പിറ്റേന്ന് അച്ഛന്റെ തോട്ടിയും കാരക്കോലുമായി ഞാൻ പുറപ്പെട്ടു…. ഓഫീസുകളിൽ ഇന്റർവ്യൂവിന് പോവുന്നതിനു നേർവിപരീതമായി ഒരു വെള്ളമുണ്ടും ചുവപ്പും വെളുപ്പും നിറങ്ങളുള്ള ചെക്ക് ഷർട്ടും ധരിച്ച് ഞാൻ പൂമനക്കൽ തറവാടിന്റെ മുറ്റത്ത് ചെന്നു…
വലിയൊരു വീടാണത്… എന്റെ വീട് അതിന്റെ വരാന്തയിൽ ഉൾക്കൊള്ളിക്കാം അത്ര വലുപ്പമുണ്ട്… നാലുകെട്ട് മാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ള രണ്ട് നില വീട്… മുറ്റത്ത് തന്നെ ഒരു പൂന്തോട്ടവും അതിൽ മനോഹരങ്ങളായി വിടർന്ന് നിൽക്കുന്ന പൂക്കളും… തറവാടിന് പ്രൗഢികൂട്ടാനെന്നോണം മുറ്റത്ത് ഒരറ്റത്ത് തലയുയർത്തി നിൽക്കുന്ന കൊമ്പൻ… പൂമനക്കൽ നീലകണ്ഠൻ… പണ്ട് അച്ഛനോടൊപ്പം വന്നിരുന്നപ്പോൾ കണ്ടിട്ടുണ്ടിവനെ പക്ഷെ അന്നും കൂട്ട് ദേവീദാസനോട് തന്നെയായിരുന്നു…
“ആരാ…??” അവിടത്തെ കാര്യസ്ഥനെന്ന് തോന്നിക്കുന്ന ഒരാൾ വന്ന് കാര്യം അന്വേഷിച്ചു…
“ഞാൻ ശിവൻ… ദേവീദാസന് പാപ്പാനാവാൻ…!!”
“ഓ മ്മടെ ശേഖരൻ പറഞ്ഞിട്ട് വന്നതാണോ…??”
“അതേ…!!” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
“ആഹ് ഇവിടെ നിന്നോളൂ ഞാൻ തമ്പുരാനെ വിളിക്കാം…..!!”
ഞാൻ മുറ്റത്ത് തന്നെ നിന്നു… നീലകണ്ഠൻ എന്നെയൊന്ന് നോക്കുന്നുണ്ട്… ഒരു പാവം ആന… അതോണ്ട് മുറ്റത്താണെങ്കിലും കാര്യമായ ബന്ധനങ്ങളൊന്നുമില്ല… പാപ്പാനും അടുത്തില്ല…
“ആനക്കാരന്റെ മോനെ……!!” പെട്ടന്ന് എവിടന്നോ ഒരു വിളി ഞാൻ കേട്ടു…. ഞാൻ ചുറ്റും നോക്കി….
എനിക്ക് വളരെ പരിചയമുള്ള ശബ്ദവും വിളിയുമായിരുന്നു അത്… കോളേജിലെ കൊച്ചുരാഷ്ട്രീയത്തിലും പഠിപ്പിലും മുന്നിട്ട് നിന്ന എനിക്ക് മറ്റുള്ളവർ വല്ലാത്തൊരു ബഹുമാനം നൽകിയിരുന്നപ്പോൾ അതിനെയെല്ലാം അടിച്ചമർത്തിക്കൊണ്ട് ഞാൻ കേട്ടിരുന്ന ഒരു വിളിപ്പേര്…. അവളിവിടെയും എത്തിയോ….
“ആനക്കാരന്റെ മോനെ…!!”
കിളിക്കൊഞ്ചൽ പോലെ കുസൃതി നിറഞ്ഞ ആ ശബ്ദം മുകളിൽ നിന്നാണ് വരുന്നതെന്ന് ഞാൻ മനസിലാക്കി… ആ ശബ്ദത്തെയും സൗന്ദര്യമൊഴുകുന്ന ആ മുഖത്തെയും എപ്പോഴൊക്കെയോ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ആ വിളിപ്പേര് ഞാൻ വെറുത്തിരുന്നു…
“ആനക്കാ….!!” അടുത്ത വിളി പൂർത്തിയാക്കുന്നതിന് മുന്നേ ജനാലയിൽ മിന്നിമറയുന്ന ആ മുഖം ഞാൻ കണ്ടു… അവൾ ചമ്മിയ മുഖത്തോടെ ജനാലക്കരികിലേക്ക് മാറി… അവളെ നേരിൽ കണ്ട് പേടിപ്പിച്ചതും അവൾ ചിണുങ്ങിക്കരഞ്ഞതും ആശ്വസിപ്പിച്ച് പറഞ്ഞയച്ചപ്പോൾ മാറിനിന്ന് വീണ്ടും അതേ പേര് വിളിച്ച് ഓടിപ്പോയതും എല്ലാമെല്ലാം മനസ്സിൽ ഓടിയെത്തി… എന്റെ മുഖത്ത് ഞാൻപോലുമറിയാതെ ഒരു ചിരിവിടർന്നു… അതിനോടൊപ്പം അന്നവളെ വിളിച്ച പേരും… കാന്താരി…
“ഇയാളാണോ ആള്…..?” വരാന്തയിലേക്ക് നടന്നുവന്ന പൂമനക്കൽ രാമഭദ്രൻ തമ്പുരാൻ ചോദിക്കുന്നത് ഞാൻ കേട്ടു…
പണ്ട് ചെറുപ്പത്തിലെ കണ്ടിട്ടുണ്ട് തമ്പുരാനെ… ആണത്തത്തിന്റെയും ആഭിചാത്യത്തിന്റെയും പര്യായമായിരുന്നു തമ്പുരാൻ… അക്ഷരം തെറ്റാതെ തമ്പുരാൻ എന്ന് വിളിക്കാൻ തോന്നുന്ന വ്യക്തിത്വം… പ്രായമേറിയെങ്കിലും ഇന്നും അതിനൊരു കുറവുമില്ല….
“എന്താടോ തന്റെ പേര്…??”
“ശിവൻ…!!”
“മ്മ് ശിവൻ…!! മുൻപ് ഏത് ആനക്കാരുന്നു…??”
“അങ്ങനെ ആനയിൽ ചുമതലയേറ്റ് പരിചയമില്ല എന്നാലും സഹായിയായിട്ട് നിന്നിട്ടുണ്ട്…!!”
“അങ്ങനൊരാളെയല്ലല്ലോ ഇവിടെ ആവശ്യം…!! ആന കുറച്ച് വഴക്കുള്ള പ്രകൃതമാണ് അറിയാല്ലോ…!!”
“ഉവ്വ്… അറിയാം…!!”
“തന്നെക്കണ്ടിട്ട് ഒരു പാപ്പാന്റെ രൂപമല്ലല്ലോ …ഏതുവരെ പഠിച്ചു…??”
“M.Com വരെ പഠിച്ചു… പക്ഷെ ജോലിയൊന്നും ഇതുവരെ ആയില്ല… ആനപ്പണി കുലത്തൊഴിലാണ് അതുകൊണ്ട് ഇത് ഏറ്റെടുത്ത് നടത്താൻ അച്ഛൻ പറഞ്ഞു…!!”
“അച്ഛൻ പറഞ്ഞൂന്ന് പറഞ്ഞാ ആന അനുസരിക്കോ..?? അതിന് ആനപ്പണി തന്നെ പഠിക്കണ്ടേ… ഏഹ്…??”
“അച്ഛന്റെ കൂടെനിന്ന് പഠിച്ചിട്ടുണ്ട്… ഒന്നാമനായി കേറിയിട്ടില്ലെന്നേയുള്ളു…!!”
“മ്മ് ശെരി… നോക്കാം ഇയ്യാക്ക് എന്താ പറ്റണെന്ന്…!! ശേഖരൻ പറഞ്ഞുവിട്ട ആളാവുമ്പോ മോശാവില്ലല്ലോ… സദാശിവാ… ഇയാളെ ആനേടെ അടുത്തേക്ക് കൂട്ടിക്കൊളൂ….!!” കാര്യസ്ഥനോട് അതും പറഞ്ഞ് അദ്ദേഹം അകത്തേക്ക് പോയി…
“വാ… അപ്പുറത്താണ് ആന…!!” അയാൾ പറഞ്ഞു…
ഞാനും കാര്യസ്ഥനും കൂടി ആ വലിയ തറവാടിന്റെ വടക്ക് വശത്തേക്ക് പോയി… അങ്ങോട്ട് നടക്കുമ്പോഴും എന്തിനോവേണ്ടി എന്റെ കണ്ണുകൾ മുകളിലെ ജനാലകളിൽ പരതുന്നുണ്ടായിരുന്നു…
തറവാടിന്റെ വലത്ത് വശത്ത് മുകളിലായുള്ള പറമ്പിൽ പുല്ലുകൾ നിറഞ്ഞ സ്ഥലത്തേക്കാണ് അയാളെന്നെ കൊണ്ടുപോയത്… അങ്ങോട്ട് കയറുമ്പോഴേ ആനയുടെ ചെറിയ അമറലുകളും ആനപ്പിണ്ടത്തിൻറെ രൂക്ഷഗന്ധവും എനിക്ക് കിട്ടി… അൽപനേരം മുന്നേ നീലകണ്ഠന്റെ അടുത്ത് നിന്നിട്ടുപോലും ഇത്രയും മണമുണ്ടായിരുന്നില്ല….
മുകളിലേക്ക് ചെന്നപ്പോൾ ഞാൻ കണ്ടു… ചെളിയിൽ പൊതിഞ്ഞ് തുമ്പിയും ശരീരവുമാട്ടിക്കൊണ്ട് നിൽക്കുന്ന ഭീമാകാരനായ കൊമ്പനെ… ദേവീദാസനെ…
ലക്ഷണയുക്തനാണ് ആന… പത്തടിക്കുമേൽ ഉയരം, നല്ല വായുകുഭം, വീണെടുത്ത കനമുള്ള കൊമ്പുകൾ നിലത്തിഴയുന്ന തുമ്പി… അങ്ങനെ എല്ലാം കൊണ്ടും യോഗ്യനായ കൊമ്പൻ…
ഞങ്ങളെ കണ്ടതും അവൻ ചെവി വട്ടം പിടിച്ചു… ശീലപോലെ അനങ്ങാതെ നിന്നു… അവന് ഞങ്ങളുടെ വരവത്ര ഇഷ്ടമായിട്ടില്ലെന്ന് എനിക്ക് മനസ്സിലായി…
അപ്പോഴേക്കും തമ്പുരാനും അവന്റെ മുൻപാപ്പാനും അങ്ങോട്ട് വന്നു…
“നീരുകാലം കഴിഞ്ഞിട്ട് അധികമായില്ല… അവനെ അഴിച്ച് തറിമാറ്റിക്കെട്ടാൻ പോലും പറ്റിയിട്ടില്ല… അത് ചെയ്യാൻ വന്നവരുടെ കാര്യം അറിയാല്ലോ… സൂക്ഷിക്കണം…!!” മുൻപാപ്പാൻ കേശവൻ പറഞ്ഞു…
ഞാനൊന്നും മിണ്ടിയില്ല… മുന്നോട്ട് നടന്നു… പിന്നിൽ നിന്ന മൂവരുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞിരുന്നു…ഒരാക്രമണം പ്രതീക്ഷിച്ച് തന്നെയാണ് അവർ നിന്നിരുന്നത്…
ഞാൻ അവനടുത്തേക്ക് ചെന്നു… അവൻ പതിയെ അടുത്ത് കിടന്ന പട്ടയിൽ തുമ്പിചുറ്റിപ്പിടിച്ച് തയ്യാറെടുത്തു… അടുത്ത അടിവെച്ചാൽ കയ്യിലുള്ള പട്ട അവൻ എന്റെ നേരെ എറിയും…എന്റെ ഊഹം തെറ്റിയില്ല അവൻ പട്ട വലിച്ചെറിഞ്ഞു… പക്ഷെ അത് അടുത്തെത്തിയില്ല അതിനുമുന്നെ നിലത്ത് വീണു….
നിർത്തിയ തറിയിൽ നിന്ന് പുറത്തുപോവാൻ കഴിയാത്തത് പോലെ അവനെ കെട്ടിനിർത്തിയിട്ടുണ്ട് അവന്റെ ബലം നന്നായി പ്രയോഗിച്ചാൽ പൊട്ടാവുന്നതേയുള്ളു അത്… പക്ഷെ ഞാനത്ര അടുത്ത് ചെന്നിട്ടും അവൻ അതിന് ശ്രമിക്കാതിരുന്നത് എന്റെ പേടി കൂട്ടി… കാരണം കരുതിക്കൂട്ടി ആക്രമിക്കുന്ന സ്വഭാവമാണ് ദേവീദാസന്…
‘അവന്റെ മുന്നില് നിക്കുമ്പോ പേടിക്കരുത്… ആനക്കാരൻ പേടിച്ചാൽ അത് ആനയറിയും അവൻ മേൽക്കോയ്മ നേടും പിന്നെ അവനെ നിന്റെ വരുത്തിയിലാക്കാൻ നിനക്ക് പറ്റില്ല… ‘ അച്ഛന്റെ വാക്കുകൾ മനസ്സിൽ നിറഞ്ഞു…
ആനയപ്പോഴും ചെവിയടിക്കാതെ കണ്ണിമ ചിമ്മാതെ എന്നെ നോക്കി നിൽക്കുകയായിരുന്നു…. അവന്റെ ശ്രദ്ധ പൂർണ്ണമായും എന്റെ നേർക്കാണെന്ന് മനസിലായ നിമിഷം ഞാൻ പതിയെ മുന്നോട്ട് നടന്നു… അവന്റെ ഇടത്ത് വശം ചേർന്ന് പതിയെ പതിയെ കണ്ണിൽ നോക്കി ഞാൻ ചുവടുവെച്ചു…
‘തോട്ടിയും കോലും കൊണ്ട് തല്ലി ഒച്ചത്തിൽ ആജ്ഞാപിച്ച് അനുസരിപ്പിക്കുന്നതിനപ്പുറം ആനയും പാപ്പാനും തമ്മിലൊരു ബന്ധമുണ്ട്… മദപ്പാടിന്റെ ഉന്മാദാവസ്ഥയിൽപ്പോലും അനുസരണ കാട്ടുന്ന സ്നേഹത്തിന്റെ ബന്ധം… അതാണ് നീ അവനുമായി ഉണ്ടാക്കേണ്ടത്… ആ ഭാഷ നന്നായി വശമുള്ളവനാണ് ദേവീദാസൻ…!!’ അച്ഛന്റെ വാക്കുകളായിരുന്നു മനസ്സിൽ…
ഞാൻ നടന്നു… ആന അനങ്ങിയില്ല… ഇടത് വശം ചേർന്നു അരികിലേക്ക് നടന്ന് അവന്റെ കൊമ്പിനോട് കൈ ചേർത്തപ്പോൾ അവനെന്റെ മുഖത്ത് പരിചയഭാവത്തിൽ തുമ്പിക്കൊണ്ട് തൊട്ടു….
‘ആന അങ്ങനിങ്ങാനൊന്നും മറക്കില്ല മോനെ… അത് സ്നേഹമായാലും പകയായാലും…!!’ ശേഖരമ്മാമയുടെ വാക്കുകൾ സത്യമായിരുന്നു…. അവനെനെ മറന്നിട്ടില്ല… ഞാൻ അവന്റെ കൊമ്പ് പിടിച്ച് തുമ്പിയിൽ തലോടി തമ്പുരാനെ നോക്കി… അവിടെ മൂവരും എന്തോ അത്ഭുതം കണ്ടതുപോലെ നിൽപ്പാണ്… ഒരുപക്ഷെ ഇത്രവേഗം ഒരാൾ അവനോട് കൂട്ടാവുന്നത് അവർ ആദ്യമായാവും കാണുന്നത്…
അന്നുതന്നെ അവനെ അഴിച്ച് കുളിപ്പിച്ച് ചടങ്ങുപോലെ തമ്പുരാൻറെ കയ്യിൽ നിന്ന് തോട്ടിയും കോലും ഏറ്റുവാങ്ങി മടങ്ങുമ്പോൾ പിന്നിലെ ജനാലയുടെ മറവിൽ നിന്നൊരു വിളികേട്ടു…
“ആനക്കാരാ…..!!”
ആ വിളിയിൽ തിരിഞ്ഞ് നോക്കിയ എന്നെ കണ്ടിട്ടും അവൾ ഒളിച്ചില്ല… ചമ്മിയ മുഖത്തോടെ നോക്കിയില്ല… പകരം പൂനിലാവ് പൂത്തുവിടർന്ന മുഖത്തിൽ നുണക്കുഴി കവിളുകൾ കാട്ടി ഒരു പുഞ്ചിരി സമ്മാനിച്ചു…
NB: ഇവിടെ അപ്പു എന്ന പേരിൽ തന്നെ മറ്റൊരു എഴുത്തുകാരൻ കൂടി കഥ എഴുതുന്നുണ്ട്… അത് ഞാനല്ല… Dp നോക്കിയോ authors list നോക്കിയോ കഥകൾ തിരിച്ചറിയാവുന്നതാണ് ?❤❤
(Inspired story )
നന്നായിട്ടുണ്ട
കൊള്ളാം നല്ല സ്റ്റോറി nxt part എന്താണ് post ആകാതെ nxt part കാത്തിരിക്കുന്നു
Super!!
Pettennu theernnupoyi!!!!
Avarude college llife, fight, love ego clash reunion ellam vachu thakarkkan pattiya oru thread ayirunnu…
Onnu try cheyyumo angane onnu….
Ennekondu onnum pattilla… Comment cheyyam ennallathe.
But you really have that potential to make it happen.
Please…
Thanks
Super matte allu apputan annu പേര് മാറ്റി
❤❤❤
❤❤❤
Nalla katha appus..
Kure koode ezhuthamayirunnu ennoru thonnal..
Njanum oru aanapremi cum poorapremi aanu
Aanaye vechu oru thriller ente oru aagraham aanu…..
കുറച്ചുകൂടി എഴുതിയിരുന്നു പക്ഷെ അതിൽ ആനയുടെ കുറച്ച് detailing വരുന്നു… ഈ കഥയിൽ അതിന്റെ ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ടാണ് മാറ്റിയത്… ഇവിടെ ആനക്കഥകൾ കണ്ടിട്ടില്ല അതുകൊണ്ട് അത് എത്രത്തോളം സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു അതുകൊണ്ടാണ് ഇങ്ങനൊരു പരീക്ഷണം…
പിന്നെ ആനയെ വെച്ചൊരു ത്രില്ലെർ… അത് എന്തായാലും എഴുതണം നിങ്ങളെഴുതിയാൽ അത് വായിക്കാൻ പ്രതേക രസമാണ്…
ഒരുപാട് സ്നേഹം ഹർഷേട്ടാ ❤❤❤
❤️
❤❤
തുടർക്കഥ ആണോ bro …..
ആനപ്രാന്തൻ
അല്ലടോ അവസാനിച്ചു ❤❤
??
Eth kazhinjo
Keep going keep going….adipoli aayind✌️✌️
Thanks bro ❤❤
❤❤❤
❤❤❤
വെള്ളി കൊടുത്ത് ആനയെ വാങ്ങിയാൽ..
സ്വർണം കൊടുത്ത് പാപ്പാനെ വാങ്ങണം…..????
❤❤❤
?❤
❤❤❤
അപ്പൂട്ടാ …കൊള്ളാട്ടാ … സംഗതി കലക്കി ..അങ്ങനെ നീയും ഒരു പപ്പനായല്ലേ …. കൊള്ളാം ..
ആനയെയു പാപ്പാനെയും അടുത്തറിയുന്ന ഒരാളെ പ്പോലെ നീ എഴുതി സന്തോഷം …
തോനെ ഇഷ്ടം …, തോനെ ഹൃദയങ്ങൾ
“മദം കൊണ്ട യാനൈ എന്ന സെയ്യും തെറിയുമാ….?”
മ്മളും ഒരു കട്ട ആനപ്രേമിയാണ്… ഒരു ആനക്കഥ എഴുതാനാണിരുന്നത് പിന്നെ അത് എത്രത്തോളം ഇവിടെ accpetable ആവുമെന്നറിയാത്തത് കൊണ്ട് കഥ ഇങ്ങനെ മാറി… ആനയെ എന്നും ഇഷ്ടമാണ് ❤❤
ഒരുപാട് സ്നേഹം bro ❤❤
ബ്രോ ഞാൻ ഒരു കട്ട ആനപ്രേമിയാണ്
ആന കഥ എഴുതിയാൽ കട്ടക്ക് കൂടെ നിക്കും
കർണ്ണൻ്റെ കഥ എഴുതാൻ പറ്റുമോ
എഴുതാം bro… കർണ്ണനെപ്പറ്റി ഒറ്റകഥയിൽ എന്തൊക്കെ പറയും.. അതിന് അധ്യായങ്ങളുള്ള കഥ വേണ്ടിവരും… എന്നാലും എഴുതും ❤❤
Karnane patty ethara paranjalum theerilla
???
പുതുമയുള്ള ഒരു പ്രമേയം നല്ല എഴുത്തു. തുടർകഥ ആക്കാമായിരുന്നു
തുടർക്കഥ വായനക്കാരുടെ സ്വാതന്ത്ര്യമാണ്… അവർ പ്രണയിക്കാം ഒന്നിക്കാം പ്രണയം പറയാതെ പിരിയാം… അങ്ങനെയെന്തും… അതിന് മറ്റൊരു സുഖമല്ലേ ??
ആന പണി uyir?? ????
ആന ഉയിർ ❤❤
????
kollam .ishtapettu.
iniyun idhupole nalla kadhakalumai varu.
കുറച്ച് കഥകൾ എഴുതിയിട്ടുണ്ട് സമയം കിട്ടുന്ന പോലെ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ ❤❤
Adipoli broo ❤️❤️??
Thanks bro ❤❤❤
നല്ല കഥ മാഷേ…… ഒരുപാട് ഇഷ്ടം ആയി…. പണ്ട് അച്ഛൻ പറഞ്ഞ് അച്ഛൻ നേരിട്ട് അറിഞ്ഞ ആനയുടെ പകയുടെ കഥ കേട്ടിട്ടുണ്ട്…..
ഇപ്പൊ അവന്റെ സ്നേഹത്തിന്റെ കഥയും…..
സ്നേഹിച്ചാൽ തിരിച്ച് സ്നേഹിക്കാൻ മാത്രമേ മൃഗങ്ങൾക്കറിയൂ… അത് ആനയല്ല ഏത് മൃഗമായാലും… പക്ഷെ ആനക്ക് അത്തരം ഗുണങ്ങൾ കൂടുതലുണ്ട്…
ഒരുപാട് സ്നേഹം bro ❤❤
Wow..
ആന അങ്ങനെ മറക്കില്ല..അത് സ്നേഹമായാലും പക ആയാലും..സത്യം ഉള്ള വാക്കുകൾ
എത് മൃഗം ആയാലും അങ്ങനെ ആവും എന്നാണ് വിശ്വാസം..
നല്ല കഥ.. ഇഷ്ടായി.. സ്നേഹം❤️
വലിയ ഓർമ്മശക്തിയുള്ള മൃഗമാണ് ആന… ആരോ തന്നെ എറിഞ്ഞ അതേ കല്ല് വർഷങ്ങൾ സൂക്ഷിച്ച് അതേയാളെ തിരിച്ച് എറിഞ്ഞ ഒരു ആനക്കഥയുണ്ട്…
ഒരുപാട് സ്നേഹം ചേച്ചി… ❤❤
Ente yakshan evide
പുള്ളി വേറെ ഏതാണ്ട് സെറ്റപ്പ് ആയിട്ട് കൂടിയെന്നാ തോന്നണേ ആവാഹിച്ചിട്ട് വരണില്ല… ഒടുക്കത്തെ മടി ??
Appo enne pole aan കക്ഷിയും ചേരും?
kollam appu …
oru thudarkadha akkayirunnu ..
nalla theme aa eth .. enikk ishttayi …
sadhikkumenkil thudanne ezhutham … ?☹❤❤
അപൂർണ്ണതയല്ലേ രാജാവേ ഒരുതരത്തിൽ കഥയുടെ ഭംഗി…. ??❤
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ❤❤
ഇതിന്റെ ബാക്കി കൂടെ എഴുതു ബ്രോ ഒരു വെറൈറ്റി ആയിരിക്കും ഇ ടൈപ്പ് കഥ ഇവിടെ വന്നിട്ടില്ലല്ലോ ?ആനയെ ഇഷ്ടം ഉള്ള ഒരു ആനപ്രേമി ??
ഇത് തുടർന്നെഴുതിയാൽ ആന സൈഡ് ആയി പ്രണയം main ആവും… മ്മക്ക് ആനയെ വെച്ച് തന്നെ ഒരെണ്ണം എഴുതാന്ന്.. എഴുതുമ്പോ കട്ട സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാവണം ❤❤❤
randum koode nadakkille … ?
ഏയ്യ് ??
കട്ട സപ്പോർട് ?????
❤❤
?2nd
പോയി കഥ വായിച്ചു നല്ലൊരു അഭിപ്രായം പറ കുഞ്ഞപ്പാ??
eppo vayikkam nofunte onnum uriyadathe vayikkuvaa .. oru 5 m
??
കൊള്ളാട്ടോ.,.,.
ഇഷ്ടപ്പെട്ടു.,.,.,
ഇത് തുടർക്കഥയാണോ.,.,.,
അതോ.,., ചെറുകഥയാണോ.,., തുടർക്കഥ അല്ലായെങ്കിൽ.,., അതിനുള്ള മരുന്നുണ്ട്.,., ആണെങ്കിൽ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.,.,. ചെറുകഥയാണെങ്കിൽ അവസാനം എന്തോ പെട്ടന്ന് തീർന്ന പോലെ തോന്നി.,., അവിടെ കുറച്ചൂടി ആവാർന്നു എന്ന് തോന്നി.,.,
അപ്പൊ.,.വീണ്ടും കാണാം.,.,
സ്നേഹത്തോടെ.,.,
??
തുടർക്കഥയല്ല ഇതോടെ അവസാനിച്ചു… അവസാനം കുറച്ചുകൂടി നീട്ടിയാൽ കഥയുടെ ഫ്ലോ നഷ്ടമാവുന്ന കുറച്ച് detailing ആവശ്യമാണെന്ന് തോന്നിയപ്പോ ഇങ്ങനെ നിർത്തി…
അഭിപ്രായത്തിന് ഒരുപാട് നന്ദി bro ❤❤
ആനയോട് ചേർന്നുനിൽക്കുന്ന അവസാന രംഗങ്ങൾ ഒന്നുകൂടി പൊലിപ്പിക്കാം എന്ന് തോന്നിയിരുന്നു അല്ലാതെ ബാക്കിയെല്ലാം വളരെ നന്നായിരുന്നു.,.,.ഇഷ്ടപ്പെട്ടു,..