ആനക്കാരൻ ? (അപ്പു) 151

 

ആനക്കാരൻ

Author : Appu

 

പതിവുപോലെ നല്ലൊരു ജോലിയുടെ ഇന്റർവ്യൂ കഴിഞ്ഞ് അതും കിട്ടാതെ ആകെ നടന്ന് തളർന്നാണ് വീട്ടിൽ എത്തിയത്… അപേക്ഷിക്കുന്ന കമ്പനികളിൽ ജോലിക്കെടുക്കുംമുന്നേ ഒരേയൊരു ചോദ്യം.. എക്സ്പീരിയൻസ് ഉണ്ടോ… ഇല്ല എന്നൊരു ഉത്തരം കിട്ടിയാൽ ബാക്കിയൊന്നും പിന്നെ കാര്യമല്ല… കാരണം എക്സ്പീരിയൻസ് ഉള്ള ആളുകൾ പുറത്തുണ്ടാവും അവർ ക്യൂ നിൽക്കുമ്പോൾ എന്നെപ്പോലുള്ളവരെ പഠിപ്പിച്ചെടുക്കേണ്ട ചിലവ് അവർ എന്തിന് ഏറ്റെടുക്കണം… പക്ഷെ ഞാനിനി എവിടന്നാണ് കാര്യങ്ങൾ പഠിക്കാൻ പോവുന്നതെന്ന് എനിക്കറിയില്ലായിരുന്നു…

 

വീട്ടിൽ ചെന്ന് കയറിയതും ശേഖരമ്മാമ എന്നെയും കാത്തെന്നപോലെ വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു…

 

“എന്തായി മോനെ ജോലി….??”

 

“എന്താവാനാ എന്നത്തെയും പോലെ തന്നെയായി… കിട്ടിയില്ല…!!”

 

അതും പറഞ്ഞ് അകത്തേക്ക്‌ കയറിയപ്പോൾ ശേഖരമ്മാമ അച്ഛനെ നോക്കുന്നത് കണ്ടു… അച്ഛൻ കുറച്ച് വർഷങ്ങളായി തളർന്നുകിടപ്പാണ്…. അച്ഛൻ എന്നോട് എന്തോ പറയാൻ ശേഖരമ്മമായെ നിർബന്ധിക്കുന്നത് പോലെ തോന്നി…

 

“മോനെ ടാ….!!” പുള്ളി അകത്തേക്ക്‌ നീട്ടി വിളിച്ചു…

 

ഞാൻ ഒന്നും മിണ്ടാതെ പാന്റ് ഒക്കെ മാറിയിട്ട് ഒരു കൈലിയും ഉടുത്ത് വരാന്തയിലെ അരമതിലിൽ വന്നിരുന്നു… ശേഖരമ്മാമയും ഞാനും മുഖമുഖം ഇരുന്നാൽ കാലുകൾ തമ്മിൽ മുട്ടുന്നത്ര ഇടമേ അവിടെയുള്ളു…

 

“എടാ ഞാൻ പറയുമ്പോ നീ എടുത്തുചാടി ഒന്നും പറയരുത്… നല്ലോണം ആലോചിച്ചിട്ട് പറയണം…!!”.. ശേഖരമ്മാമ അച്ചനെയും എന്നെയും മാറിമാറി നോക്കികൊണ്ട് പറഞ്ഞു…

 

ഞാനും അവരെ രണ്ടുപേരെയും നോക്കി… പക്ഷെ ഒന്നും പറഞ്ഞില്ല…

 

“ടാ അച്ഛനിപ്പോ ആനപ്പുറത്ത് നിന്ന് വീണ് കിടപ്പായിട്ട് വർഷങ്ങളായില്ലേ…?? നീയും കുറെയായി ജോലി നോക്കി നടക്കുന്നു… ഇപ്പോഴത്തെ ലൊട്ടുലൊടുക്ക് ജോലികളൊക്കെ ചെയ്ത് എത്ര നാളാ നിങ്ങള് കഴിയാ…?? അതോണ്ട്…!!”

 

“അതോണ്ട്…??”

 

“അതോണ്ട് നീ നമ്മടെ കുലത്തൊഴിൽ ഏറ്റെടുക്കണം…. എടാ ആനപ്പണി അത്ര മോശം പണിയൊന്നുമല്ല… പണ്ട് നാടുവാഴി നമ്മുടെ കാരണവന്മാർക്ക് അംഗീകാരത്തോടെ നൽകിയ തൊഴിലാണ്….!!”

 

“അമ്മാമേ നമ്മളിത് ഒരുപാട് സംസാരിച്ചതല്ലേ…. ആനപ്പണിക്ക് എന്നെ കിട്ടൂല… ദേ കിടക്കുന്നു ആനപ്പണിയിലെ ആഗ്രകണ്യൻ മോഹനൻ ആശാൻ… ആനയും കൊണ്ട് നടക്കുമ്പോ അന്വേഷിക്കാനും ഊട്ടാനും കൂടെ നടക്കാനും ഒത്തിരി ആൾക്കാരുണ്ടായിരുന്ന മനുഷ്യനല്ലേ… ന്നിട്ട് ഒന്ന് വീണ് നടുതളർന്ന് കിടന്നിട്ട് ആരുണ്ടായി തിരിഞ്ഞ് നോക്കാൻ…??.. എനിക്കും കൂടി എന്തേലും ആയാ രണ്ടും കൂടി പുഴുത്ത് ചാവേയുള്ളു..”

 

“എടാ ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതുപോലെയല്ല നിന്റെ ജീവിതം രക്ഷപെടും…!!”

 

“എങ്ങനെ…??”

 

“നീ പൂമനക്കൽ തറവാടെന്ന് കേട്ടിട്ടില്ലേ… അവിടൊരു ആനയുണ്ട് നിന്റച്ഛൻ കൊണ്ടുനടന്നതാ പണ്ട്… ആ ആനക്ക് ഇപ്പൊ അവര് പാപ്പാനെ അന്വേഷിക്കുന്നുണ്ട്…!!”

 

“അവിടെ ഒന്നല്ലല്ലോ മൂന്നോ നാലോ ആനയില്ലേ…!!”

 

“ആ ഉണ്ട്‌ അവർക്കതനുസരിച്ച് പണവും ഉണ്ടല്ലോ…!!”

 

“അതില് ഏത് ആനക്കാണ് അച്ഛന് എല്ലാ ആനയിലും ചട്ടം ഉണ്ടാരുന്നല്ലോ….!!”

 

“അതില്…..!!”

 

“അതില്…??”

 

“ദേവീദാസൻ….”

 

“അമ്മാമക്ക് ഞാൻ ജീവനോടിരിക്കുന്നത് കൊണ്ട് എന്തേലും പ്രശ്നമുണ്ടോ….?? നാലാളെ കൊന്ന ആനേടെ അടുത്തോട്ട് തന്നെ വിടണം….!!” ഞാൻ ഒച്ചവെച്ചു…

 

“എടാ അതൊക്കെ ശെരിയാണ് പക്ഷെ അവനെ അനുസരണയുള്ള കുട്ടിയെപ്പോലെ കൊണ്ടുനടന്ന ഒരാളും ഉണ്ടായിരുന്നു… നിനക്കറിയാല്ലോ…!!”

 

ഞാൻ അച്ഛനെ നോക്കി…. ശെരിയാണ് അച്ഛന്റെയടുത്ത് അവനൊരു മിണ്ടാപ്പൂച്ചയായിരുന്നു…

 

“ആനയെ ഇങ്ങനെ നിർത്തിയിരിക്കുന്നൂന്ന് പറഞ്ഞ് വനംവകുപ്പില് ആരാണ്ട് പരാതി കൊടുത്തിട്ടുണ്ട്… ഇനിയും പാപ്പാനില്ലാതെ ആന ഈ നിൽപ്പ് നിന്നാൽ അവരവനെ കൊണ്ടുപോകും… ദേവീദാസനെ അവര് അങ്ങനങ്ങു വിട്ടുകൊടുക്കൂന്ന് നിനക്ക് തോന്നണുണ്ടോ…??”

 

“അമ്മാമ എന്താ പറഞ്ഞ് വരണത്..??”

 

“എടാ ആനയെ അഴിച്ച് കൊണ്ടുനടക്കണ്ട അതിന്റെ കാര്യങ്ങളൊക്കെ നോക്കാൻ പറ്റുന്ന ഒരാളെക്കിട്ടിയാമതി അവർക്ക്…. നീ ചോദിക്കുന്നത് തരും..!!”

 

“അമ്മാമ ഇതുംകൂടി ഒന്ന് പറ… എങ്ങാനും ആന എന്നെ അവിടിട്ട് ചവിട്ടിത്തേച്ചാൽ അവര് നോക്കുവോ അച്ഛനെ… പോട്ടെ അമ്മാമ നോക്കുവോ…??”

 

“എന്നാ പിന്നെ അച്ഛനും മോനും കൂടി അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരി അല്ലപിന്നെ…. എടാ രക്ഷപ്പെടാനുള്ളൊരു വഴിയാണിത്… അവിടെ നിന്നിട്ടായാലും നിനക്ക് ജോലി നോക്കാല്ലോ… കിട്ടിയാൽ ആനയിൽ നിന്നിറങ്ങിക്കോ….!! പിന്നെ പേടി.. അച്ഛന്റെയൊപ്പം നീയും ചെറുപ്പത്തില് അവന്റൊപ്പം നടന്നിട്ടുള്ളതല്ലേ… ആന അങ്ങനിങ്ങനൊന്നും മറക്കില്ലടാ മോനെ..!! അത് സ്നേഹമായാലും പകയായാലും….!!”

 

പിന്നെ എനിക്കൊന്നും പറയാനില്ലായിരുന്നു… ഒന്നുകിൽ ചത്ത് പണിയെടുത്ത് അച്ഛനെ നോക്കി ജീവിക്കണം… അല്ലെങ്കിൽ ശരീരികമായി വല്യ കഷ്ടപ്പാടില്ലാത്ത മരണപ്പണിക്ക് ഇറങ്ങണം… സത്യം പറഞ്ഞാ മതിയായി… കിട്ടുന്ന കൂലിപ്പണിയെടുത്ത് ശരീരം മുഴുവൻ വേദനയായി കേറിവരുമ്പോ ഒന്ന് വെള്ളം ചൂടാക്കാനോ സംസാരിക്കാനോ ആരുമില്ല… ഇനിയും എത്രനാളാ ഇങ്ങനെ… പക്ഷെ ഒരു കൊലയാളി ആന….

 

രാത്രി രണ്ട് മനസ്സുമായി അച്ഛന്റെയടുത്ത് ചെന്നിരുന്നു…. ആ ഇരിപ്പിൽ പണ്ട് പാതിപഠിച്ച ആനപ്പണിയുടെ പാഠങ്ങൾ ഞാൻ പൂർത്തിയാക്കുകയായിരുന്നു… ഒരേയൊരു മനസ്സോടെ….

 

Updated: April 16, 2021 — 4:45 pm

57 Comments

  1. NITHIN RAJAGOPAL

    നന്നായിട്ടുണ്ട

  2. കൊള്ളാം നല്ല സ്റ്റോറി nxt part എന്താണ് post ആകാതെ nxt part കാത്തിരിക്കുന്നു

  3. Super!!
    Pettennu theernnupoyi!!!!

    Avarude college llife, fight, love ego clash reunion ellam vachu thakarkkan pattiya oru thread ayirunnu…

    Onnu try cheyyumo angane onnu….

    Ennekondu onnum pattilla… Comment cheyyam ennallathe.

    But you really have that potential to make it happen.

    Please…

    Thanks

  4. Super matte allu apputan annu പേര്‍ മാറ്റി

  5. നിധീഷ്

    ❤❤❤

    1. ❤❤❤

  6. Nalla katha appus..
    Kure koode ezhuthamayirunnu ennoru thonnal..

    Njanum oru aanapremi cum poorapremi aanu

    Aanaye vechu oru thriller ente oru aagraham aanu…..

    1. കുറച്ചുകൂടി എഴുതിയിരുന്നു പക്ഷെ അതിൽ ആനയുടെ കുറച്ച് detailing വരുന്നു… ഈ കഥയിൽ അതിന്റെ ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ടാണ് മാറ്റിയത്… ഇവിടെ ആനക്കഥകൾ കണ്ടിട്ടില്ല അതുകൊണ്ട് അത് എത്രത്തോളം സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു അതുകൊണ്ടാണ് ഇങ്ങനൊരു പരീക്ഷണം…

      പിന്നെ ആനയെ വെച്ചൊരു ത്രില്ലെർ… അത് എന്തായാലും എഴുതണം നിങ്ങളെഴുതിയാൽ അത് വായിക്കാൻ പ്രതേക രസമാണ്…

      ഒരുപാട് സ്നേഹം ഹർഷേട്ടാ ❤❤❤

  7. ❤️

    1. ❤❤

  8. കർണ്ണൻ ആരാധകൻ

    തുടർക്കഥ ആണോ bro …..
    ആനപ്രാന്തൻ

    1. അല്ലടോ അവസാനിച്ചു ❤❤

      1. ??
        Eth kazhinjo

  9. Keep going keep going….adipoli aayind✌️✌️

    1. Thanks bro ❤❤

  10. വിരഹ കാമുകൻ???

    ❤❤❤

    1. ❤❤❤

  11. തൃശ്ശൂർക്കാരൻ ?

    വെള്ളി കൊടുത്ത് ആനയെ വാങ്ങിയാൽ..
    സ്വർണം കൊടുത്ത് പാപ്പാനെ വാങ്ങണം…..????

    1. ❤❤❤

  12. *വിനോദ്കുമാർ G*❤

    ?❤

    1. ❤❤❤

  13. ഏക - ദന്തി

    അപ്പൂട്ടാ …കൊള്ളാട്ടാ … സംഗതി കലക്കി ..അങ്ങനെ നീയും ഒരു പപ്പനായല്ലേ …. കൊള്ളാം ..

    ആനയെയു പാപ്പാനെയും അടുത്തറിയുന്ന ഒരാളെ പ്പോലെ നീ എഴുതി സന്തോഷം …

    തോനെ ഇഷ്ടം …, തോനെ ഹൃദയങ്ങൾ

    “മദം കൊണ്ട യാനൈ എന്ന സെയ്യും തെറിയുമാ….?”

    1. മ്മളും ഒരു കട്ട ആനപ്രേമിയാണ്… ഒരു ആനക്കഥ എഴുതാനാണിരുന്നത് പിന്നെ അത് എത്രത്തോളം ഇവിടെ accpetable ആവുമെന്നറിയാത്തത് കൊണ്ട് കഥ ഇങ്ങനെ മാറി… ആനയെ എന്നും ഇഷ്ടമാണ് ❤❤

      ഒരുപാട് സ്നേഹം bro ❤❤

      1. കർണ്ണൻ ആരാധകൻ

        ബ്രോ ഞാൻ ഒരു കട്ട ആനപ്രേമിയാണ്
        ആന കഥ എഴുതിയാൽ കട്ടക്ക് കൂടെ നിക്കും
        കർണ്ണൻ്റെ കഥ എഴുതാൻ പറ്റുമോ

        1. എഴുതാം bro… കർണ്ണനെപ്പറ്റി ഒറ്റകഥയിൽ എന്തൊക്കെ പറയും.. അതിന് അധ്യായങ്ങളുള്ള കഥ വേണ്ടിവരും… എന്നാലും എഴുതും ❤❤

          1. കർണ്ണൻ ആരാധകൻ

            Karnane patty ethara paranjalum theerilla
            ???

  14. പുതുമയുള്ള ഒരു പ്രമേയം നല്ല എഴുത്തു. തുടർകഥ ആക്കാമായിരുന്നു

    1. തുടർക്കഥ വായനക്കാരുടെ സ്വാതന്ത്ര്യമാണ്… അവർ പ്രണയിക്കാം ഒന്നിക്കാം പ്രണയം പറയാതെ പിരിയാം… അങ്ങനെയെന്തും… അതിന് മറ്റൊരു സുഖമല്ലേ ??

  15. ആന പണി uyir?? ????

    1. ആന ഉയിർ ❤❤

  16. kollam .ishtapettu.
    iniyun idhupole nalla kadhakalumai varu.

    1. കുറച്ച് കഥകൾ എഴുതിയിട്ടുണ്ട് സമയം കിട്ടുന്ന പോലെ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ ❤❤

  17. Adipoli broo ❤️❤️??

    1. Thanks bro ❤❤❤

  18. നല്ല കഥ മാഷേ…… ഒരുപാട് ഇഷ്ടം ആയി…. പണ്ട് അച്ഛൻ പറഞ്ഞ് അച്ഛൻ നേരിട്ട് അറിഞ്ഞ ആനയുടെ പകയുടെ കഥ കേട്ടിട്ടുണ്ട്…..
    ഇപ്പൊ അവന്റെ സ്നേഹത്തിന്റെ കഥയും…..

    1. സ്നേഹിച്ചാൽ തിരിച്ച് സ്നേഹിക്കാൻ മാത്രമേ മൃഗങ്ങൾക്കറിയൂ… അത് ആനയല്ല ഏത് മൃഗമായാലും… പക്ഷെ ആനക്ക് അത്തരം ഗുണങ്ങൾ കൂടുതലുണ്ട്…

      ഒരുപാട് സ്നേഹം bro ❤❤

  19. Wow..
    ആന അങ്ങനെ മറക്കില്ല..അത് സ്നേഹമായാലും പക ആയാലും..സത്യം ഉള്ള വാക്കുകൾ
    എത് മൃഗം ആയാലും അങ്ങനെ ആവും എന്നാണ് വിശ്വാസം..

    നല്ല കഥ.. ഇഷ്ടായി.. സ്നേഹം❤️

    1. വലിയ ഓർമ്മശക്തിയുള്ള മൃഗമാണ് ആന… ആരോ തന്നെ എറിഞ്ഞ അതേ കല്ല് വർഷങ്ങൾ സൂക്ഷിച്ച് അതേയാളെ തിരിച്ച് എറിഞ്ഞ ഒരു ആനക്കഥയുണ്ട്…

      ഒരുപാട് സ്നേഹം ചേച്ചി… ❤❤

      1. Ente yakshan evide

        1. പുള്ളി വേറെ ഏതാണ്ട് സെറ്റപ്പ് ആയിട്ട് കൂടിയെന്നാ തോന്നണേ ആവാഹിച്ചിട്ട് വരണില്ല… ഒടുക്കത്തെ മടി ??

          1. Appo enne pole aan കക്ഷിയും ചേരും?

  20. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam appu …
    oru thudarkadha akkayirunnu ..
    nalla theme aa eth .. enikk ishttayi …

    sadhikkumenkil thudanne ezhutham … ?☹❤❤

    1. അപൂർണ്ണതയല്ലേ രാജാവേ ഒരുതരത്തിൽ കഥയുടെ ഭംഗി…. ??❤

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ❤❤

  21. ഇതിന്റെ ബാക്കി കൂടെ എഴുതു ബ്രോ ഒരു വെറൈറ്റി ആയിരിക്കും ഇ ടൈപ്പ് കഥ ഇവിടെ വന്നിട്ടില്ലല്ലോ ?ആനയെ ഇഷ്ടം ഉള്ള ഒരു ആനപ്രേമി ??

    1. ഇത് തുടർന്നെഴുതിയാൽ ആന സൈഡ് ആയി പ്രണയം main ആവും… മ്മക്ക് ആനയെ വെച്ച് തന്നെ ഒരെണ്ണം എഴുതാന്ന്.. എഴുതുമ്പോ കട്ട സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാവണം ❤❤❤

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        randum koode nadakkille … ?

        1. ഏയ്യ് ??

      2. കട്ട സപ്പോർട് ?????

        1. ❤❤

  22. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?2nd

    1. പോയി കഥ വായിച്ചു നല്ലൊരു അഭിപ്രായം പറ കുഞ്ഞപ്പാ??

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        eppo vayikkam nofunte onnum uriyadathe vayikkuvaa .. oru 5 m

    1. കൊള്ളാട്ടോ.,.,.
      ഇഷ്ടപ്പെട്ടു.,.,.,
      ഇത് തുടർക്കഥയാണോ.,.,.,
      അതോ.,., ചെറുകഥയാണോ.,., തുടർക്കഥ അല്ലായെങ്കിൽ.,., അതിനുള്ള മരുന്നുണ്ട്.,., ആണെങ്കിൽ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.,.,. ചെറുകഥയാണെങ്കിൽ അവസാനം എന്തോ പെട്ടന്ന് തീർന്ന പോലെ തോന്നി.,., അവിടെ കുറച്ചൂടി ആവാർന്നു എന്ന് തോന്നി.,.,
      അപ്പൊ.,.വീണ്ടും കാണാം.,.,
      സ്നേഹത്തോടെ.,.,
      ??

      1. തുടർക്കഥയല്ല ഇതോടെ അവസാനിച്ചു… അവസാനം കുറച്ചുകൂടി നീട്ടിയാൽ കഥയുടെ ഫ്ലോ നഷ്ടമാവുന്ന കുറച്ച് detailing ആവശ്യമാണെന്ന് തോന്നിയപ്പോ ഇങ്ങനെ നിർത്തി…

        അഭിപ്രായത്തിന് ഒരുപാട് നന്ദി bro ❤❤

        1. ആനയോട് ചേർന്നുനിൽക്കുന്ന അവസാന രംഗങ്ങൾ ഒന്നുകൂടി പൊലിപ്പിക്കാം എന്ന് തോന്നിയിരുന്നു അല്ലാതെ ബാക്കിയെല്ലാം വളരെ നന്നായിരുന്നു.,.,.ഇഷ്ടപ്പെട്ടു,..

Comments are closed.