ആദ്യാനുരാഗം 3 [Hyper Maax] 156

 

“എന്തിനാ എന്നെ പെട്ടന്ന് വിട്ടിട്ട് അടുത്ത സിഗററ്റ് വലിക്കാൻ ആണോ?”. ചിരിച്ചു കൊണ്ട് ആണ് അച്ഛൻ ചൊതിച്ചത് എങ്കിലും എന്തോ അച്ഛൻ അറിഞ്ഞപ്പോൾ എന്തോ പോലെ. ഞാൻ വലിക്കുന്നത് ആർക്കും അറിയില്ലാ എന്നായിരുന്നു ഞാൻ വിചാരിച്ചത്.

 

“അത് അച്ഛാ ഞാൻ……….”. സത്യം പറഞ്ഞാലും എന്താണ് പറയണ്ടേ എന്ന് തന്നെ എനിക്ക് അറിയാതെ മറന്നുപോയി.

 

“” എന്ന് തുടങ്ങി ഈ സിഗരറ്റിൻ്റെ ശീലം? ആദ്യം നല്ല രസം ആയിരിക്കും. പക്ഷേ പിന്നെ നിർത്താൻ പറ്റി എന്ന് വരില്ല. “”

 

“” സോറി അച്ഛാ അത് ഞാൻ എപ്പോഴും ഇല്ലാ ഇങ്ങനെ വീട്ടിൽ വെച്ച് ആദ്യം ആയിട്ട് ആണ്. “”

ഒരു ക്ഷമാപണം പോലെ ഞാൻ അച്ഛനോട് പറഞ്ഞു

 

“” ടാ നന്ദു നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.””

 

” അതെന്താ അച്ഛാ അങ്ങനെ ചോദിച്ചത്?”

 

” അല്ലാ കുറച്ച് നാൾ ആയി നിനക്ക് എന്തോ ടെൻഷൻ ഉള്ളത് പോലെ തോന്നി”.എനിക്ക് അതിശയം തോന്നി എൻ്റെ ചെറിയ മാറ്റങ്ങൾ പോലും അച്ഛന് മനസ്സിലായിരുന്നു.

 

അശ്വതിയുടെ കാര്യം അച്ഛനോട് പറയുന്നതാണ് നല്ലത് എന്ന് തോന്നി. ഇതുവരെ ഞാൻ ഒന്നും അച്ഛനോട് മറച്ചിട്ടില്ല. എൻ്റെ എന്ത് ആഗ്രഹവും അച്ഛൻ ആണ് സാധിച്ചു തരാറുള്ളത്. ഞാൻ അച്ഛനോട് എൻ്റെ അടുത്ത് സോഫയിൽ ഇരിക്കാൻ പറഞ്ഞു.

 

” അച്ഛാ എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണ്”. ഇത്രയും പറഞ്ഞതും അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ” എനിക്ക് അപ്പോഴേ തോന്നി ഇത് തന്നെ ആയിരിക്കും കാര്യം എന്ന്. അല്ലാതെ പൊന്നുമോൻ തന്നെ ഇങ്ങനെ ഇരിക്കേണ്ട കാര്യം ഇല്ലല്ലോ”.

 

അച്ഛൻ്റെ മറുപടിക്ക് ഞാൻ അറിയാതെ ചിരിച്ചു പോയി. എന്നിട്ട് അച്ചുവിൻ്റെ കണ്ട അന്ന് മുതൽ ഇന്നു വരെ ഉള്ള എല്ലാ കാര്യങ്ങളും ഞാൻ അച്ഛനോട് പറഞ്ഞു.

 

ഞാൻ പറഞ്ഞു കഴിഞ്ഞതും അച്ഛൻ എന്നോട് ചോദിച്ചു. ” ആദ്യം എനിക്ക് അറിയേണ്ടത് നിനക്ക് ആ കൊച്ചിനോട് ശരിക്കും ഇഷ്ടം തന്നെ ആണോ അതോ വെറുതെ ടൈം പാസ്സ് ആണോ? ”

 

” അച്ഛാ അച്ഛന് തോന്നുണ്ടുണ്ടോ ഞാൻ വെറുതെ ടൈം പാസിന് ഒരു കുട്ടിയെ സ്നേഹിക്കുമെന്ന്. അച്ഛനോട് പറയണമെങ്കിൽ തന്നെ അറിഞ്ഞൂടെ അച്ഛാ എനിക്ക് അവളെ എന്തോരം ഇഷ്ടം ആണെന്ന്. എനിക്ക് വേണം എൻ്റെ കൂടെ എൻ്റെ പാതിയായി “.

 

“നിനക്ക് അറിയാമല്ലോ ഞാനും നിൻ്റെ അമ്മയും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്.കുടുംബ ജീവിതം ആകുമ്പോൾ പരസ്പരം അറിയേണ്ടതും ഒന്നിക്കേണ്ടതും സ്നേഹിക്കുന്നവർ തന്നെ ആണ്. എനിക്ക് നീ സ്നേഹിക്കുന്ന കുട്ടിയെ വിവാഹം കഴിക്കുന്നതിന് യാതൊരു എതിർപ്പും ഇല്ല അമ്മക്കും അങ്ങനെ തന്നെ ആണ്.”

 

6 Comments

  1. Bro അടുത്ത part എപ്പോഴാ വരുന്നത് ♥️കഥ എന്നിക് ഇഷ്ട പെട്ട് ട്ടോ

    1. Bro ningalkk budhimutt aakillengil prathilipi ennulla oru application und athil njan kadha upload cheyyunnund. Ithil njan veruthe oru rasathinu itaathaaa. Profile hyper madmax

  2. Kurach page kooti ezhuthan onu noku pls, pinne enthayalum aswathiye kandu pidikkanam kurach task aayi irunote kandupidikkanum convince cheyanum oke angane avar onikatte waiting for next part

  3. Korch kooda pages കൂട്ടാമായിരുന്നു❕
    Anyway waiting for next part ❤️

    1. ❤❤❤❤

Comments are closed.