർ :അത് ശരിയാ മോളെ , എന്തായിരുന്നു കഴിഞ്ഞവർഷത്തെ അടി. ???? ,,,, തുടങ്ങുന്നത് കോളേജിൽ ആണെങ്കിലും അവസാനിക്കുന്നത് കാൻറീൻ അകത്താ….എന്തെല്ലാം നാശമാണ് ആ തലതെറിച്ചവൻ മാർ അതിനകത്ത് കാണിച്ചു കൂട്ടിയത്? … മെയിൻ ആയിട്ടും ആ കണ്ണനും കൂട്ടരും അല്ലേ അവിടുത്തെ താരങ്ങൾ? രേവതി :അതേ ചേട്ടാ , എന്തു ചെയ്യാനാ നമ്മൾ ഇതൊക്കെ സഹിച്ചല്ലേ പറ്റുള്ളൂ ഇത്രയും പറഞ്ഞ് അവൾ ലക്ഷ്മിയെ നോക്കി
ഒരു പപ്സ് മുഴുവനായി , ഉള്ളിൽ കയറ്റുവാനുള്ള ശ്രമത്തിലായിരുന്നു അവൾ. രേവതി: അല്ല എനിക്ക് അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാ,, മൂന്നാല് ദിവസം ആയിട്ട് തീറ്റയും കുടിയും ഒന്നും ഇല്ലായിരുന്നോ . പാടുപെട്ട് കഴിക്കുന്നതിനിടയിലൂം ലച്ചു അവളെ നോക്കി കണ്ണുരുട്ടി സേവ്യർ :എന്നാ നിങ്ങൾ കഴിക്കു മക്കളെ , ഞാൻ അങ്ങോട്ടു ചെല്ലട്ടെ… ഇതും പറഞ്ഞ് സേവ്യറേട്ടൻ നടന്നുനീങ്ങി….. ലച്ചുവിന്റെ കഴിപ്പും നോക്കിയിരുന്ന രേവൂ: നീ എന്നെ കൊണ്ട് ലോൺ എടുപ്പിക്കുമോ (that same, തണ്ണീർമത്തൻ ദിനങ്ങൾ dialogues). ഇതുകേട്ട് എന്തോ പറയാൻ വന്ന. ലച്ചു ഒറ്റ , ചുമ ആയിരുന്നു ,,,, അവളുടെ വായിൽ കിടന്ന കുറച്ച് , ദശാംശങ്ങളെല്ലാം, രേവതിയുടെ മുഖത്ത് വീണു രേവൂ: ചീീീീ,,,,,,,ടീ പണ്ടാരമേ എൻറെ മുഖത്ത് മൊത്തമായി,,, അവൾ ഒരു തൂവാല കൊണ്ട് മുഖം എല്ലാം തുടക്കാൻ തുടങ്ങി ലച്ചു :നിന്നെ നോക്കി ഞാൻ അവിടെ നിന്ന കൊണ്ടല്ലെ ടീ , ഇങ്ങനെയൊക്കെ സംഭവിച്ചത്,,, ഇല്ലെങ്കിൽ ഞാനാ സ്റ്റാൻഡിന് അടുത്തുള്ള ഹോട്ടലിൽ നിന്ന് വല്ലതുംഴിച്ചേ നെ,,,,,താമസിച്ചതും പോരാ അവിടെ ഒരു ഡയലോഗ് …. ഇത് പറഞ്ഞ് അവൾ രേവതിയെ നോക്കി . അവൾ ഇപ്പോഴും മുഖം തുടയ്ക്കുന്ന തിരക്കിലായിരുന്നു രേവൂ:ഡി കോടീശ്വരൻ രാജേന്ദ്രന്റെ മൊളെ,, കുടുംബത്തിലെ ഏക പുത്രി അല്ലേ നീ,,,, ഇട്ടു മൂടാൻ ഉള്ള പണം, ജോലിക്ക് വീട്ടിൽ നിറയെ ആളുകൾ,, എന്നിട്ടും നിനക്ക് കടയപ്പം തിന്നണം അല്ലേടി. ലച്ചു: എന്റെ തന്തപ്പടി തട്ടിചും വെട്ടിചും ഉണ്ടാക്കുന്ന കാശല്ലെടീ എനിക്ക് ഇങ്ങനെയൊക്കെയല്ലേ സഹായിക്കാൻ പറ്റൂ…. രേവൂ: ഡീ സ്വന്തം , തന്തക്കിട്ടു തന്നെ പാര പണിയണം. അല്ലേടി പോത്തേ,,, ലച്ചു ചിരിച്ചുകൊണ്ട് ,അവളുടെ വർക്കിൽ കേന്ദ്രീകരിച്ചു ,, രേവൂ:നിന്നെപ്പോലെ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൾ അല്ലടി ഞാൻ ,,,,,,,, പാവപ്പെട്ട , രവിയുടെ മകളാടീ ,,,,, നീ ഇപ്പൊ കുത്തി കേറ്റികൊണ്ടിരിക്കുന്നത് ആ പാവം പിടിച്ചവൻ പശുവിനെ കറന്നു കൂലിപ്പണിക്ക് പോയി ഉണ്ടാക്കിയതാടീ,,,, രേവതി പറഞ്ഞുനിർത്തി. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ലച്ചു ബ്രേക്ക് പിടിച്ചതുപോലെ തൻറെ പണികൾ നിർത്തി. ഇത് കണ്ട് രേവതിയുടെ മുഖം വല്ലാതായി . ലച്ചു :ഞാൻ എപ്പോഴെങ്കിലും നിന്നോട് കണക്കു പറഞ്ഞിട്ടുണ്ടോടീ ” ഉണ്ടോന്ന് ,,,,, ലക്ഷ്മിയുടെ മുഖം ദേഷ്യം കൊണ്ട് ചുമക്കാൻ തുടങ്ങി രേവൂ: ലച്ചു ..ഞാൻ..,,,ലച്ചു ,,ഞാനൊരു തമാശ പറഞ്ഞതല്ലേ ടീ , നീ കഴിക്ക് ചെറിയൊരു പേടിയോടെ പറഞ്ഞുകൊണ്ട് അവൾ ലക്ഷ്മിയുടെ കയ്യിൽ കയറി പിടിച്ചു. ലച്ചു: വേണ്ട ടീ എനിക്ക് ആരുടെയും ഔദാര്യം വേണ്ട .. പപ്സ് പ്ലേറ്റിലേക്ക് വെച്ചവൾ എഴുന്നേൽക്കാൻ ഭാവിച്ചു . ഇത് കണ്ടു രേവതിക്ക് ആകപ്പാടെ അങ്കലാപ്പായി …. അവളുടെ മുഖം വിയർക്കാൻ തുടങ്ങി ,,,,,… രേവൂ: ലച്ചുട്ടാ,,, ഞാനൊരു തമാശ പറഞ്ഞതല്ലേ പൊന്നേ,,, നീ പിണങ്ങാതെ.. അവൾ ചുറ്റും കണ്ണോടിച്ചു ഷാൾ എടുത്ത് മുഖത്ത വിയർപ്പ് തുടച്ചുകൊണ്ട് ലെച്ചുവിനോടായി പറഞ്ഞു ,,, ഇതെല്ലാം കേട്ടുകൊണ്ട് നിന്ന ലെച്ചു ഒറ്റ ചിരിയായിരുന്നു,,, ലെച്ചു: ടീ പൊട്ടികാളി ഞാൻ നിന്നെ വെറുതെ ചുറ്റിക്കാൻ വേണ്ടി പറഞ്ഞതല്ലേ ,,,,കൂട്ടത്തിൽ നിൻറെ മുഖത്തെ ഈ അങ്കലാപ്പും ഭാവങ്ങളും ഒക്കെ കാണുകയും ചെയ്യാം ,എപ്പടി ? ഇതും പറഞ്ഞവൾ രേവതിയുടെ മുഖത്തേക്ക് നോക്കി ,,,,,,
Namasthe
ആദ്യ പാർട്ട് വായിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു, കുറച്ചുകൂടി പാരഗ്രാഫിങ് ഒക്കെ ശ്രദ്ധിക്കണം എന്ന്.
അകലം ഇല്ലാതെയുള്ള എഴുത്തു വായനാസുഖം കളയും.
ശ്രദ്ധിക്കുക.
വീണ്ടും എഴുതുക.