ചില സമയം എനിക്ക് തോന്നും അച്ചുവിനെ കണ്ടുപിടിക്കാൻ എന്നെക്കാളും ആവേശം അവനാണെന്ന്. അല്ലെങ്കിലും അങ്ങനെയാണല്ലോ കൂട്ടുകാരൻ അല്ലേ ശരിക്കും നമ്മളെ മനസ്സിലാക്കാൻ സാധിക്കുന്നത്.
“” അവൾക്ക് എന്തോ അറിയാം പക്ഷെ അവൾ ഒന്നും പറഞ്ഞില്ല. അവൾ പറഞ്ഞു നാളെ കോന്നിയിൽ വെച്ച് കാണാം എന്ന് പറഞ്ഞു. നീ എന്തായാലും നാളെ വേറെ വള്ളികേസ് ഒന്നും പിടിക്കാൻ നിൽക്കണ്ട. നമുക്ക് നാളെ കോന്നിക്ക് ഒന്നു പോകണം അവിടെ വെച്ച് കാണാം എന്ന് പറഞ്ഞു””
“” അത് സീൻ ഇല്ല. നാളെ എന്തായാലും നമുക്ക് വിട്ടേക്കാം. രണ്ടുമണിക്ക് അല്ലേ ഇവിടുന്ന് നേരെ ഒരു മണിക്കൂർ അതു മതി അവിടെ നമുക്ക് സമയത്ത് എത്താൻ. പക്ഷേ എനിക്ക് തോന്നുന്നത് അവൾക്ക് എന്തോ കാര്യം ആയിട്ട് പറയാനുണ്ട് അല്ലെങ്കിൽ ഇവിടെവച്ച് അവൾക്ക് കാര്യം പറഞ്ഞു അവസാനിപ്പിച്ചാൽ പോരെ ?”. കാര്യം ഞാനും മനസ്സിൽ ആലോചിച്ചതായിരുന്നു എന്തായാലും നാളെ കണ്ടറിയാം.
അങ്ങനെ ഞങ്ങൾ തിരിച്ചു കടയിലേക്ക് കയറി.
പിന്നെയുള്ള മുഴുവൻ സമയങ്ങളിലും നാളത്തെ കാര്യം എന്താകും എന്നതായിരുന്നു എൻ്റെ മനസ്സിൽ. പിന്നെയുള്ള സമയങ്ങൾ എനിക്ക് വർഷങ്ങളുടെ ദൈർഘ്യം ആയിട്ട് ആയിരുന്നു അനുഭവപ്പെട്ടത്. എങ്ങനെയോ അന്നത്തെ ദിവസം ഞാൻ തള്ളിനീക്കി.
വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ അമ്മ TV കാണുകയായിരുന്നു. വേറെ ഒന്നും അല്ലാ സ്ഥിരം സീരിയൽ തന്നെ. എത്ര പറഞ്ഞാലും ഇതിന് മാത്രം ഒരു മാറ്റവും ഇല്ലല്ലോ എന്ന് ഞാൻ ആലോചിച്ചു.
“കാലിന് എങ്ങനെ ഉണ്ട് അമ്മേ”
ഞാൻ വന്നത് അറിഞ്ഞില്ലായിരുന്ന് എൻ്റെ ശബ്ദം കേട്ടപ്പോൾ ആണ് തിരിഞ്ഞു നോക്കിയത് തന്നെ.
” ഇപ്പൊ കുറച്ച് കുറവുണ്ട് മെല്ലെ നടക്കാൻ ഒക്കെ പറ്റനുണ്ട്”. അങ്ങനെ കുറച്ച് നേരം അമ്മയോട് സംസാരിച്ചിട്ടു ഞാൻ എൻ്റെ റൂമിലേക്ക് പോയി.
ഫ്രഷ് ആയി ഞാൻ എൻ്റെ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ ഞാൻ നേരത്തെ അറേഞ്ച് ചെയ്തു വെച്ചിരുന്ന സോഫയിൽ കിടക്കുമ്പോൾ ആണ് എൻ്റെ മനസ്സിൽ അച്ചുവിൻ്റെ മുഖം വന്നത്. എന്നാലും എന്ത് മാജിക് ആണ് പെണ്ണേ നിൻ്റടുത് ഉള്ളത്. എങ്ങനെ നിന്നിൽ എന്നെ ഇത്രക്ക് അഡിക്റ്റ് ആക്കി മാറ്റി.
എന്തോ ആലോചിച്ചു ഇരുന്നപ്പോൾ എനിക്ക് ഒരു സിഗരറ്റ് വലിക്കാൻ തോന്നി. ഒരെണ്ണം കത്തിച്ച് പകുതി ആയപ്പോൾ റൂമിൻ്റെ ഡോർ തുറക്കുന്നത് പോലെ തോന്നി. പെട്ടന്ന് ഞാൻ സിഗരറ്റ് വലിച്ച് എറിഞ്ഞു. അച്ഛൻ ആയിരുന്നു അത് എന്തായാലും കളഞ്ഞത് നന്നായി എന്ന് തോന്നി.
” എന്താടാ കഴിക്കാൻ വരണില്ലെ ? പതിവില്ലാതെ ഒറ്റക്ക് ഒരു ഇരുത്തം.” ചിരിച്ചു കൊണ്ട് ആണ് അച്ഛൻ അത് ചോതിച്ചത്. അപ്പോഴേ എനിക്ക് ഒരു ഡൗട് അടിച്ചു. ഒരു മുന വെച്ചുള്ള സംസാരം പോലെ.
“ഏയ് ഒന്നും ഇല്ല അച്ഛാ വെറുതെ ഇരുന്നന്നെ ഒള്ളു. അച്ഛൻ പോക്കോ ഞാൻ വന്നേക്കാം”.
Bro അടുത്ത part എപ്പോഴാ വരുന്നത് ♥️കഥ എന്നിക് ഇഷ്ട പെട്ട് ട്ടോ
Bro ningalkk budhimutt aakillengil prathilipi ennulla oru application und athil njan kadha upload cheyyunnund. Ithil njan veruthe oru rasathinu itaathaaa. Profile hyper madmax
Kurach page kooti ezhuthan onu noku pls, pinne enthayalum aswathiye kandu pidikkanam kurach task aayi irunote kandupidikkanum convince cheyanum oke angane avar onikatte waiting for next part
Korch kooda pages കൂട്ടാമായിരുന്നു❕
Anyway waiting for next part ❤️
???
❤❤❤❤